ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

1-6-2017

📷📸📷📸📷📸📷📸

🌘  ചിത്രം വിചിത്രം 🌘
📷അവതരണം  അശോക് ഡിക്രൂസ്📷
ലോകത്തെമാറ്റിയചിത്രങ്ങളും ചിത്രത്തിന്റെ പിന്നാമ്പുറവും
📹🎥📹🎥📹🎥📹🎥



             
ഇല്ല. തെറ്റിയിട്ടില്ല.                    

ഇന്ന് അവതരിപ്പിക്കുന്ന ചിത്രവും കേരളത്തിൽ നിന്നു തന്നെയാണ്!⁠⁠⁠⁠

1900-ൽ എടുത്ത ചിത്രമാണിത്.

ഈ സ്ഥലം ഏതെന്ന് മനസ്സിലാക്കിയവർ ചുരുക്കമായിരിക്കും. 

ഈ ലക്കം - ഡിക്രൂസ് മുതൽ ഡിക്രൂസ് വരെ

1900-ൽ സഖറിയാസ് ഡിക്രൂസ് പകർത്തിയ വർക്കല തുരപ്പിന്റെ ചിത്രം. 

എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത് ഫോട്ടോഗ്രാഫറുടെ പേരാണ് !😉 

ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് പാർവ്വതി പുത്തനാറിൽ നിർമ്മിക്കപ്പെട്ട ഒരു തുരങ്കമാണു് വർക്കലതുരപ്പ്.(വർക്കല തുരങ്കം - Varkala Tunnel)

ചരിത്രം
1824-ൽ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച കനാലാണ് പാർവതി പുത്തനാർ. തിരുവിതാംകൂറിലെ സ്വാതിതിരുനാൾ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാർവ്വതി ഭായിയാണ് ഈ കനാൽ നിർമ്മിച്ചത്. ഇതിന്റ നിർമ്മാണം വർക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വർക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാർഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വർക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാൽനടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങൾക്കു പോയിവരാൻ.

വർക്കല കുന്നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാൻ പിന്നേയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സർ ടി. മാധവറാവു ദിവാനയിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1877-ൽ വർക്കല കുന്ന് തുരന്ന് ഗതാഗതമാർഗ്ഗം നീട്ടുകയും ചെയ്തു. ഇതിനെയാണ് 'വർക്കല തുരപ്പ്' എന്നറിയപ്പെടുന്നത്. രണ്ട് തുരങ്കമുള്ളതിൽ 2370 അടി നീളമുള്ള ആദ്യത്തേതിന്റെ പണി 1877ലും 1140 അടി നീളമുള്ള രണ്ടാമത്തേതിന്റെ 1877ലും പൂർത്തിയായി. നിർമ്മാണം 14 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. വർക്കല വിളക്കുമാടം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. വലിയകോയി തമ്പുരാന്റെ മയൂരസന്ദേശത്തിൽ വർക്കല തുരപ്പ് പ്രതിപാദിക്കുന്നുണ്ട്.

നിലവിൽ
ഇപ്പോൾ ഉപയോഗയോഗ്യമല്ലാത്ത തുരപ്പ് നവീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ കഴിയാത്തതും സമീപപ്രദേശത്തെ കെട്ടിടങ്ങളുമാണ് പ്രധാന തടസ്സം. 4.88 മീറ്റർ വീതിയുള്ള തുരങ്കം നിലനിർത്തി ഇരുഭാഗങ്ങളിലുള്ള കനാൽ ഗതാഗതയോഗ്യമാക്കാനാണ് ആലോചന. കനാലിൻെറ ആഴം കൂട്ടുമ്പോൾ സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ആശങ്കയുണ്ട്.
(ഇത്രയും വിക്കിപ്പീഡിയ തന്ന അറിവ്)

സർക്കാരിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്നു സഖറിയാസ് ഡിക്രൂസ്. 1900-ൽ അയാൾ കേരളവും ദക്ഷിണേന്ത്യയും ചുറ്റിനടന്ന് പകർത്തിയ 76 ചിത്രങ്ങൾ അക്കാലത്തെ വൈസ്രോയിക്ക് കൈമാറി. ആ ചിത്രങ്ങൾ നമ്മളെ സംബസിച്ച് അമൂല്യമാണ്.                    

ഒരുപാട് അന്വേഷിച്ചിട്ടും സഖറിയാസ് ഡിക്രൂസിന്റെ മുഖം പതിഞ്ഞ ഒരൊറ്റ ഫോട്ടോ പോലും കിട്ടിയില്ല.      

വർക്കല തുരപ്പിനെ ഇതുപോലെ ഒരുപക്ഷേ നിങ്ങൾക്ക് ഒരിക്കലും കാണാനാവില്ല എന്നു കരുതിക്കൂടാ!  

വർക്കല തുരപ്പിനെ വീണ്ടും ഗതാഗത യോഗ്യമാക്കി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ 2007 ൽ കേരള സർക്കാർ ചില ശ്രമങ്ങൾ നടത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ തുരപ്പിലൂടെ നീങ്ങുന്ന ചിത്രം.

ഏറെ വൈകാതെ തുരപ്പിനെ ആരും ഗൗനിക്കാതെ ഈ വിധമായി.
115 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഡിക്രൂസ് പകർത്തിയ ചിത്രം.

വർക്കല തുരപ്പിന്റെ ജലസമൃദ്ധിയോ ആകാര സൗന്ദര്യമോ ഇല്ലാതെയുള്ള ദയനീയ കാഴ്ച. കാലം ചിലപ്പോഴൊക്കെ അങ്ങനെയുമാണ്.                    

ഇനി വീണ്ടും ആദ്യ ചിത്രം കണ്ടു നോക്കൂ!

നമ്മുടെ ജലസമ്പത്തിന് എന്തു മാറ്റമാണുണ്ടായതെന്ന് സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങൾ!


മയൂരസന്ദേശം മലയാള ഭാഗം കിട്ടിയില്ല. തത്കാലം ഇംഗ്ലീഷ് പരിഭാഷ വായിച്ചോളൂ. വർക്കല തുരപ്പിനെ പരാമർശിക്കുന്ന ഭാഗമാണിത്.                    

ഈ ലക്കം ചിത്രം വിചിത്രം ഇവിടെ അവസാനിക്കുന്നു🙏🏽

അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.⁠⁠⁠⁠


*****************************
⁠⁠⁠⁠⁠രജനി: കഷ്ടം തന്നെ! ചിത്രം വിചിത്രമായ തല്ല... മനുഷ്യൻ വികൃതമാക്കിയതാണിത്

ജ്യോതി കരുവാരക്കുണ്ട്: മാധ്യമം വാർത്ത..
വര്‍ക്കല: വര്‍ക്കല തുരങ്കം അനാഥമായിട്ട് പതിറ്റാണ്ടുകള്‍. ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്നതിന് നൂറ്റാണ്ടു മുമ്പ് നിര്‍മിച്ച തുരങ്കത്തില്‍ ഓളങ്ങള്‍ നിലച്ചിട്ടും അധികൃതര്‍ക്ക് അവഗണന. വര്‍ക്കല ടി.എസ് കനാലിനെയും തുരങ്കങ്ങളുടെയും ശാപമോക്ഷത്തിനായി വാഗ്ദാനങ്ങളും ഉന്നതതല സന്ദര്‍ശനങ്ങളും നിരവധി ഉണ്ടായിട്ടും തുടര്‍നടപടികള്‍ ഇനിയും അകലെ. 2007 ഒക്ടോബര്‍ 19ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും സംഘവും നടത്തിയ സന്ദര്‍ശനമായിരുന്നു ഒടുവിലത്തേത്. വര്‍ക്കല വലിയ തുരങ്കത്തിലൂടെ മുഖ്യമന്ത്രിയും സംഘവും ഒന്നര കി.മീ ദൂരം സഞ്ചരിക്കുകയും ചെയ്തു. ദേശീയജലപാത നവീകരണത്തിന്‍െറ ഭഗമായായിരുന്നു സന്ദര്‍ശനം. കനാലിന്‍െറയും തുരങ്കങ്ങളുടെയും നവീകരണം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനവും ഉണ്ടായി. എട്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പദ്ധതി കടലാസില്‍തന്നെയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൃത്തിയാക്കിയ കനാലും തുരങ്കവും വീണ്ടും നാശോന്മുഖമായി. തിരുവനന്തപുരം പാര്‍വതീപുത്തനാര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള ടി.എസ് കനാലിന്‍െറ ഭാഗമായ നടയറ-അഞ്ചുതെങ്ങ് കായലുകളെ ബന്ധിപ്പിക്കുന്ന 12 കി.മീ വരുന്ന കനാലിന്‍െറ ഭാഗത്താണ് വര്‍ക്കല തുരങ്കങ്ങളുള്ളത്.
ശിവഗിരിക്കുന്ന് തുരന്ന് വലിയ തുരപ്പും വെട്ടൂര്‍കുന്ന് തുരന്ന് ചെറിയ തുരപ്പും നിര്‍മിച്ചു. 1880ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്‍െറ കാലത്താണ് 10 ലക്ഷം രൂപ ചെലവിട്ട് തുരങ്കങ്ങള്‍ നിര്‍മിച്ചത്.
ബ്രട്ടീഷ് മേല്‍നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത എന്‍ജിനീയര്‍മാരുടെ പ്രത്യേകതരം കോണ്‍ക്രീറ്റ് മിശ്രിതമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 722 മീറ്റര്‍ നീളവും 4.8 മീറ്റര്‍ വീതിയുമുള്ള തുരങ്കത്തിനുള്ളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. തുരങ്കത്തിന്‍െറ പ്രധാനമുഖം ശിവഗിരിയിലാണ്. കുതിരക്കുളമ്പിന്‍െറ ആകൃതിയാണ് ഇതിനുള്ളത്. മറുഭാഗം രാമന്തളിയിലാണ്. അടുത്തത് ചിലക്കൂരിലും. തുരങ്കത്തിനകത്ത് വൈദ്യുതി വിളക്കുകളും വായു സഞ്ചാരമത്തൊന്‍ വെന്‍റിലേറ്ററുകളുമുണ്ട്. തുരങ്കത്തിനുള്ളില്‍ പ്രവേശിക്കുന്ന വള്ളങ്ങള്‍ക്ക് തുഴ ഉപയോഗിക്കാന്‍ പ്രയാസമുള്ളതിനാല്‍ വള്ളം മുന്നോട്ട് നീങ്ങാന്‍ പ്രത്യേക സംവിധാനങ്ങളും ഉണ്ടായിരുന്നു. ആദ്യകാലത്ത് രാജകീയ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന തുരങ്കം പിന്നീട് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയായിരുന്നു. 1970കളുടെ അവസാനം വരെയും തുരങ്കങ്ങളും കനാലും സജീവമായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ വരവും റോഡ്-റെയില്‍ ഗതാഗതം വികസിക്കുകയും ചെയ്തതോടെ തുരങ്കത്തിന്‍െറയും കനാലിന്‍െറയും ശോച്യാവസ്ഥക്ക് കാരണമായി. അധികൃതരുടെ കടുത്ത അവഗണന കൂടിയായപ്പോള്‍ കനാലും തുരങ്കങ്ങളും കാടുമൂടിയും എക്കലും മാലിന്യവും നിറഞ്ഞ് നശിച്ചു. 2007ല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനൊപ്പം എത്തിയ വിദഗ്ധ സംഘവും തുരങ്കത്തിനുള്ളില്‍ കടന്നിരുന്നു. അവര്‍ തുരങ്കത്തിന്‍െറ നിര്‍മാണ വൈദഗ്ധ്യത്തില്‍ ഏറെ മതിപ്പും പ്രകടിപ്പിച്ചു. തുടര്‍ന്ന് തുരങ്കത്തിന്‍െറ പുനര്‍നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ നല്‍കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രഖ്യാപനങ്ങള്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും തുരങ്കം നവീകരണം പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. നിലവില്‍ ദേശീയജലപാത വര്‍ക്കല തുരങ്കം കടക്കാനാകാതെ കുഴങ്ങുകയാണ്.                    
അശോക് ഡിക്രൂസ്: വാർത്ത കൂട്ടിച്ചേർത്തത് നന്നായി.

*************************************************************************
*************************************************************************
മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
അവതരണം രജനി

ഡോ. സുവര്‍ണ്ണ നാലപ്പാട്ട്
1946 മെയ് 6 ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. കെ. ജി. കരുണാകരമേനോന്‍റെയും നാലപ്പാട്ട് അമ്മിണിയമ്മയുടെയും മകള്‍ (ബാലാമണിയമ്മയുടെ സഹോദരിപുത്രി അമ്മിണിയമ്മയുടെ മകള്‍, കമലാസുരയ്യയുടെ ഇളയമ്മയുടെ മകള്‍) രാമരാജ മെമ്മോറിയല്‍ സ്കൂളിലും വന്ദേരി ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവറില്‍ നിന്ന് ജീവശാസ്ത്രത്തില്‍ ബി. എസ ്. സി., കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്, എം. ഡി പാഥോളജി 1998 ല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം 2004 ഡിസംബര്‍ വരെ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാഥോളജിയില്‍ പ്രൊഫസറും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍റും. “താമരപ്പൂക്കള്‍”, “പുഴയുടെ കഥ”, “അമൃതജ്യോതി”, “ഇന്ത്യയെ കണ്ടെത്തല്‍ വരാഹമിഹിരന്‍റെ പഞ്ചസിദ്ധാന്തികയിലൂടെ”, “നാലപ്പാടന്‍റെ ചക്രവാളച്ചെമ്പുരുളി”, “ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയ്ക്ക്”, “പത്മസിന്ധു”, “മുദ്ര”, “സാന്ദ്രാനന്ദം”. “സാന്ദ്രാനന്ദം” എന്ന കവിതാസമാഹാരത്തിലെ ‘എച്ചിലുരുള’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കൃഷ്ണഭക്തിയുടെ നിറവില്‍ രചിച്ച കവിതയാണ് ഇത്. ബാലകനായ കണ്ണന്‍റെ ലീലകള്‍ കവയിത്രി വളരെ ലളിതവും സരസവുമായ ഭാഷയില്‍ വര്‍ണ്ണിക്കുന്നു. “ കാലത്തുണര്‍ന്നു കുളിച്ചു കുറിയിട്ടു ബാലകര്‍ വെണ്ണയും പാലുമുണ്ടു. അമ്മതന്‍ ചേലയില്‍ കൈതുടച്ചന്‍പൊടു ചുംബിച്ചു കണ്ണന്‍ പുറപ്പെടുന്നു.” പതിവുപോലെ എന്നും പ്രഭാതത്തില്‍ വൃന്ദാവനത്തിലേക്ക് പുറപ്പെടുന്ന കണ്ണനെ അനുവാചകര്‍ക്ക് കാട്ടിത്തരുന്ന കൂട്ടുകാരുമൊത്ത് കളിച്ചു രസിക്കുന്ന കണ്ണനില്‍ കവയിത്രി തന്നെ തന്നെ സമര്‍പ്പിക്കുകയാണ്. ‘‘ ഗോപാലരേകീടും എച്ചിലുരുളയെ- ന്നോതും പ്രിയനായ മത്സഖാവേ, നിന്‍ മുന്നിലിന്നുമര്‍പ്പിക്കുന്നു മറ്റൊരാള്‍ പാതി ഭുജിച്ചൊരീ ജീര്‍ണ്ണദേഹം”. കൃഷ്ണനു മുന്നില്‍ ആത്മ സമര്‍പ്പണം ചെയ്യുന്ന ഒരു കൃഷ്ണ ഭക്തയായി കവയിത്രി മാറുന്നു

ഡോ. സുവര്‍ണ്ണ നാലപ്പാട്ട്
1946 മെയ് 6 ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. കെ. ജി. കരുണാകരമേനോന്‍റെയും നാലപ്പാട്ട് അമ്മിണിയമ്മയുടെയും മകള്‍ (ബാലാമണിയമ്മയുടെ സഹോദരിപുത്രി അമ്മിണിയമ്മയുടെ മകള്‍, കമലാസുരയ്യയുടെ ഇളയമ്മയുടെ മകള്‍) രാമരാജ മെമ്മോറിയല്‍ സ്കൂളിലും വന്ദേരി ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവറില്‍ നിന്ന് ജീവശാസ്ത്രത്തില്‍ ബി. എസ ്. സി., കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്, എം. ഡി പാഥോളജി 1998 ല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം 2004 ഡിസംബര്‍ വരെ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാഥോളജിയില്‍ പ്രൊഫസറും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍റും. “താമരപ്പൂക്കള്‍”, “പുഴയുടെ കഥ”, “അമൃതജ്യോതി”, “ഇന്ത്യയെ കണ്ടെത്തല്‍ വരാഹമിഹിരന്‍റെ പഞ്ചസിദ്ധാന്തികയിലൂടെ”, “നാലപ്പാടന്‍റെ ചക്രവാളച്ചെമ്പുരുളി”, “ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയ്ക്ക്”, “പത്മസിന്ധു”, “മുദ്ര”, “സാന്ദ്രാനന്ദം”. “സാന്ദ്രാനന്ദം” എന്ന കവിതാസമാഹാരത്തിലെ ‘എച്ചിലുരുള’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കൃഷ്ണഭക്തിയുടെ നിറവില്‍ രചിച്ച കവിതയാണ് ഇത്. ബാലകനായ കണ്ണന്‍റെ ലീലകള്‍ കവയിത്രി വളരെ ലളിതവും സരസവുമായ ഭാഷയില്‍ വര്‍ണ്ണിക്കുന്നു. “ കാലത്തുണര്‍ന്നു കുളിച്ചു കുറിയിട്ടു ബാലകര്‍ വെണ്ണയും പാലുമുണ്ടു. അമ്മതന്‍ ചേലയില്‍ കൈതുടച്ചന്‍പൊടു ചുംബിച്ചു കണ്ണന്‍ പുറപ്പെടുന്നു.” പതിവുപോലെ എന്നും പ്രഭാതത്തില്‍ വൃന്ദാവനത്തിലേക്ക് പുറപ്പെടുന്ന കണ്ണനെ അനുവാചകര്‍ക്ക് കാട്ടിത്തരുന്ന കൂട്ടുകാരുമൊത്ത് കളിച്ചു രസിക്കുന്ന കണ്ണനില്‍ കവയിത്രി തന്നെ തന്നെ സമര്‍പ്പിക്കുകയാണ്. ‘‘ ഗോപാലരേകീടും എച്ചിലുരുളയെ- ന്നോതും പ്രിയനായ മത്സഖാവേ, നിന്‍ മുന്നിലിന്നുമര്‍പ്പിക്കുന്നു മറ്റൊരാള്‍ പാതി ഭുജിച്ചൊരീ ജീര്‍ണ്ണദേഹം”. കൃഷ്ണനു മുന്നില്‍ ആത്മ സമര്‍പ്പണം ചെയ്യുന്ന ഒരു കൃഷ്ണ ഭക്തയായി കവയിത്രി മാറുന്നു

നാലപ്പാട്ട് സുലോചന
1940 ഡിസംബര്‍ 7 ന് ജനിച്ചു. നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി. എം.നായരുടെയും മകള്‍. മാധവിക്കുട്ടിയുടെ സഹോദരി. 1963 ല്‍ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിന്‍ലോയുടെ തെന്നിന്ത്യന്‍ തോട്ടങ്ങളില്‍ മെഡിക്കല്‍ ഓഫീസറായും, ഉപാസിയുടെ ഇീാുൃലവലിശ്ലെ ഘമയീൗൃ ണലഹളമൃല ടരവലാല ല്‍ മെഡിക്കല്‍ ഓഫീസറായും, പിന്നീട് മെഡിക്കല്‍ അഡ്വൈസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ ഇീാാൗിശ്യേ ഉല്ലഹീുാലിേ മിറ ടീരശമഹ ണലഹളമൃല ടരവലാല ല്‍ മാനേജറായിരിക്കെ കല്‍ക്കട്ടയില്‍ നിന്നും വിരമിച്ചു. “ഞാനെന്ന ഭാവം” (2000), “കവാടം” (മാധവിക്കുട്ടിയുമൊത്തെഴുതിയ നോവല്‍, 2000), “തേയില” (2002), “ദൈവത്തിന്‍റെ നിഴല്‍” (2004), “സ്വപ്നാടനം” (2006), “പേനയാല്‍ തുഴഞ്ഞ ദുരന്തങ്ങള്‍” (2002), “ബാലാമണിയമ്മയുടെ കവിതകള്‍” (2005), “മനസിനകത്തൊരു മുറി” (2009), “മൂന്നാറിന്‍റെ കഥ” (2007) എന്നിവയാണ് കൃതികള്‍. തന്‍റെ ജ്യേഷ്ഠത്തിയുടെ (കമലാസുരയ്യ) മരണത്തെ തുടര്‍ന്ന് സുലോചന എഴുതിയ കവിതയാണ് ‘രഥയാത്ര’. ശവപ്പെട്ടിയിലാക്കിയ മൃതശരീരം കൊണ്ടുപോകുന്നത് കണ്ട കവയിത്രി ആമിയോപ്പു രഥത്തിലേറി ഊരുചുറ്റി കാണാന്‍ പോകുന്നതായി സങ്കല്പിക്കുന്നു. സ്നേഹനിധിയായ തന്‍റെ ആമിയോപ്പുവിന്‍റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കവയിത്രി, ആമിയോപ്പുവിനെ തിരിച്ചു വിളിക്കുകയാണ്. ഞാനടക്കം കേരളമക്കള്‍ ചിരിയും തേങ്ങലും പെറുക്കി മണ്ണിലിഴയവെ ആമിയോപ്പു വീണ്ടും വളകിലുക്കി, മുഖംപൊത്തിച്ചിരിച്ചു ....... എന്നിങ്ങനെ ആമിയോപ്പുവിനെകുറിച്ചു ഓര്‍ക്കുന്നു.

“ഞാനെന്ന ഭാവം” (ലേഖനസമാഹാരം). കോട്ടയം: (2000) ഡി. സി. ബുക്സ്പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2007. “കവാടം” (മാധവിക്കുട്ടിയുമൊത്തെഴുതിയ നോവല്‍, 2000). കോട്ടയം: ഡിസി ബുക്സ്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2007. “തേയില” (2002). തൃശൂര്‍: കറന്‍റ് ബുക്സ്, 2002, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2007. “പേനയാല്‍ തുഴഞ്ഞ ദുരന്തങ്ങള്‍” (പഠനം) - (2002). തൃശൂര്‍: കറന്‍റ് ബുക്സ്പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2007. “ദൈവത്തിന്‍റെ നിഴല്‍”. കോട്ടയം: ഡി. സി. ബുക്സ്, 2004. “സ്വപ്നാടനം”. കോട്ടയം: ഡി. സി. ബുക്സ്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2007. “മൂന്നാറിന്‍റെ കഥ” (പ്രാദേശിക ചരിത്രം). കോഴിക്കോട്: മാതൃഭൂമി, 2007. “മനസികത്തൊരു മുറി” (ലേഖനസമാഹാരം). തൃശ്ശൂര്‍: 2009.                    
************************************************************************