ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

16-7-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ജൂലൈ 10 മുതൽ 15 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ) ബുധൻ ,വ്യാഴം ,വെള്ളി

സുജാത ടീച്ചർ(പൂയപ്പള്ളി GHSS കൊല്ലം) തിങ്കൾ ,ചൊവ്വ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
പല്ലവി ആവർത്തിച്ചിട്ട് കാര്യമില്ലാത്തതിനാൽ അക്കാര്യമിനി മിണ്ടുന്നുമില്ല


ഇനി അവലോകനത്തിലേക്ക് ..

📣 ദിവസേനയുള്ള 10 മണി പംക്തികളായ പ്രവീൺ മാഷിന്റെ ഹൈക്കു കവിതകളും കഥ പറച്ചിലുകളും ഈ വാരത്തിലും സജീവമായിരുന്നു .
അഭിനന്ദനങ്ങൾ പ്രവീൺ മാഷേ ...🌹🌹🌹

📚 തിങ്കളാഴ്ച അനിൽ മാഷിന്റെ സർഗസംവേദന ദിനം

വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകമാണ് റെഡ് ലിപ്സ്റ്റിക് .തിരൂരിലെ പ്രൈം ടൈമിൽ സവിശേഷ സ്ഥാനമുള്ള സർഗസംവേദനത്തിൽ ഇത്തവണ എത്തിയ ലക്ഷ്മി നാരായൺ ത്രിപാഠിയുടെ ആത്മകഥ റെഡ് ലിപ്സ്റ്റിക് പേരുകൊണ്ടു മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത്. യു എന്നിൽ ഏഷ്യ പസഫിക്കിനെ പ്രതിനിധീകരിച്ച ആദ്യ ട്രാൻസ്ജെന് ഡർ ആയ ലക്ഷ്മിയുടെ ഈ ആത്മകഥ സമൂഹ
ത്തിൻറെ പരിഹാസം ഏറ്റുവാങ്ങിയ - ഏറ്റു വാങ്ങുന്ന ഒരു വിഭാഗം ആൾക്കാർക്കു പ്രചോദനം കൂടിയാണ്*.

ഹിജഡ എന്ന പദത്തിൽ ഒരു രാജ്യത്തിന്റെ പാരമ്പര്യവും സാംസ്കാരിക തയും അവകാശപ്പെടുന്നു 2 ശാരീരികാവസ്ഥകൾ പ്രാപ്യമാകുന്ന ലക്ഷമി.മാനസികമായും ശാരീരികമായുമുള്ള പീഡനങ്ങൾ ഉറ്റവരിൽ നിന്നു പോലും നേരിടേണ്ടി വന്ന ലക്ഷ്മി ശരീരം കൊണ്ട് പുരുഷനും മനസുകൊണ്ട് സ്ത്രീ യുമായി ജീവിച്ചു. സ്വന്തം തെറ്റു കൊണ്ടല്ലാതെ ജനിക്കുന്ന ഇത്തരക്കാരെ അവഗണിക്കുകയല്ല അംഗീകരിക്കുക തന്നെ വേണം.

   ചർച്ചകൾ അധികം പ്രതീക്ഷിക്കേണ്ട എന്നു മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതു പോലെ ഇത്തവണയും ചർച്ചയ്‌ക്ക് പ്രസക്തിയുണ്ടായില്ല.കെ. എ,, സുജാത എന്നിവർ അഭിപ്രായം രേഖപ്പെടുത്തി.

ഒപ്പം തന്നെ അനിൽ മാഷ് മലയാളികളുടെ മനസിൽ അഗ്നി കോരിയിട്ട അഗ്നിസാക്ഷി അവതരിപ്പിച്ചത് പുനർവായനയ്ക്ക് സഹായിച്ചു. *ജീവിതത്തിൽ മറ്റാർക്കൊക്കെയോ വേണ്ടി ബലിയാടാകേണ്ടി വരുന്ന ഹൃദയങ്ങളുടെ വേദന പങ്കു വച്ച നോവൽ .. *ബ്രാഹ്മണ സമുദായത്തിന്റെ അകത്തളങ്ങളിൽ കിടന്ന്  മലയാളി നീറിയ നോവൽ ..തേ തിയേടത്തിയിലൂടെ, ദേവകീ മാനമ്പള്ളിയിലൂടെ ദേവീ ബഹനി ലൂടെ.തങ്കത്തിലൂടെ  സ്ത്രീയവസ്ഥകളുടെ വ്യത്യസ്തതകൾ പകർന്നു തന്ന, മായ്ച്ചാലും മായിക്കാനാകാത്ത നോവൽ....

പുനർവായനയ്‌ക്കു നന്ദിയർപ്പിച്ച് സുജാത ടീച്ചറും സജിത്ത് സാറും..
ചർച്ചയില്ലാതെ ഹൈക്കുവിന് വഴിമാറിക്കൊടുത്ത അന്തർജനം പാവം എന്നല്ലാണ്ട് എന്തു പറയാൻ

🌅11-7-17  ചൊവ്വ

കാഴ്ചയിലെ വിസ്മയം 34-ാം ഭാഗം പ്രജിത ടീച്ചർ  അവതരിപ്പിച്ചതുമ്പിതുള്ളൽ എന്നെപഴയ 10 വയസുകാരി യിലേക്കു മടക്കിക്കൊണ്ടു പോയി ..

 വിനോദവും അനുഷ്ഠാനവുമായ തുമ്പിതുള്ളൽ സ്ത്രീകൾക്കിടയിൽ ആയിരുന്നു പ്രചാരത്തിലിരുന്നത്ആദ്യം ഉറക്കുപാട്ടും തുള്ളിത്തുടങ്ങിയാൽ ഉണർത്തുപാട്ടും പാടുന്ന പാട്ടുകാർ ഒരു വിസ്മയം തന്നെയായിരുന്നു

പുരുഷന്മാരുടെ തുമ്പിതുള്ളൽ  കണ്ടിട്ടില്ലാത്തതിനാൽ വ്യത്യസ്തതയും കൗതുകവുമുണർത്തി.

പണ്ട് ഓണക്കാലത്ത് തുമ്പിയായി സ്ഥിരം കള്ളത്തുള്ളൽ തുള്ളിയിരുന്ന എന്റെ ആ പഴയ കാലം കൂടിയാണ് പ്രജിത ടീച്ചർ ഓർമിപ്പിച്ചത്.🙈

ഒന്നാനാം കൊച്ചുതുമ്പീ എൻറെ കൂടെ പോരുമോ നീ....🐝🐝🐝
പാട്ടും ചിത്രവും കൂട്ടിച്ചേർക്കലും അഭിപ്രായപ്രകടനങ്ങളും  കൊണ്ട് തുമ്പിതുള്ളൽ തകർത്തു. സീത ടീച്ചർ, രതീഷ് സാർ, ശിവശങ്കരൻ മാഷ്, വാസുദേവൻ സാർ, രജനി ടീച്ചർ, വിജു സാർ എന്നിവർ തുമ്പിതുള്ളാൻ ഒപ്പം കൂടി .

📚ബുധനാഴ്ച
ഇന്നത്തെ പ്രെെംടെെം ആയ ലോകസാഹിത്യത്തിൽ നെസിടീച്ചർ പ്രമുഖ അമേരിക്കൻ എഴുത്തുകാരിയും,മനുഷ്യാവകാശ പ്രവർത്തകയുമായ മായ ആഞ്ചലോയെ പരിചയപ്പെടുത്തി. 
മായ ആഞ്ചലോയുടെ മം&മി&മം,രണ്ടു കവിതകൾ എന്നിവ നസിടീച്ചർ പോസ്റ്റ് ചെയ്തു.

🔵മായയുടെ ആത്മകഥാപരമായ എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിന് എന്നതിനെക്കുറിച്ചുള്ള കൂട്ടിച്ചേർക്കൽ സജിത് മാഷും പ്രജിതയും നടത്തി.

📣ഹെെക്കുകവിതകളുടെ 3,4,5 ഭാഗങ്ങളും ബോർഹാസിന്റെ JFKയുടെ ഓർമ്മയ്ക്ക്എന്ന കഥയും  പ്രവീൺ മാഷ് പോസ്റ്റ് ചെയ്തു.

📕പ്രെെംടെെമിന് അൽപം മുമ്പ് സജിത്ത് മാഷിട്ട സ്വെറ്റ്ലാനയുടെ 'യുദ്ധഭൂമിയിലെ സ്ത്രീ പോരാളികൾ എന്ന കൃതിയെക്കുറിച്ചുള്ള ലേഖനം ആ കൃതി വായിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

✴ വ്യാഴം
അശോക് സാറിന്റെ പതിവുപംക്തിയായ ചിത്രം വിചിത്രംഈ ആഴ്ചയും ഉണ്ടായിരുന്നില്ല. സാറിന്റെ തിരക്കുകളാകാം കാരണമെന്ന് കരുതട്ടെ.

📗 വ്യാഴാഴ്ച 9 മണിക്കുള്ള മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ എന്ന പംക്തിയിൽ രജനിടീച്ചർ ഇത്തവണ ഗായത്രി രവീന്ദ്രബാബു,ജസീല,ഗ്രേസി അലക്സ്,ഡോ.പ്രേമ ലളിത എന്നിവരെ പരിചയപ്പെടുത്തി.
ഗ്രേസിഅലക്സിന്റെ നിമിത്തം'എന്ന കഥ പ്രജിത കൂട്ടിച്ചേർത്തു. ശിവശങ്കരൻ മാഷ് അഭിപ്രായം രേഖപ്പെടുത്തി.

📣 ഹെെക്കു 18ാം ദിനത്തിൽ പ്രവീൺ മാഷ് മൂന്നു കവിതകളും 23ാം ദിന കഥയായി ബോർഹാസിന്റെ 'മാർക്കോസിന്റെ സുവിശേഷവും പോസ്റ്റ് ചെയ്തു.
തുടർന്ന് സജിത്ത് മാഷ് ഹെമ്മിംഗ് വേ യെക്കുറിച്ചുള്ള ലേഖനം പോസ്റ്റ് ചെയ്തു

🔔വെള്ളിയാഴ്ച
ആട്ടക്കഥാപരിചയത്തിൽ ഇത്തവണ സീതാദേവിടീച്ചർ മാലിയുടെ 'കർണശപഥം'ആട്ടക്കഥയുമായാണ് എത്തിയത്.
അനുബന്ധമായി ചേർത്ത ഫോട്ടോകൾ,വീഡിയോകൾ എന്നിവ ആട്ടക്കഥ പരിചയപ്പെടുത്തലിന് ദൃശ്യചാരുതയുമേകി.
ആട്ടക്കഥ രചയിതാവിനെ പരിചയപ്പെടുത്തിയതും നന്നായി.

🔴രജനിടീച്ചർ, ജ്യോതിടീച്ചർ, രമടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മായ ടീച്ചർ,പ്രജിത എന്നിവർ അഭിനന്ദനം രേഖപ്പെടുത്തി.

📚 രാത്രി 9 മണിക്കുള്ള ആനുകാലികങ്ങളുടെ അവലോകനം തയ്യാറാക്കിയ സബുന്നിസ ടീച്ചർ സ്ഥലത്തില്ലാത്തതിനാൽ ശിവശങ്കരൻ മാഷിനെ അവലോകനങ്ങൾ ഏൽപ്പിച്ചിരുന്നു.
തിരക്കുകൾക്കിടയിലും ഉത്തരവാദിത്തങ്ങൾ മറക്കാത്തതിന് സബുന്നിസടീച്ചർക്ക് 🌹🌹  

📘 മാധ്യമം,മാതൃഭൂമി, ഭാഷാപോഷിണി എന്നീ ആനുകാലികങ്ങളുടെ അവലോകനമായിരുന്നു നടന്നത്.
അവലോകനം കേമം എന്ന് പറയേണ്ടതില്ലല്ലോ.

📕അടിമണ്ണിളക്കിയ യാത്രയുടെ കുതിപ്പും കിതപ്പുമായി സെെനബ് ടീച്ചറുടെ വേരുകൾഎന്ന കാപ്സ്യൂൾ കവിതകൾ അതിന്റെ ജെെത്രയാത്ര തുടരുന്നു.

📣ഹെെക്കുകവിതകളുടെ തുടർച്ചയിൽ ഇടയ്ക്കു വിട്ടു പോയ 6,7,8 കവിതകളുമായി.പത്തുമണിയ്ക്ക് പ്രവീൺമാഷും വന്നു.

24ാം ദിന കഥയായി ഇത്തവണ മാഷ് പോസ്റ്റ് ചെയ്തത് ബോർഹാസിന്റെ 'മരണവും കോമ്പസ്സുമായിരുന്നു.

📚 ശനിയാഴ്ചയിലെ നവ സാഹിതിയിൽ ഇത്തവണ സ്വപ്ന ടീച്ചർ നാല് പുതു രചനകളാണ് പരിചയപ്പെടുത്തിയത് .

📗 പവിത്രൻ തീക്കുനിയുടെ 'കവിതയിലും കാണും ചില വാക്കുകൾ '  , റഷീദ് ചേന്ദമംഗലൂരിന്റെ 'മരിച്ചു പോയ കൂട്ടുകാരന് ' , സൈനബ് ചാവക്കാടിന്റെ 'ഉയിര് '  സ്വപ്നാറാണിയുടെ 'പിൻവിളി
എന്നിവയായിരുന്നു ഇന്നത്തെ രചനകൾ

🔵 രചനകളോരോന്നും മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു

📣 10 മണിക്ക് പ്രവീൺ മാഷിന്റെ ഹൈക്കു കവിതകളുടെ 12, 13, 14 ഭാഗങ്ങളും കഥാവേളയിൽ ബോർഹാസിന്റെ നരകവും വന്നു .

ഇനിയെന്താ ....

തിരൂർ മലയാളം ഗ്രൂപ്പ് മികച്ച ഒരു റഫറൻസ് ഗ്രൂപ്പായി മുന്നോട്ടു പോകുന്നു .
വായനക്കാർ ഏറെയാണെങ്കിലും ഇടപെടലുകാരുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരിക്കുന്നു...

മറ്റൊരു പ്രശ്നം സൂചിപ്പിക്കാനുള്ളത് ഗ്രൂപ്പിൽ പല സമയങ്ങളിലായി അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന കവിതകൾ ,കഥകൾ ,യാത്രാനുഭവങ്ങൾ ,വായനാനുഭവങ്ങൾ എന്നിവ അവക്കായുള്ള പംക്തികളിൽ പ്രൈം ടൈമിൽ ഇട്ടു കൂടേ എന്ന ഒരഭ്യർത്ഥനയാണ് ..
അംഗങ്ങൾ രചിച്ചതോ ശ്രദ്ധയിൽ പെട്ടതോ ആയ കഥകൾ ,കവിതകൾ എന്നിവ ശനിയാഴ്ചയിലെ നവ സാഹിതിയിൽ ഉൾപ്പെടുത്താം .
യാത്രാനുഭവങ്ങളും വായനാ കുറിപ്പുകളും തിങ്കളാഴ്ചയിലെ സർഗ സംവേദനത്തിലും ചേർക്കാം ..
അംഗങ്ങൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ ...

സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിലെ താരത്തെ അന്വേഷിച്ച് തിങ്കൾ മുതൽ ശനി വരെ വീണ്ടും വീണ്ടും ഗ്രൂപ്പിലൂടെയും പ്രൈം ടൈം പംക്തികളിലൂടെയും പരതി നോക്കി .
ശ്രദ്ധയിൽ പെട്ടത് നമ്മുടെ സജിത്കുമാർ മാഷിന്റെ പേരാണ് . പ്രൈം ടൈമിലും അല്ലാതെയും രചനകളും പോസ്റ്റുകളുമായി ഗ്രൂപ്പിൽ സജീവമായ വാരത്തിലെ താരം സജിത്കുമാർ മാഷിന് അഭിനന്ദനങ്ങൾ ..
********************************************
സ്വപ്ന: അവലോകനം ഗംഭീരമാക്കുന്ന ശിവൻ മാഷിനും ടീമിനും ആഴ്ചയിലെ നിറസാന്നിധ്യമായ പ്രവീൺ മാഷിനും വ്യത്യസ്തമായ പോസ്റ്റുകളുമായി എന്നും കടന്നെത്തി സ്റ്റാറിയ സജിത് മാഷിനും അഭിനന്ദനങ്ങൾ💐💐💐💐💐

രതീഷ്: അവലോകനത്തിന്റെ അണിയറ പ്രവർത്തകർക്കും സ്റ്റാർ സജിത് മാഷിനും അഭിനന്ദനങ്ങൾ
💃💃💃💃

******************************************