ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

10-9-2017

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
സെപ്തം 4മുതൽ 9 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ബുധൻ
▪▪▪▪▪▪▪▪▪
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറാണ് ഈ വാരത്തിലെ സഹായി ..

പ്രൈം ടൈം 3 ദിവസമായി ചുരുങ്ങി എന്ന സങ്കടത്തോടെയാണ് അവലോകനത്തിലേക്ക് പ്രവേശിക്കുന്നത് .
വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിലെ പ്രൈം ടൈം ശരിക്കും ശൂന്യമായിപ്പോയി .

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .

സന്തോഷ വാർത്തയായി സൂചിപ്പിക്കുന്നത് നമ്മുടെ തിരൂർ മലയാളം ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനവും
തിരൂർ മലയാളം മൊബൈൽ ആപ്പിന്റെ പ്രസിദ്ധീകരണവുമാണ് .
അതിനു വേണ്ടി പ്രയത്നിക്കുന്ന പ്രവീൺ മാഷിനെ പ്രത്യേകം അഭിനന്ദിക്കുന്നു .


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
https://www.androidcreator.com/app297582


📚തിങ്കൾ
പരിധിക്കുപുറത്ത് പെട്ടുപോയതിനാൽ 9.19 നാണ് അനിൽമാഷിന് സർഗസംവേദനത്തിലേയ്ക്ക് എത്താൻ സാധിച്ചത്.

പി.കെ പാറക്കടവിന്റെ ആർദ്രം എന്ന മിനിക്കഥാസമാഹാരത്തിന് ഫെെസൽബാവ എഴുതിയ വായനക്കുറിപ്പ് ആയിരുന്നു ഇത്തവണത്തെ സർഗസംവേദനത്തിൽ.
പാറക്കടവിന്റെ വിപുലമായ മിനിക്കഥാലോകത്തുനിന്നും പ്രണയഭാവവും,പെൺഭാവവുംനിറഞ്ഞ കഥകൾ മാത്രം ഉൾപ്പെടുത്തിയതാണ് ഈപുസ്തകം.

📕തിരുവോണം കഴിഞ്ഞുള്ള ക്ഷീണം ഗ്രൂപ്പംഗങ്ങളെ കാര്യമായി ബാധിച്ചൂന്ന് തോന്നുന്നൂ....
സ്വപ്ന ടീച്ചറുടേതല്ലാതെ മറ്റു ചർച്ചകളും അഭിപ്രായങ്ങളും ഉണ്ടായില്ല ..

🎇ചൊവ്വാഴ്ചാപംക്തിയായ കാഴ്ചയുടെ വിസ്മയ'ത്തിൽ പ്രജിത ഇത്തവണ  *ഓണപ്പൊട്ടൻഎന്ന കലാരൂപമാണ് പരിചയപ്പെടുത്തിയത്.
വടക്കെ മലബാറിൽ ഓണത്തോടനുബന്ധിച്ച്  അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമായ ഓണേശ്വരൻ എന്ന ഓണപ്പൊട്ടനെക്കുറിച്ച് വിശദീകരിച്ചതിനു ശേഷം ഫോട്ടോകളും വീഡിയോ ലിങ്കുകളും കൂട്ടിച്ചേർത്തു.
മഹാബലിയെ വാമനൻ പാതാളത്തിലേക്ക് താഴ്ത്തുമ്പോൾ വർഷത്തിലൊരിക്കൽ പ്രജകളെ കാണാനുളള അനുമതി നൽകിയിരുന്നെങ്കിലും പ്രജകളോട് സംസാരിക്കാൻ പാടില്ലെന്നായിരുന്നു നിബന്ധന. 

📘ഈ മഹാബലിയുടെ തെയ്യക്കോലമായ ഓണപ്പൊട്ടനെ കുറിച്ചുള്ള അധികവിവരങ്ങൾ കല ടീച്ചർ ഇന്ദ്രവജ്രയുടെ മേമ്പൊടിയോടെ കൂട്ടിച്ചേർത്തു.
രതീഷ് കുമാർ മാഷ്, വാസുദേവൻമാഷ്, ശിവശങ്കരൻ മാഷ്, രജനിടീച്ചർ, സബുന്നിസ ടീച്ചർ എന്നിവർ കൂട്ടിച്ചേർക്കലുകൾ നടത്തുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
പ്രെെംടെെം കഴിഞ്ഞെങ്കിലും അടുത്ത ദിവസം രതീഷ് മാഷ്,സ്വപ്ന ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി,സജിത്ത് മാഷ് മാതൃഭൂമി ന്യൂസിൽ ഓണപ്പൊട്ടനെക്കുറിച്ച് വന്ന വാർത്ത കൂട്ടിച്ചർക്കുകയും ചെയ്തു.

📚 ബുധനാഴ്ചയിലെ ലോകസാഹിത്യവേദിയിലേയ്ക്ക് 
ആസ്വാദകരെ ക്ഷണിച്ചുകൊണ്ട് കൃത്യം 7.30ന് തന്നെ നെസിടീച്ചർ ആഗതയായി. 
ഇറ്റാലിയൻ സാഹിത്യകാരനും,നോവലിസ്റ്റുമായ ഉമ്പർട്ടോ എക്കോഎന്ന ബഹുമുഖ പ്രതിഭയെയാണ് ടീച്ചർ പരിചയപ്പെടുത്തിയത്. സമഗ്രവും സമ്പൂർണവുമായ പരിചയപ്പെടുത്തലിനു ശേഷം പ്രധാന കൃതികളായ The name of Rose,Fucos pendulum, The dog's barking,The open workഎന്നിവയുടെ കഥാസംഗ്രഹം പങ്കുവെച്ചത് ഉമ്പർട്ടോയുടെ കൃതികളെ ക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാൻ സഹായിച്ചു.ഉമ്പർട്ടോ എക്കോയെന്ന സാഹിത്യകാരനെ അദ്ദേഹം നൽകിയ  സമഗ്രസംഭാവനകളേക്കാളുപരി മലയാളി ഓർക്കുന്നത് അദ്ദേഹത്തിന്റെ. അനശ്വരഫാസിസം എന്ന ലേഖനത്തിന്റെ പേരിലായിരിക്കും എന്നുള്ള വസ്തുത അദ്ദേഹത്തിന്റെ കൃതികളുടെ വർത്തമാനകാലപ്രസക്തി വെളിവാക്കുന്നതാണ്.

ഉമ്പർട്ടോ എക്കോ:നോവലിസ്റ്റും തത്വചിന്തകനുംഎന്ന തലക്കെട്ടിൽ വന്ന ലേഖനം പ്രജിത കൂട്ടിച്ചേർത്തു. 

🔵സ്വപ്നടീച്ചർ എഴുതിയ അഭിപ്രായം ബി.മുരളിയുടെ ഉമ്പർട്ടോ എക്കോ എന്ന കൃതിയിലേക്ക്  വെളിച്ചം വീശുന്നതായിരുന്നു.
സുജാതടീച്ചർ, ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, സീത ടീച്ചർ, സബുന്നിസ ടീച്ചർ... എന്നിവരെല്ലാം അഭിപ്രായം രേഖപ്പെടുത്തി

⬛ വ്യാഴം, വെള്ളി ,ശനി ദിവസങ്ങൾ പ്രൈം ടൈമിന് വിശ്രമമായിരുന്നു


⭐ ഇനി ഈ വാരത്തിലെ താരോദയം നോക്കാം ..

ഇത്തവണത്തെ താരപദവിക്ക് എന്തുകൊണ്ടും അർഹൻ നമ്മുടെ ടെക്നിക്കൽ വിഭാഗം തലവൻ കൂടിയായ നമ്മുടെ പ്രിയപ്പെട്ട പ്രവീൺ മാഷ് തന്നെ..

തിരുവോണ നാളിൽ നമ്മുടെ അഭിമാനമായ തിരൂർ മലയാളം ബ്ലോഗ് ഔപചാരികമായി പുറത്തിറക്കാനും 
ഏവരെയും അസൂയപ്പെടുത്തിക്കൊണ്ട് (ഒരു പക്ഷെ കേരളത്തിലാദ്യമായി )ഒരു വാട്സ് അപ് കൂട്ടായ്മക്ക് മൊബൈൽ ആപ് അവതരിപ്പിക്കാനും അദ്ദേഹത്തിനായി എന്നത് അദ്ദേഹത്തിനും നമുക്കും ഒരുപോലെ അഭിമാനകരമാണ് .

പ്രവീൺ മാഷേ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
🌹🌹🌹🌹🌹🌹🌹🌹🌹