ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

11-6-2017


 🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ജൂൺ 5 മുതൽ 10 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

സുജാത ടീച്ചർ(പൂയപ്പള്ളി GHSS, കൊല്ലം) വ്യാഴം ,വെള്ളി
പ്രജിത ടീച്ചർ(GVHSS ഗേൾസ് തിരൂർ) ബുധൻ ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞയാഴ്ചത്തെ വാരാന്ത്യാവലോകനം എല്ലാർക്കും ഇഷ്ടമായി എന്നു വിശ്വസിക്കുന്നു .ടീം വർക്കായി നിങ്ങളുടെ മുന്നിലെത്തുന്ന അവലോകനത്തെ കൂടുതൽ മികവുറ്റതാക്കേണ്ടത് നിങ്ങൾ തന്നെയാണ് .

ഇത്തവണ കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും തിരൂർ ഗേൾസിലെ പ്രജിത ടീച്ചറുടെയും സഹായമാണ് അവലോകനത്തിന്  സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ സാവധാനം തിരിച്ചുവരുന്നതിൽ സന്തോഷവുമുണ്ട് . ഇനിയും കൂടുതൽ ഇടപെടലുകൾ ഉണ്ടാവട്ടെയെന്ന് ആശിക്കുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

📚വാരം തുടങ്ങിയത് പതിവുപോലെ
അനിൽ മാഷിന്റെ സർഗ സംവേദനത്തോടെ..
ഒരു പുസ്തക പരിചയവും രണ്ട് യാത്രാനുഭവങ്ങളുമാണ് മാഷിത്തവണ പരിചയപ്പെടുത്തിയത് .

🔵 സമദിന്റെ പള്ളി വൈപ്പിലെ കൊതിക്കല്ലുകൾ എന്ന നോവലിന് സബുന്നിസാ ബീഗം തയ്യാറാക്കിയ വായനാനുഭവമാണ് ആദ്യം പോസ്റ്റ് ചെയ്തത് ..

തുടർന്ന് ലത തയ്യാറാക്കിയ യാത്രാനുഭവമായ
സ്കന്ദഗുഹ _ വിരൂപാക്ഷ ഗുഹ പോസ്റ്റ് ചെയ്തു ..
തമിഴ്നാട്ടിൽ തിരുവണ്ണാമലൈക്കടുത്തുള്ള ഈ ഗുഹകൾ രമണമഹർഷിയുമായി ഏറെ ബന്ധപ്പെട്ടതുമാണ് .

📕 സജിത്കുമാർ പോസ്റ്റ് ചെയ്ത യാത്രാനുഭവം വനമധ്യത്തിലെ ഭയപ്പെടുത്തുന്ന ഇരുമ്മലച്ചിയമ്മൻ കോവിൽ  തുടർന്നു വന്നു .


❎ പുസ്തക പരിചയത്തെയും യാത്രാനുഭവങ്ങളെയും വിലയിരുത്തിക്കൊണ്ട്  വിജു മാഷ് ,പ്രവീൺ മാഷ് ,സുജാത ടീച്ചർ ,സീതാദേവി ടീച്ചർ, ജ്യോതി ടീച്ചർ ,അനിൽ മാഷ് ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...

🎆 ചൊവ്വാഴ്ചകളിലെ പതിവു പംക്തിയായ കാഴ്ചയിലെ വിസ്മയ ത്തിൽ ഇത്തവണ പുതിയൊരു കലാരൂപം തിരൂർ ഗേൾസിലെ പ്രജിതടീച്ചർ അവതരിപ്പിച്ചു .

❇ ദൃശ്യകലകളുടെ ഇരുപത്തിയൊൻപതാം അധ്യായമായി ടീച്ചർ പരിചയപ്പെടുത്തിയത് മന്നാൻ കൂത്ത് എന്ന കലാരൂപമാണ് .

ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലയായ മന്നാൻ കൂത്തിനെ കുറിച്ച് ചിത്രങ്ങൾ ,വീഡിയോ ലിങ്കുകൾ  എന്നിവയുൾപ്പെടുത്തിക്കൊണ്ട് വിശദമായ റിപ്പോർട്ട് ആണ് ടീച്ചർ അവതരിപ്പിച്ചത് .

🔵 തുടർന്ന് നടന്ന ചർച്ചയിൽ
രമ ടീച്ചർ, വിജു മാഷ് ,സ്വപ്ന ടീച്ചർ ,സുജാതടീച്ചർ ,പ്രവീൺമാഷ് ,രതീഷ് കെ.എസ്, ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

📚ലോകസാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ബുധനാഴ്ചയിലെ ലോകസാഹിത്യ പരിചയത്തിൽ  നെസി ടീച്ചർ ജർമൻ നോവലിസ്റ്റും നോബേൽ സമ്മാനജേതാവുമായ ഹെർമൻ ഹെസ്സേയുടെ സിദ്ധാർത്ഥഎന്ന കൃതി പരിചയപ്പെടുത്തി.
ഒരു ബ്രാഹ്മണയുവാവായ സിദ്ധാർത്ഥ സ്വന്തം സ്വത്വമന്വേഷിച്ച് നടത്തുന്ന യാത്രയുടെ,തീർത്ഥാടനത്തിന്റെ,അന്വേഷണത്തിന്റെ,കണ്ടെത്തലിന്റെ കഥയാണ് 'സിദ്ധാർത്ഥ'.
ഈ കൃതിയുടെ ഒരു ഭാഗം ഒൻപതാംതരത്തിൽ പാഠഭാഗമായതിനാൽ ഈ പുസ്തകാസ്വാദനക്കുറിപ്പ് നമുക്ക് പ്രയോജനപ്രദം തന്നെയാണ്.രണ്ടു തലത്തിലും,തരത്തിലുമുള്ള വായനാക്കുറിപ്പുകളാണ് സിദ്ധാർത്ഥയെ അടിസ്ഥാനമാക്കി നെസിടീച്ചർ അവതരിപ്പിച്ചത്.

🔴 തുടർന്ന് നടന്ന ചർച്ചയിൽ വിജുമാഷ്,സബുന്നിസ ടീച്ചർ,സീതാദേവി ടീച്ചർ,പ്രവീൺമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രെെംടെെമിൽ ഗ്രൂപ്പംഗങ്ങളുടെ സാന്നിധ്യക്കുറവ് നെസിടീച്ചറിനെ അൽപം നിരാശയിലാക്കി എന്നു തോന്നുന്നു.
പരിചയപ്പെടുത്തലിൽ വിമർശനാത്മക വിലയിരുത്തലിന് പ്രസക്തിയില്ലല്ലോ എന്ന് സബുന്നിസ ടീച്ചറും,എല്ലാവരും കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അത് എഴുതി [വൈകുന്നേരം 7:32 -നു, 11/6/2017] ശിവശങ്കരൻ മാസ്റ്റർ: ഫലിപ്പിക്കുന്നില്ലെന്നേയുള്ളൂ എന്ന് വിജുമാഷും അഭിപ്രായപ്പെട്ടു. പ്രെെടെെമിൽ അറിയാതെ പോസ്റ്റ് ചെയ്തതാണെങ്കിലും ലക്ഷ്മിടീച്ചർ പരിചയപ്പെടുത്തിയ സുഗതകുമാരിയുടെ 'തെംസ്നദിയോട് ' എന്ന കവിതയ്ക്ക് സഹായകമായ വിവരണങ്ങളും വിജുമാഷിന്റെ കൂട്ടിച്ചേർക്കലുകളും പ്രസക്തം തന്നെയാണ്.
ലോകസാഹിത്യാവതരണത്തിനു ശേഷം സബുന്നിസ ടീച്ചർ കുരുവിള സാർ തയ്യാറാക്കിയ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അവലോകനം എന്നത്തെയും പോലെത്തന്നെ ഉയർന്ന നിലവാരം പുലർത്തി.

സുഗതകുമാരി തെംസ്നദിയെക്കുറിച്ച് എഴുതാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിച്ചതിനു ശേഷം സബുന്നിസ ടീച്ചർ 'സാന്ദ്രസൗഹൃദം' ഓഡിയോ പോസ്റ്റ് ചെയ്തു. സുജാതടീച്ചർ പേരിന്റെ പുരാണത്തിൽ 'അശ്വത്ഥാമാവി'നെയാണ് പരിയപ്പെടുത്തിയത്.തുടർന്ന് സുജാത ടീച്ചറും,സ്വപ്ന ടീച്ചറും ഗ്രൂപ്പംഗങ്ങളുടെ ഇടപെടലിനെക്കുറിച്ചുള്ള  നെസി ടീച്ചറുടെ ആശങ്ക ശരിതന്നെയാണെന്ന് അഭിപ്രായപ്പെട്ടു.

🎆 ജൂൺ 8 വ്യാഴം പ്രൈം ടൈം ഉണർന്നത് ചിത്രം വിചിത്രത്തോടു കൂടിയാണ്.

 തിരൂർ മലയാളത്തിലെ വളരെ മികച്ച പരിപാടി.

  വിചിത്രമായ ചിത്രങ്ങളിലൂടെ അശോകൻ സാർ കുടുംബാംഗങ്ങളെ കൈയിലെടുക്കുന്ന കാഴ്ച ഇതാദ്യമല്ല എങ്കിലും ഇത്തവണ ലോക മനസാക്ഷിയെ ഞെട്ടിച്ച ,ലോകത്തിലെ ഏറ്റവും മികച്ചതും പുലിറ്റ്സർപ്രൈസിന് അർഹമായതു o ,വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരമുഖം വെളിവാകുന്നതുമായ ചിത്രം തന്നത് വിചിത്രം തന്നെ.

ചിത്രത്തിലെ നായിക കാനഡയിൽ കുടുംബസമേതം.....
ആ ചിത്രത്തിനു മുന്നിലും പിന്നിലും....

നിക്ക് ഉത് എന്ന മഹാനായ ചിത്രകാരനും മനോധൈര്യത്തിന്റെ നായികയും....
ചിത്രവും വിവരണവും ഹൃദയത്തെ കീഴടക്കുന്നു സാർ🙏🙏🙏🙏🙏🙏

2016ൽ വന്ന മംഗളം വെബ്സൈറ്റ് പേജ് ലിങ്ക് തന്ന പ്രവീൺ വർമ സാർ, Jemwdr (പേര് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു) അതി മനോഹരമായ കൂട്ടിച്ചേൽക്കൽ'

 🔴സബുന്നിസ, രജനി ടീച്ചർ, സ്വപ്ന ടീച്ചർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ എന്നിവ കൊണ്ടും ചിത്രം വിചിത്രം ഒന്നാം സ്ഥാനത്തെത്തി.അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹

🙎തുടർന്ന് രജനി ടീച്ചർ അവതരിപ്പിച്ച മലയാളത്തിലെ പ്രിയ എഴുത്തുകാരികൾ
എന്ന പംക്തിയും മോശമായില്ല.

 ഇത്തവണയും 4 എഴുത്തുകാരി കളെയാണ് പരിചയപ്പെട്ത്തിയത്.
സാരഥി എന്ന കഥാസമാഹാരത്തിലുടെ, അഹം എന്ന കവിതയിലൂടെ എഴുത്തിൽ സജീവമായ എസ്.ഓമനക്കുട്ടിയമ്മ ,ആസ്വദിച്ചു തന്നെ വിവർത്തനം നടത്തുന്ന എം.സാജിത,

 ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന യാതനകളും സ്ത്രീയവസ്ഥകളും പ്രതിപാദിക്കുന്ന കഥകളും നാടകവുമായി (വസുന്ധര, പാഞ്ചാലി ) ഇ.പി. സുഷമ,

6 കവിതാ സമാഹാരങ്ങളും ഗീതാഞ്ജലി പരിഭാഷയുമായി മലയാളത്തെ സ്നേഹിക്കുന്ന പ്രവാസി എഴുത്തുകാരി എസ്‌ലി എന്നിവരിലൂടെയാണ് രജനി ടീച്ചർ വന്നത്.

പുതിയ എഴുത്തുകാരികളെ  പരിചയപ്പെടുത്തുമ്പോൾ ഏതെങ്കിലും കവിതയോ കഥയോ ഇട്ടു കൊണ്ട് പരിചയപ്പെടുത്തലാകും നന്ന്. ഇല്ലെങ്കിൽ ഒറ്റ വായനയിൽ അത് മറയും.2 എഴുത്തുകാരികൾ ആയാലും മതിയാകും.

വസുന്ധര എന്ന കഥയെക്കുറിച്ച് വായിച്ചപ്പോൾ ആ കഥ കിട്ടിയെങ്കിൽ എന്നാഗ്രഹിച്ചു.അപ്പോഴേക്കും പ്രജിത ടീച്ചർ അതുമായി എത്തിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ ടീച്ചർ.👏👏👏

9.6.17 വെള്ളി

സീതാദേവി ടീച്ചറുടെ കഥകളിയുടെ സാഹിത്യ അവലോകനത്തിൽ *നിവാതകവച കാലകേയവധം അരങ്ങു വാണു.

രചനാ സൗഭാഗ്യവും രംഗ സൗഭാഗ്യവും ഒത്തിണങ്ങിയ ,
മഹാഭാരതം ആരണ്യ പർവത്തിലെ ഇന്ദ്ര ലോകാഭിഗമന പർവം എന്ന അധ്യായം ആധാരമായ തമ്പുരാന്റെ ആട്ടക്കഥയാണിത്.
     കഥാപാത്രങ്ങൾ, മൂലകഥയിൽ വരുത്തിയ മാറ്റം, അവതരണ സവിശേഷത, വേഷം തുടങ്ങി ഫോട്ടോകളും കൂടി എത്തിയപ്പോൾ കഥയറിഞ്ഞുതന്നെ ആട്ടം കണ്ടു.

🔵വാസുദേവൻ സാർ, രജനി ടീച്ചർ.പ്രീത ടീച്ചർ, Je mdr അനിൽ സാർ ,സ്വപ്ന ടീച്ചർ ,ജസീന ,സബുന്നിസ തുടങ്ങിയവർ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും നടത്തി എങ്കിലും കഥ അറിയാത്തവരാണ് കൂടുതലും എന്നത് അത്ഭുതവും പ്രയാസവും ഉണ്ടാക്കുന്നു.

📚സർഗാത്മകരചനകളെ പ്രോത്സാഹിപ്പിക്കുന്ന ശനിയാഴ്ചകളിലെ നവസാഹിതിസാഹിത്യരചനകളാൽ സമ്പുഷ്ടമായി മുന്നേറിക്കൊണ്ടിരിക്കുന്നു.സ്വപ്ന ടീച്ചർ അവതാരകയായ നവസാഹിതിയിൽ ഇത്തവണ പോസ്റ്റ് ചെയ്ത സാഹിത്യരചനകൾ ഇവയാണ്

വേശ്യ(ഗോപകുമാർ തെങ്ങമം),
നിരോധിത കാലത്ത്(ഷബിൻ ഫസൽ),
കടവരാൽ(ഫ്രാൻസിസ് നൊറോണ)
ഇലക്കൂട്,പ്രണയമഴ
(സെെനബ്),
പഴേത്(അരവിന്ദ് വട്ടംകുളം),
പനി(വാസുദേവൻമാഷ്), അതിരുകളിൽ നിന്ന്(സ്വപ്ന ടീച്ചർ),
മഴനനയാപെണ്ണ്,അന്താക്ഷരി(രതീഷ് കെ. എസ്)
ശ്രവണം(വിനയൻ),
പരിസ്ഥിതിദിനം(രൂപേഷ്).

🔴പഴേത്,അതിരുകളിൽ നിന്ന്,നിരോധിത കാലത്ത് എന്നീ കവിതകൾ തീർത്തും കാലികപ്രസക്തം.മഴ മിക്കരചനകളിലും അതിഥിയായെത്തി മനം കവർന്നു.

🔵അന്താക്ഷരി മൂന്നാമത്തെ പ്രാവശ്യമാണ്  ഗ്രൂപ്പിൽ വായിക്കുന്നത്.മഴയെ കാമിനിയാക്കിയ വാസുദേവൻമാഷ് എന്തുകൊണ്ടെന്നറിയില്ല കവിതയുടെ ആമുഖം പിന്നീട് പിൻവലിച്ചു😀.
ദാരിദ്ര്യത്തിന്റെ നേർകാഴ്ച ലളിതമായ വരികളിലൂടെ ആവിഷ്ക്കരിച്ച 'പഴേത്'👍സുശീലൻമാഷ് പോസ്റ്റ് ചെയ്ത സതീശൻ മാഷിന്റെ സാഹിത്യകാരന്മാരെക്കുറിച്ചുള്ള PDF തീർത്തും ഉപകാരപ്രദം. ആറന്മുളകണ്ണാടി മാത്രം പരിചിതമായ നമുക്ക് അടയ്ക്കാപുത്തൂർ കണ്ണാടി പരിചയപ്പെടുത്തിയ സജിത് മാഷിന്റെ ലേഖനത്തോടെ ശനിയാഴ്ച പരിപാടികൾക്ക് പരിസമാപ്തിയായി.

ചില നിർദേശങ്ങൾ കൂടി

സബുന്നിസ ടീച്ചർ പതിവായി പോസ്റ്റ് ചെയ്യുന്ന ആനുകാലികങ്ങളുടെ അവലോകനം ഒരു പ്രത്യേക പംക്തിയായി പ്രൈം ടൈമിൽ തന്നെ പോസ്റ്റ് ചെയ്താൽ ഏറെ നന്നാവുമായിരുന്നു . വളരെ മികച്ച നിലവാരം പുലർത്തുന്ന ആ പരിപാടി പ്രൈം ടൈമിൽ തന്നെ വരേണ്ടതാണ് .

മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ചില രചനകളുടെ ആവർത്തനമാണ് .നവ സാഹിതിയിൽ ഇത്തവണ വന്ന അന്താക്ഷരി ..... എന്ന കവിത മുൻപ് 2 തവണ നമ്മുടെ ഗ്രൂപ്പിൽ വന്നതാണ്. അവതാരകരും പോസ്റ്റ് ചെയ്യുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ് .

സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിലെ താരത്തെ കണ്ടെത്താൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല .
വിചിത്രമായ ചിത്രങ്ങളും വിവരണങ്ങളുമായി വ്യാഴാഴ്ചകളിൽ നമ്മുടെ മുന്നിലെത്തുന്ന ചിത്രം വിചിത്രകാരൻ
നമ്മുടെ പ്രിയങ്കരൻ അശോക് സാറാണ് ഈ വാരത്തിലെ താരം ..

സ്റ്റാർ ഓഫ് ദ വീക്ക് അശോക്സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
✴✴✴✴✴✴✴✴✴                  

രതീഷ് കൃഷണൻ: അവലോകനം പൂർണം..
കഥ മുൻപ് വന്നത് ഞാനറിഞ്ഞിട്ടില്ല...
ക്ഷമ ചോദിക്കുന്നു....🙏🏿                  

വാസുദേവന്‍: ഇത്തരത്തിലാണ് അവലോകനമെങ്കിൽ എന്തിന് ആറുദിവസം ഗ്രൂപ്പിൽ പിടയ്ക്കുന്നു?
ഉഗ്രൻ
ശിവശങ്കരൻ മാഷിന് അഭിനന്ദനങ്ങൾ
            
സീത: അവലോകനം സമഗ്രം.💐സ്ററാറിന് പ്രത്വേക അഭിനന്ദനം💐                  
               
ജ്യോതി: കെങ്കേമായി.... ഇനി വാരാന്ത്യാ വലോകനം വായിച്ചാ മതീലോ...😀😀                  

അനില്‍: അവലോകനത്തിനും അശോക് മാഷിനും
അഭിനന്ദനങ്ങൾ💐💐💐                  
പ്രവീണ്‍ വര്‍മ്മ: സ്റ്റാറായ അശോക് സാറിന് അഭിനന്ദനങ്ങൾ   ഗ്രൂപ്പിന്റെ സ്റ്റാർ ഐറ്റമായ വാരാന്ത്യാവലോകനത്തിൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ                  

നെസ്സി: അവലോകനം സൂപ്പർ
വാരത്തിന്റെ താരത്തിന്👍👍👍👍👍👍👍                  

മിനി താഹിർ: അവലോകനം നന്നായി... സൂപ്പർ സ്റ്റാർ അശോക് മാഷ്...🌹 .....                  

സ്വപ്ന: അവലോകനം ഗംഭീരം. ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ
സ്റ്റാറിന് 💐💐💐💐  അവലോകനം മാത്രം വായിച്ചാൽ മതി .എല്ലാ ദിവസവും ഗ്രൂപ്പിലെത്തിയില്ലെങ്കിലും കുഴപ്പമില്ല എന്ന് ഒരഭിപ്രായം കണ്ടു. സംഗതി സത്യമാണ്. പക്ഷേ ഓരോ ദിവസവും രംഗത്തു വരാൻ ആളുകളില്ലെങ്കിൽ അവലോകനക്കാർ കച്ചോടം പൂട്ടേണ്ടി വരും😜😜                                          

വിജു: വാരാന്ത്യാ വലോകനം ഗംഭീരമായി! അശോക് സാറിനും അഭിനന്ദനങ്ങൾ! എന്തായാലും ചർച്ചകൾക്ക് ഗംഭീര സ്വഭാവം കൈവരുമെന്ന് പ്രതീക്ഷിക്കുന്നു!                  

സുജാത അനിൽ: അവലോകനം വായിച്ചാൽ മാത്രം പോരാ കളിക്കളത്തിലിറങ്ങുകയും വേണം. സമ്പന്നമായ ഒരു ഗ്രൂപ്പ് വളരെ കുറച്ച് അംഗങ്ങളാൽ മാത്രം പരുവപ്പെടുന്നതിനേക്കാൾ നല്ലത് എല്ലാവരും അവരവർക്ക് ചെയ്യാനാകുന്നത് ചെയ്യുക എന്നതാണ്. എന്തിനെയbo തെളിഞ്ഞ മനസോടെ ആത്മാർത്ഥതയോടെ ഏറ്റെടുത്താൽ സമയമൊക്കെ നമ്മുടെ അടുത്തേക്ക് നടന്നു വരും. എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് കരുതിയാൽ മാത്രം മതി.                

അശോക് ഡിക്രൂസ്: സത്യം പറഞ്ഞാൽ കഴിഞ്ഞ വാരം ഒരുപാടു തിരക്കുകളായിരുന്നു. പുതിയ പുസ്തകത്തിന്റെ എഴുത്ത് അവസാന ഘട്ടത്തിലായിരുന്നു. ( ഭാഗ്യത്തിന് അത് കഴിഞ്ഞു.) പിന്നെ സർവകലാശാലയിൽ അതിഥിയായി വന്ന സി.വി.ബാലകൃഷ്ണനൊപ്പം രണ്ടു ദിവസം ( 7, 8 തീയതികളിലായിരുന്നു സി.വി.ഉണ്ടായിരുന്നത്.) 8 വ്യാഴം രാത്രി 7.30 ന് എത്താൻ കഴിഞ്ഞതുമില്ല. എങ്കിലും പതിവു പരിപാടി മുടക്കരുതെന്ന നിർബന്ധം കൊണ്ടാണ് ക്ഷമാപണത്തോടെ 8 മണിക്ക് ചിത്രം വിചിത്രം ആരംഭിച്ചത്. തിരക്ക് കഴിഞ്ഞിട്ടില്ല. രണ്ടു പുസ്തകങ്ങളുടെ എഡിറ്റിംഗ് ഒരേ സമയം നടക്കുന്നു.😉 അടുത്ത മാസം 8 ന് പുതിയ എം.എ. ബാച്ചിന്റെ പ്രവേശന പരീക്ഷയാണ്. അതിന്റെ ചോദ്യ നിർമ്മാണം ഒരു വഴിക്ക് നടക്കുന്നു. ഇതൊന്നും പോരാഞ്ഞ്, എന്റെ Ph.D. കോഴ്സ് വർക്ക് പരീക്ഷ ഈ മാസം 19 ന് തുടങ്ങും. അത് 23 വരെയുണ്ട്. (എന്തെങ്കിലുമൊക്കെ പഠിക്കണമല്ലോ😉). ഏറ്റെടുത്ത ഒരു പ്രോജക്ട് പൂർത്തിയാക്കാനുമുണ്ട്.               .... ഞാൻ പറഞ്ഞു വന്നത്... ഞാനിപ്പോൾ ഈ ചെയ്യുന്ന പംക്തിയുടെ കാരണക്കാരൻ നമ്മുടെ ശിവശങ്കരൻ മാഷാണ്! ഒരു മാസം മുമ്പ് ആണെന്നു തോന്നുന്നു, എന്നെപ്പിടിച്ച് സ്റ്റാറാക്കിക്കളഞ്ഞു. (സമഗ്ര സംഭാവന എന്ന പേരിലാണെന്നു മാത്രം)😉 ആ ഭാരം ഒന്നിറക്കി വയ്ക്കാൻ കൂടി വേണ്ടിയാണ് എന്തെങ്കിലും ഉടൻ തന്നെ ചെയ്യണമെന്നു തോന്നിയത്. അങ്ങനെയാണ് ചിത്രം വിചിത്രം തുടങ്ങുന്നത്. ആ പംക്തി എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്. ഈ ആഴ്ചയും എന്നെ താരമാക്കിയതിന്റെ സന്തോഷം തീർച്ചയായും കൂടുതൽ ഉത്തരവാദിത്തങ്ങൾ എന്റെ മേൽ ഏൽപ്പിക്കുന്നു. പക്ഷേ, ഇതിന് എന്നേക്കാൾ അർഹൻ തീർച്ചയായും ശിവശങ്കരൻ മാഷുതന്നെയാണ്. ആയതിനാൽ, എല്ലാവരുടെയും അനുവാദത്തോടെ ഈ കിരീടം വളരെ വിനയപൂർവം ഞാൻ ശിവശങ്കരൻ മാഷിന്റെ തലയിൽ വച്ചു കൊടുക്കുകയാണ്. എല്ലാവരോടും സന്തോഷം, സ്നേഹം 🙏🏽                  

************************************************************************