ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

01-10-17

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
സെപ്തം 25 മുതൽ 30 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ബുധൻ, വ്യാഴം
സബുന്നിസ ടീച്ചർ( GVHSS പട്ടാഴി ) വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറും സബുന്നിസ ടീച്ചറുമാണ് ഈ വാരത്തിലെ സഹായികൾ ..

നമ്മുടെ ഗ്രൂപ്പിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെത്തി എന്ന  സന്തോത്തോടെത്തന്നെ അവലോകനത്തിലേക്ക് പ്രവേശിക്കുന്നു .
എല്ലാ ദിവസവും പ്രൈം ടൈം വിഭവങ്ങൾ കൃത്യമായും രുചിയോടെയും നമ്മുടെ മുന്നിലെത്തി .

മറ്റൊരു സന്തോഷമുള്ളത് പുതിയ രണ്ടു പംക്തികളുടെ കടന്നു വരവാണ് ..
വിജു മാഷിന്റെ നാടകലോകവും രജനി ടീച്ചറുടെ സംഗീത സാഗരവും .രണ്ടു പംക്തികളെയും നിറഞ്ഞ മനസ്സോടെയാണ് ഗ്രൂപ്പംഗങ്ങൾ സ്വീകരിച്ചത് .

എന്നാൽ കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ കുറഞ്ഞു പോയി എന്ന സങ്കടവുമുണ്ട് .. 

പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ കവിതാ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
https://www.androidcreator.com/app297582


📚തിങ്കളാഴ്ച പംക്തിയായ സർഗസംവേദനത്തിന്റെ തുടക്കം തന്നെ ഗംഭീരമായിരുന്നു.ഹമീദ് മാഷ് പോസ്റ്റിയ അനിൽമാഷിന്റെ സന്ദർഭോചിതമായ  ഫോട്ടോ കലക്കി👌👌.ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ശ്രീ ജേക്കബ് തോമസ്*IPSന്റെ *സ്രാവുകൾക്കൊപ്പം നീന്തുമ്പോൾഎന്ന ആത്മകഥയ്ക്ക് ബൽക്കി തയ്യാറാക്കിയ വായനക്കുറിപ്പാണ് ഇത്തവണ അനിൽ മാഷ് സർഗസംവേദനത്തിൽ അവതരിപ്പിച്ചത്. ഔദ്യോഗിക ജീവിതത്തിൽ  പറ്റിയതെന്ന് വിശ്വസിക്കുന്ന  അബദ്ധങ്ങളുടെയും,പിഴവുകളുടെയും,തിരിച്ചറിവുകളുടെയും അക്കമിട്ട നീണ്ടപട്ടിക ചേർത്തിട്ടുള്ള  ഈ ആത്മഭാഷണത്തിൽ അഴിമതി സ്രാവുകൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ അദ്ദേഹത്തെ മുൾക്കിരീടമണിയിച്ചവരയും പേരെടുത്ത് വിമർശിക്കുന്നുണ്ടെന്ന്  *ബൽക്കി രേഖപ്പെടുത്തിയിരിക്കുന്നു.പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അവതരണം എന്ന് സ്വപ്ന ടീച്ചർ, ശിവശങ്കരൻ മാഷ്, സീതാദേവി ടീച്ചർ എന്നിവർ എെകകണ്ഠ്യേന അഭിപ്രായപ്പെട്ടു. തുടർന്ന് ആഴ്ചപ്പതിപ്പുകളുടെ അവലോകനം നടന്നു.മാതൃഭൂമി, കലാകൗമുദി, മാധ്യമം, ഭാഷാപോഷിണി എന്നിവയുടെ സമഗ്രവും സമ്പൂർണവുമായ അവതരണമെന്ന് ശിവശങ്കരൻ മാഷ്  അഭിപ്രായപ്പെട്ടു.തുടർന്ന്  പ്രവീൺമാഷ് അവതരിപ്പിക്കുന്ന വെെലോപ്പിള്ളിലേഖനപരമ്പരയുടെ പത്താം ദിനമായിരുന്നു.ഡോ.കെ.എസ്.രവികുമാർ എഴുതിയ പ്രകൃതിപാഠങ്ങൾ എന്ന ലേഖനമായിരുന്നു തിങ്കളാഴ്ച പ്രവീൺ മാഷ് പോസ്റ്റ് ചെയ്തത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ലയാത്മകവും സന്തുലിതവുമായ ബന്ധത്തിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന കവിതകളാണ് വെെലോപ്പിള്ളിയുടേതെന്ന് സമർഥിക്കുന്നതായിരുന്നു ഈ ലേഖനം.ഈ ലേഖനത്തോടെ തിങ്കളാഴ്ച പംക്തിക്ക് തിരശ്ശീല വീണു.


🎇 ചൊവ്വാഴ്ച പംക്തിയായ കാഴ്ചയുടെ വിസ്മയത്തിൽ നാൽപ്പത്തിയഞ്ചാം ഭാഗമായി പ്രജിത ടീച്ചർ പുതിയൊരു ദൃശ്യകലാരൂപം പരിചയപ്പെടുത്തി .

🌅 തെക്കൻ കേരളത്തിൽ ഏറെ പ്രചാരമുള്ള ചരടു പിന്നിക്കളിയാണ് ടീച്ചർ സമഗ്രമായി പരിചയപ്പെടുത്തിയത് .
വിശദമായ വിവരണങ്ങളും വർണാഭമായ ചിത്രങ്ങളും വീഡിയോ ലിങ്കുകളും അവതരണത്തെ ഏറെ ശ്രദ്ധേയമാക്കി ..

🔵 തുടർന്നു നടന്ന ചർച്ചയിൽ സീത ,സുജാത ,രവീന്ദ്രൻ ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..


📚🌍ബുധനാഴ്ച കാഴ്ചകളിലേക്ക്....
    പിതൃവിയോഗത്തിന്റെ നീറ്റലിലും ലോകസാഹിത്യവേദിയെന്ന ക്ലാസ്സിക് പംക്തി മുടക്കം വരാതിരിക്കാൻ നെസിടീച്ചർ കാണിച്ച ആത്മാർത്ഥതയ്ക്ക് 🌹🌹7.52ന് തുടങ്ങിയ ലോകസാഹിത്യവേദിയിൽടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത്  ഒക്ടേവിയോ പാസ്എന്ന വിഖ്യാത മെക്സിക്കൻ എഴുത്തുകാരനെയായിരുന്നു.വിശദമായ ജീവചരിത്രത്തിനു ശേഷം ടീച്ചർ പാസിന്റെ സാഹിത്യസംഭാവനകളെയും രാഷ്ട്രീയവീക്ഷണത്തെയും പരിചയപ്പെടുത്തി.തുടർന്ന് അദ്ദേഹത്തിന്റെ കോറിയിടൽഎന്ന കവിത പോസ്റ്റ് ചെയ്തു. സുജാതടീച്ചർ മഴയെക്കുറിച്ച് പാസ് എഴുതിയ കവിത കൂട്ടുചേർത്തു."ഇനിയെന്ത് കൂട്ടിച്ചേർക്കാൻ"എന്ന് ആദ്യം പറഞ്ഞെങ്കിലും "പ്രേമിക്കൽ സമരമാണ്
രണ്ടുപേർ ചുംബിക്കുമ്പോൾ
ലോകം മാറുന്നു" എന്ന വരികൾ കൂട്ടിച്ചേർത്തു.സ്വപ്നടീച്ചർ, രമടീച്ചർ, രജനിടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തുടർന്ന് പ്രവീൺമാഷ് വെെലോപ്പിള്ളി ലേഖനപരമ്പരയുടെ 12ാം ദിനത്തിൽ സുനിൽ.പി.ഇളയിടംതയ്യാറാക്കിയ എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് എന്ന ലേഖനം പോസ്റ്റ് ചെയ്തു. നിരന്തരം മറുപുറങ്ങളെ തേടിക്കൊണ്ടിരുന്ന വെെലോപ്പിള്ളി കവിതകളെ കുറിച്ചുള്ള ഈ ലേഖനം 👌👌👌


👁വ്യാഴാഴ്ച കാഴ്ചകളിലൂടെ👁
  ഒരിടവേളയ്ക്കുശേഷം ചിത്രം വിചിത്രംമറ്റൊരു സ്നാപ്പുമായി  അശോക്സർ വന്നു.പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രത്തിൽ ഇടം പിടിക്കാത്തതെങ്കിലും അത്യന്തം വികാരതീവ്രമായ ചിത്രമാണ് സർ പരിചയപ്പെടുത്തിയത്. ഭോപ്പാൽസ്വദേശിയായ എ.എം.ഫാറൂഖി പകർത്തിയ സംഗീതയുടെയും മകൾ വെെഷ്ണവിയുടെയും ചിത്രമായിരുന്നു അത്.അപകടത്തിൽ പെട്ട് ഇരുകയ്യും നഷ്ടമായ സംഗീതയ്ക്ക് മകൾ ഭക്ഷണം കൊടുക്കുന്ന ഈ ചിത്രത്തെ  അമ്മയോടു തന്നെ അമ്മവേഷം കെട്ടുന്ന അന്നപൂർണേശ്വരിഎന്നായിരുന്നത്രെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.രതീഷ് കുമാർമാഷ്, സീതാദേവി ടീച്ചർ, ശിവശങ്കരൻ മാഷ്, സജിത്ത് മാഷ്, സബുന്നിസ ടീച്ചർ, ഹരിദാസ്മാഷ്, കല ടീച്ചർ,പ്രവീൺമാഷ്,രജനിടീച്ചർ... തുടങ്ങി വലിയ നിരതന്നെ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുണ്ടായിരുന്നു.തുടർന്ന് പുതിയപംക്തിയായ  നാടകവുമായി വിജുമാഷ്രംഗപ്രവേശം ചെയ്തു.വിശദമായ ആമുഖത്തിനു ശേഷം ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന കലാരൂപമായ നാടകത്തിന്റെ ചരിത്രം(പ്രാചീന കാലത്തെ പാഷൻ പ്ലേ,ട്രാജഡി,കോമഡി,മധ്യകാലത്തെ യൂറോപ്യൻ നാടകവേദിയുടെ പതനം,മിറക്കിൾ,മിസ്റ്ററി,മൊറാലിറ്റി പ്ലേകളുടെ ആവിർഭാവം,നവോതാത്ഥാന കാലഘട്ടത്തെ പാശ്ചാത്യനാടകവേദിയുടെ രണ്ടാം സുവർണയുഗം തുടങ്ങി ആധുനികകാലം വരെ)ആസ്വാദകരുമായി പങ്കു വെച്ചു.രതീഷ് കുമാർമാഷ്, സ്വപ്ന ടീച്ചർ, ശിവശങ്കരൻ മാഷ്,പ്രമോദ് മാഷ്,സബുന്നിസ ടീച്ചർ,ഹമീദ് മാഷ്,പ്രവീൺ മാഷ്,രജനിടീച്ചർ, സീതാദേവി ടീച്ചർ...തുടങ്ങിയവർ അഭിപ്രായവും അഭിനന്ദനങ്ങളുംരേഖപ്പെടുത്തി.തുടർന്ന് പ്രവീൺ മാഷ് ചങ്ങമ്പുഴയെക്കുറിച്ചുള്ള ലേഖനപരമ്പരയ്ക്ക് തുടക്കം കുറിച്ചു.കുരീപ്പുഴയുടെ കാനത്തൂരിലെ കുട്ടികളും ചങ്ങമ്പുഴയും എന്ന ലേഖനമാണ് മാഷ് പോസ്റ്റ് ചെയ്തത്.അതിൽ പറയുന്ന കാവ്യമോഹിതംകാണണമെന്ന ആഗ്രഹത്താൽ നെറ്റ് ഒരുപാട് പരതിയെങ്കിലും കിട്ടിയില്ല.ഇത്രയും പ്രതികരണങ്ങൾ കിട്ടിയ ഒരു ദിനം അടുത്തൊന്നും തിരൂർമലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.


ഇനി വെള്ളി വിശേഷങ്ങൾ
🎧സംഗീതചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയുമുള്ള ജൈത്രയാത്രയ്ക്കു തുടക്കം കുറിച്ചു കൊണ്ട് കൃത്യം ഏഴു മണിക്കു തന്നെ രജനി ടീച്ചർ എത്തി.പിന്നെ ഒരു പെരുമഴയായിരുന്നു.

ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്നതാണ് അനശ്വര സംഗീതം. സംഗീത ചരിത്രം വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം സോപാന സംഗീതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

തഗാധിഷ്ഠിതമായ ഈ സംഗീതം കേരളത്തിന്റെ തനതു സംഗീത ശൈലിയാണ്. ക്ഷേത്രങ്ങളിലായിരുന്നു ഇതിന്റെ തുടക്കം. സോഹന സംഗീതത്തിന്റെ പ്രാധാന്യം,.അഷ്ടപദിയുമായുള്ള വ്യത്യാസം, കലാകാരന്മാർ, അവരുടെ പ്രോഗ്രാമുകളുടെ യൂടൂബ് ലിങ്കുകൾ ഒക്കെയായി കൃത്യമായ അവതരണമായിരുന്നു.

കയ്യടിയുമായി ശ്രീ.പ്രമോദ്. അഭിപ്രായങ്ങളുമായി ശ്രീ.സജിത്ത്, കല, നിസ, പ്രവീൺ, സീതാദേവി എന്നിവരും സോപാന സംഗീതത്തെപ്പറ്റി ഒരു ഗവേഷണത്തിനുള്ള വിവരങ്ങളുണ്ടെന്ന് ശ്രീ.രതീഷും സംഗീത സുരഭില സുന്ദരരാത്രി... സർവം സംഗീതമയം എന്ന് ശിവശങ്കരൻ മാഷും സോപാന സംഗീതത്തിന്റെ യൂടൂബ് ലിങ്കുകളുമായി പ്രജിത ടീച്ചറും എത്തി.

 എല്ലാം കൊണ്ടും സംഗീത സാന്ദ്രമായ അന്തരീക്ഷം...

ഹൃദ്യമായ സംഗീതസപര്യയ്ക്കു തുടക്കം കുറിച്ച രജനി ടീച്ചർക്ക് തിരൂർ മലയാളത്തിന്റെ അഭിനന്ദനങ്ങൾ.💐💐💐💐❤


📚ഇനി ശനികാഴ്ചകളിലേക്ക്....
    ബൃന്ദഎഴുതിയ  കടൽശ്മശാനംഎന്നകവിതയോടെ നവസാഹിതി ആരംഭിച്ചു. വ്യത്യസ്തമായ ആശയം ഉൾക്കൊള്ളുന്ന ഈ കവിത ടെെറ്റാനിക്കിനെ ഓർമപ്പെടുത്തി.പിന്നീട് സ്വപ്ന ടീച്ചർ റൂബിഎഴുതിയ വിശുദ്ധതെറിഎന്ന അനുഭവക്കുറിപ്പ് പോസ്റ്റ് ചെയ്തു. രതീഷ്മാഷ് സുധാകരൻ മൂർത്തിയോടംഎഴുതിയ ഹോട്ട് സ്പോട്ട്എന്ന നവമാധ്യമത്തിന് ജീവിതത്തിലെ അതി പ്രാധാന്യം സൂചിപ്പിക്കുന്ന കവിത പോസ്റ്റ് ചെയ്തു. സ്വപ്നടീച്ചർഎഴുതിയ നേര്👍👍👍നേരും നുണയും അതിന്റെ വിവിധ ഭാവതലങ്ങളും എത്ര രസായിട്ടാ ടീച്ചർ എഴുതിയിരിക്കുന്നത്..പിന്നെ സെെനബ്ടീച്ചർരചിച്ച വാക്ക്👌👌ശിവശങ്കരൻ മാഷ്,രതീഷ് മാഷ്,രജനിടീച്ചർ, ഹമീദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രവീൺമാഷ് എൻ.അജയകുമാർ എഴുതിയ  കലിയും കലയുംഎന്ന ലേഖനം പോസ്റ്റ് ചെയ്തു


🌓 അവലോകനം നടത്തിയപ്പോൾ......
കഴിഞ്ഞ കുറച്ച് വാരങ്ങളായി അവലോകന സംഘം തൊഴിൽ രഹിതരായിപ്പോയിരുന്നു ..
പരമാവധി 3 ദിനങ്ങളിൽ മാത്രമാണ് പ്രൈം ടൈം അവതരണങ്ങൾ വന്നത് ...
ഈ ആഴ്ചയോടെ എല്ലാം ഭംഗിയായി ..
പുതിയ രണ്ടു പംക്തികൾ കടന്നു വന്നു .. അവയാകട്ടെ നമ്മൾ ഏറെക്കാലമായി കാത്തിരിക്കുന്നതും ..
ഇടയ്ക്കെന്തുകൊണ്ടോ നിന്നു പോയിരുന്ന അശോക് സാറിന്റെ ചിത്രം വിചിത്രവും ഗാംഭീര്യത്തോടെ തിരിച്ചെത്തി .ലോക സാഹിത്യവുമായി നെസി ടീച്ചറും തിരിച്ചെത്തി ...
ചുരുക്കിപ്പറഞ്ഞാൽ ഗ്രൂപ്പ് അതിന്റെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുത്തു ..

⭐ സ്റ്റാർ ഓഫ് ദ വീക്ക്
ഈ വാരത്തിൽ താരനിശ്ചയവും ശ്രമകരമായി .. ഒന്നിൽ കൂടുതലാളുകൾ താരപദവിക്ക് അർഹതയുള്ളവരായിട്ടുണ്ട് .
അതിൽ നിന്നും പുതിയ പംക്തിയായ നാടക ലോകത്തിന്റെ അവതാരകനായ നമ്മുടെ പ്രിയപ്പെട്ട വിജു മാഷിനെ ഈ വാരത്തിലെ താരമായി നിശ്ചയിക്കുന്നു ..
വാര താരം വിജു മാഷിന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം ഇവിടെ അവസാനിപ്പിക്കുന്നു ...
✡✡✡✡✡✡✡✡✡