ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

21-5-2017

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀

മെയ് 15 മുതൽ 20 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

സുധ ടീച്ചർ(GHSS ഒതുക്കുങ്ങൽ)
പ്രജിത ടീച്ചർ(GVHSS ഗേൾസ് തിരൂർ)
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരത്തിൽ സൂചിപ്പിച്ചതു പോലെ ഇത്തവണ
അവലോകനരീതിയിൽ ചെറിയ മാറ്റം വരുത്തിയിരിക്കയാണ് . ഈ രീതിയിൽ അവലോകനം തുടരാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന് അറിയിച്ചതിനാൽ സഹായിക്കാമെന്നേറ്റ് പലരും മുന്നോട്ടു വന്നു .
ഇത്തവണ ഒതുക്കുങ്ങൽ സ്ക്കൂളിലെ സുധ ടീച്ചറുടെയും തിരൂർ ഗേൾസിലെ പ്രജിത ടീച്ചറുടെയും സഹായം സ്വീകരിച്ചിരിക്കുന്നു . ..
എന്നാലോ ചർച്ചകളും വിശകലനങ്ങളും കാര്യമായി വരുന്നില്ല എന്ന പരിഭവത്തിന് ഇത്തവണയും പരിഹാരമായില്ല .


ഇനി അവലോകനത്തിലേക്ക് ..

📚 തിങ്കളാഴ്ചയിലെ
 സർഗ സംവേദനത്തിൽ അനിൽ മാഷ് പരിചയപ്പെടുത്തിയത് കുരുവിള ജോൺ തയ്യാറാക്കിയ പുസ്തകാസ്വാദനമാണ്.
രാജീവ്.ജി. ഇടവയുടെ അറവ് എന്ന നോവലിന്റെ ആസ്വാദനം .
സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ നോവൽ.വർഗീയ ഫാസിസം ഒരു അർബുദമായി നാടിനെ കാർന്നുതിന്നുന്നത് ഈ നോവൽ കൃത്യമായി അടയാളപ്പെടുത്തുന്നു.
നോവലിലൂടെ ഒരു യാത്ര നടത്തുന്ന രീതിയിലുള്ള അവതരണം- തുടക്കത്തിലെ ഇഴച്ചിൽ നോവലിന്റെ പോരായ്മയായി ചുണ്ടികാട്ടുന്നു. വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ക്ലൈമാക്സ്.


🔵പുസ്തകാസ്വാദനം മികച്ചതാണെന്ന് പ്രവീൺ വർമ, ശിവശങ്കരൻ എന്നിവർ അഭിപ്രായപ്പെട്ടു. പുസ്തകം ശ്രദ്ധിക്കപ്പെടാതെ പോയതിൽ പരിഭവവും


🌘  കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക ഭൂമികയിലൂടെ ഒരു യാത്ര നടത്തുന്ന അനുഭവമായിരുന്നു യാത്രാവിവരണം -
മാർത്തോമാലയം
ക്ഷേത്രത്തെയും  മാർത്തോമാ പള്ളിയേയും കുറിച്ചുള്ള ഐതിഹ്യവും ചരിത്ര സത്യങ്ങളും വെളിപ്പെടുന്ന വിവരണം:
ഒപ്പം ആ പ്രദേശത്തിന്റെ സൗന്ദര്യത്തേയും വ്യക്തമാക്കുന്നു. ഫോട്ടോകളും നന്നായി


🔴അതിനോടനുബന്ധിച്ചുള്ള കല്ലിൽ ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് പ്രവീൺ വർമ, രമ, രതീഷ് കുമാർ എന്നിവർ പങ്കുവെച്ചു

📕 പ്രൈം ടൈമിൽ പ്രവീൺ മാഷ് അവതരിപ്പിക്കുന്ന
കാഫ്കയുടെ കഥകൾ ,ലേഖനങ്ങൾ എന്ന പംക്തി എല്ലാ ദിവസവും രാത്രി 10 മണിക്ക് ഭംഗിയായിത്തന്നെ തുടരുന്നു .

🎤 കഥാപ്രസംഗം എന്ന പംക്തിയും എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നമ്മുടെ മുന്നിലെത്തിക്കൊണ്ടിരിക്കുന്നു . പ്രവീൺ മാഷ് തന്നെയാണ് ഈ പംക്തിയും കൈകാര്യം ചെയ്യുന്നത് .

🎆 ചൊവ്വാഴ്ചകളിലെ പതിവു പംക്തിയായ കാഴ്ചയിലെ വിസ്മയത്തിൽ പുതിയൊരു കലാരൂപവുമായി ലതടീച്ചർ രംഗത്തെത്തി .

❇ ദൃശ്യകലകളുടെ ഇരുപത്തിയാറാം അധ്യായമായി ടീച്ചർ പരിചയപ്പെടുത്തിയത്
ക്ഷേത്രകലയായ പാഠക ത്തെക്കുറിച്ചുള്ള അറിവാണ്.
വേഷവും ഐതിഹ്യവും മറ്റു സവിശേഷതകളും മനസിലാക്കാൻ കഴിഞ്ഞു. ചിത്രങ്ങളും ശിവശങ്കരൻ മാഷിന്റെ വീഡിയോയും ഗുണകരമായി

🔵പാഠകം ഇതിനു മുമ്പേ ദൃശ്യവിസ്മയത്തിൽ വരേണ്ടതായിരുന്നുവെന്ന പ്രവീൺ വർമയുടെ നിർദ്ദേശം ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പാഠകത്തിലെ ഭാഷയെക്കുറിച്ച് കൂടുതൽ അറിയാൻ നെസി ടീച്ചർ താൽപര്യം പ്രകടിപ്പിച്ചു.രമ, ശ്രീലത, രതീഷ് കുമാർ സ്വപ്ന, സീതാദേവി, രജനി, വിജു എം രവീന്ദ്രൻ പ്രജിത എന്നിവരും അഭിപ്രായപ്രകടനം നടത്തി..

❎ ഇനി ബുധനാഴ്ചയിലെ വിശേഷങ്ങളിലേക്ക് ...

മെയ് 17  ന്റെ ഓർമപ്പെടുത്തലുകളുമായി പ്രവീൺമാഷ് തുടങ്ങിവെച്ച ഗ്രൂപ്പ് പ്രവർത്തനത്തിൽ "തിരൂർമലയാളം" എന്ന പേരിന്റെ സാംഗത്യം രസകരമായ ചർച്ചയായി.ചർച്ചയ്ക്കൊടുവിൽ ഭാഷാപിതാവുമായുള്ള ബന്ധത്തിന്റെ സൂചകം മാത്രമാണ് ഗ്രൂപ്പിന്റെ പേരിലുള്ള സ്ഥലനാമം എന്ന് സ്വപ്ന ടീച്ചറും തിരൂർമലയാളം എന്നാൽ തുഞ്ചന്റെ മലയാളം എന്ന് ശിവശങ്കരൻ മാഷും [വൈകുന്നേരം 7:29 -നു, 21/5/2017] ശിവശങ്കരൻ മാസ്റ്റർ: പറഞ്ഞതോടെ ചർച്ചയ്ക്ക് പരിസമാപ്തിയായി.

🌈സജിത് മാഷിന്റെ "ആനമട യാത്രാവിവരണം" ചിത്രങ്ങൾ കൂടി അനുബന്ധമായി ചേർത്തതോടെ വളരെയേറെ നന്നായി.

🌏പ്രെെംടെെമിലെ ലോകസാഹിത്യാവതരണത്തിൽ നസിടീച്ചർക്ക് അസൗകര്യം നേരിട്ടെങ്കിലും പ്രവീൺമാഷിന്റെ ഉചിതമായ ഇടപെടൽ പ്രെെംടെെം ആസ്വാദ്യകരമാക്കിത്തീർത്തു. ഫീഡാ കാലോ യുടെ "വേദനകളുടെയും കാമനകളുടെയും ഉദ്യാനത്തിൽ","
ഷെനെ" യുടെ "ഒരു മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ",
ഹാരിയറ്റ് ജേക്കബ്സി ന്റെ "ഒരു അടിമപെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ" എന്നീ മൂന്ന് ലോകസാഹിത്യകൃതികൾ പ്രവീൺമാഷ് പരിചയപ്പെടുത്തി.

🔴രതീഷ് മാഷ് അഭിപ്രായം രേഖപ്പെടുത്തുകയും തുടർന്ന് സജിത്ത് മാഷ് ശ്രീദേവി കക്കാടിന്റെയും,         മാഷ്"ടോണി മോറിസന്റെ" സുലയും പരിചയപ്പെടുത്തി.
വിഭവസമൃദ്ധമായിരുന്നു 17/5/17ലെ പ്രെെംടെെം.

🎆 ഇനി വ്യാഴക്കാഴ്ചകൾ ..

പതിവുപോലെ മെയ് 18 ന്റെ വിശേഷങ്ങളുമായിയെത്തിയ പ്രവീൺമാഷിന്റെ പോസ്റ്റുകൾക്ക് ശേഷം "പുതിയ മാഷന്മാർ"," നേരുകാഴ്ചകൾ","തൊട്ടാവാടി" എന്നീ കവിതകളും ഗ്രൂപ്പംഗങ്ങൾ പോസ്റ്റ് ചെയ്തു.

📚പ്രെെംടെെമിൽ രജനിടീച്ചർ മലയാളത്തിലെ പ്രിയ എഴുത്തുകാരികൾ എന്ന പംക്തിയിൽ അൽക.കെ.എസ്, അശ്വതി തിരുനാൾ, അഷിത,ആഗ്നസ് വി സന്ധ്യ എന്നീ സാഹിത്യകാരികളെ പരിചയപ്പെടുത്തി.

🔵സീതാദേവി ടീച്ചർ,അനിത ടീച്ചർ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി.

🎤ഗ്രൂപ്പിന്റെ നിയമാവലി അറിയാഞ്ഞിട്ടോ,മറന്നിട്ടോ പ്രെെംടെെമിൽ പ്രെെടെെമിതര പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതിനെതിരെ സ്വപ്ന ടീച്ചറും ശിവൻ മാഷും പ്രവീൺ മാഷും നിയമാവലികൾ ഒരിക്കൽകൂടി ഓർമപ്പെടുത്തി പ്രതികരിച്ചു.

🔔 വെളളിയാഴ്ചകളിൽ കേളികൊട്ടുമായി കടന്നുവരാറുള്ള ആട്ടക്കഥാ പരിചയം ഇത്തവണയുണ്ടായില്ല .

🗣9 മണിക്ക് എജോ മാഷിന്റെ
കാർട്ടൂൺ കാഴ്ചകൾ

❇  കെ.ആർ. അനുരാജ് എന്ന കാർട്ടൂണിസ്റ്റിനെ പരിചയപ്പെടുത്തി .
ബാങ്ക് ,SBI എന്നീ വിഷയങ്ങളിലായി 10 കാർട്ടൂണുകളും
ഗ്രൂപ്പ് നിയമാവലിയുമായി ബന്ധപ്പെട്ട് ഒരു കാർട്ടൂണും പോസ്റ്റ് ചെയ്തു .

🔴 കാർട്ടൂണുകളെ വിലയിരുത്തിക്കൊണ്ട് പ്രവീൺ ,സീതാദേവി ,വിജു ,രതീഷ് ,ശിവശങ്കരൻ ,രജനി ,സ്വപ്ന ,അശോക് സാർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

📚 വാരത്തിലെ അവസാന പംക്തി സ്വപ്ന ടീച്ചറുടെ നവ സാഹിതി
പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പരിപാടി .
ഇന്നും വ്യത്യസ്തങ്ങളായ പത്ത് രചനകളാണ് നവ സാഹിതിയിൽ പരിചയപ്പെടുത്തിയത് .

🎆 ഗിരിജ പി പാതേക്കരയുടെ മുത്തശ്ശി പറഞ്ഞത് .., സംഗീത വി.കെ.യുടെ വാട്സ് അപ്പ് , സാജിത ടീച്ചറുടെ കണ്ണാടി ,ഷിജിൽ ദാമോദരന്റെ വാലനക്കങ്ങൾ , റോഷൻ മാത്യുവിന്റെ തിരനോട്ടം , രതീഷ് കെ.എസി ന്റെ വീപ്പിംഗ് വുഡ്സ് ,സാൽവ ജുദൂം , എജോയുടെ മുറിവ് , മുനീർ അഗ്രഗാമിയുടെ പരീക്ഷണശാല , റിയാസ് കളരിക്കലിന്റെ വാതിൽ
എന്നീ രചനകളാണ് ഇന്ന് നവ സാഹിതിയിൽ പരിചയപ്പെടുത്തിയത് .

🔵 കൃതികളെ വിലയിരുത്തിക്കൊണ്ട്  രജനി ,വിജു, അശോക് സാർ ,അനിൽ ,സ്വപ്ന ,പ്രവീൺ ,എജോ, സജിത്കുമാർ എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു

ഒന്നു കൂടി..........

മുൻപു സൂചിപ്പിച്ചു വരുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാ ...
ഗ്രൂപ്പും പ്രൈം ടൈമുമൊക്കെ സജീവമാണെങ്കിലും ഇപ്പോഴുമങ്ങ് ലക്ഷ്യത്തിലെത്താത്ത പോലെ ...

പോസ്റ്റുകൾക്ക് ശേഷം വരേണ്ട ചർച്ചകളും വിശകലനങ്ങളും തൃപ്തികരമാവുന്നേയില്ല ..
പകരം പ്രൈം ടൈമിൽ ആവശ്യമില്ലാത്ത പോസ്റ്റുകളും ഫോർവേഡുകളും കടന്നു വരുന്നു .
ഗ്രൂപ്പംഗങ്ങൾ കൂടുന്നതിനനുസരിച്ച് ഇടപെടലുകൾ കൂടുന്നില്ല , വായനക്കാരേ കൂടുന്നുള്ളൂ ...
പുതിയ അംഗങ്ങൾക്ക് മാതൃകയായി നിലവിലുള്ളവർ ഗ്രൂപ്പിൽ നന്നായി ഇടപെടുക .
അഡ്മിൻമാരും മുൻ വാരങ്ങളിലെ താരങ്ങളും ഇതിനായി രംഗത്തിറങ്ങുക .
അല്ലെങ്കിൽ അവർക്കു നൽകിയ താര പട്ടം മുൻകാല പ്രാബല്യത്തോടെ തിരിച്ചു വാങ്ങുന്നതാണ്
ജാഗ്രതൈ ....

🌠 ഇനി സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിൽ കാര്യമായ താരോദയമുണ്ടായില്ല എന്നത് സങ്കടത്തോടെ ഓർമ്മിപ്പിക്കുകയാണ് .
എങ്കിലും നിങ്ങൾ ഏവരും ആ താരത്തെ പ്രതീക്ഷിച്ചിരിപ്പായതിനാൽ അങ്ങിനെയൊരാളെ കണ്ടെത്താതിരിക്കാനും നിർവാഹമില്ല ..
ഗ്രൂപ്പിന്റെ ഊർജമായി നിലകൊള്ളുകയും ഗ്രൂപ്പിന്റെ സജീവത നിലനിർത്താൻ അഹോരാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ ബഹുമാന്യ അഡ്മിൻ രതീഷ് മാഷി നെ
ഈ വാരത്തിലെ താരമായി പ്രഖ്യാപിക്കുന്നു .

⃣   *സ്റ്റാർ ഓഫ് ദ വീക്ക് രതീഷ് മാഷിന് ആശംസകളുടെ പൂച്ചെണ്ടുകൾ 🌹🌹
❎❎❎❎❎❎❎❎❎              

****************************************
അഭിപ്രായങ്ങള്‍    

മധുരത്തിൽ പൊതിഞ്ഞാണേലും പറയേണ്ടതൊന്നും അവലോകനകാരർ പറയാതിരുന്നിട്ടില്ല.
എന്തായാലും തിരിച്ചെടുക്കൽ ഭീഷണിയുടെ ഭയം ഉള്ളിലുണ്ടേലും പറയട്ടെ;
അഭിനന്ദനങ്ങൾ
അവലോകന ടീമിന്
ഒപ്പം സ്റ്റാർ പട്ടമണിഞ്ഞ
രതീഷ് മാഷിനും  (പ്രവീണ്‍ വര്‍മ്മ)

👌🏻👌🏻 വാരാന്ത അവലോകന കാരനും സഹായികൾക്കും...🙏🏻  (രജനി)
                  
വാരാന്ത അവലോകനകാരനും സഹായിച്ചവര്ക്കും താരത്തിനും🌹🌹🌹🌹 (സീത)
                      
ഒടുവിൽ രതീഷ് മാഷിനും പട്ടം കിട്ടിയേ.....! അഭിനന്ദനങ്ങൾ!!  (വിജു)                  

ഇത്രയും വിശദമായ അവലോകനം തയ്യാറാക്കൽ തന്നെയാണ് പ്രൈം ടൈം ഇനങ്ങളിൽ ഏറ്റവും ശ്രമകരമായ ജോലി. ഓരോ ദിവസത്തെയും പരിപാടികൾ കൃത്യമായി വായിക്കുകയും വിലയിരുത്തുകയും ഫോണിലേക്ക് എഴുതിയുണ്ടാക്കുകയും ചെയ്യുക എന്നത് എത്രമാത്രം ചിന്തയും സമയവും ക്ഷമയുമൊക്കെ ആവശ്യപ്പെടുന്ന കാര്യമാണ്. മറ്റ് p Tകൾ ചെയ്യുന്നവർക്ക് അവരുടെ ഒറ്റ ദിവസത്തെക്കുറിച്ച് മാത്രമേ വ്യാകുലപ്പെടേണ്ടതുള്ളൂ. ഇത്രനാളും ഈ ജോലി ഒറ്റയ്ക്ക് ചെയ്തു കൊണ്ടിരുന്ന ശിവൻ മാഷ് തന്നെയാണ് എല്ലാ താരങ്ങൾക്കുമപ്പുറം സ്ഥാനം പിടിക്കുന്നത്.
ഇത്തവണ സഹായിക്കാൻ സുധയും പ്രജിതയും ഉണ്ടായി എന്നത് തീർച്ചയായും ആശ്വാസ പ്രദം തന്നെ. തുടർന്നുള്ള ആഴ്ചകളിലും സന്നദ്ധരായവർ സഹായവുമായി എത്തുന്നത് ഈ പംക്തി നിലനിർത്തിക്കൊണ്ടു പോകാൻ അത്യാവശ്യമാണ്. വാരന്ത്യാവലോകനത്തിനും അത് തയ്യാറാക്കുന്നതിൽ പങ്കുവഹിച്ച മൂന്നു പേർക്കും അഭിനന്ദനങ്ങൾ
💐💐💐💐💐💐  (സ്വപ്ന)
                   
ശിവൻമാഷിന്റെ നിർദ്ദേശമനുസരിച്ച് ബുധൻ,വ്യാഴം ദിവസങ്ങളിലെ അവലോകനം തയ്യാറാക്കി.എല്ലാ വിധ മാർഗനിർദ്ദേശങ്ങളും മാഷാണ് നൽകിയത്.തുടക്കക്കാരിയായ എനിക്ക് ഇങ്ങനെയൊരു അവസരം തന്ന മാഷിന്റെ 'ധെെര്യ'ത്തിനു നന്ദി.. (പ്രജിത)

❣മികച്ച താരം രതീഷ് മാഷിനും
സ്വഭാവനടൻ ''ശിവശങ്കരൻ മാഷിനും "
ആശംസകൾ...!!❣(എജോ)
                     
അവതാരകർ ഒന്നും വിട്ടു കളഞ്ഞില്ല.. കഴിഞ്ഞ ഒരാഴ്ചയിലെ തിരൂർ മലയാളത്തെ കൃത്യമായി അടയാളപ്പെടുത്തി... അഭിനന്ദനങ്ങൾ💐💐(അനില്‍)

*************************************************