ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

17-9-2017

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
സെപ്തം 11മുതൽ 16 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ശനി
▪▪▪▪▪▪▪▪▪
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..
കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറാണ് ഈ വാരത്തിലെ സഹായി ..
ഈ വാരവുംപ്രൈം ടൈം 3 ദിവസത്തിൽ ഒതുങ്ങി എന്ന സങ്കടത്തോടെയാണ് അവലോകനത്തിലേക്ക് പ്രവേശിക്കുന്നത് .
ബുധൻ ,വ്യാഴം ,വെള്ളി , ദിവസങ്ങളിലെ പ്രൈം ടൈം അവതരണങ്ങൾ വന്നില്ല ...
ബുധനാഴ്ചയിലെ ലോക സാഹിത്യം  അവതാരകയായ നെസി ടീച്ചറുടെ പിതാവിന്റെ മരണം ഗ്രൂപ്പംഗങ്ങളെയെല്ലാം ദു:ഖത്തിലാഴ്ത്തി . ടീച്ചറുടെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നു
കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
ഗ്രൂപ്പ് പഴയ നിലവാരത്തിലേക്ക് ഉയരാൻ മടി കാണിക്കും പോലെ ..
ഇനി അവലോകനത്തിലേക്ക് ..
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
https://www.androidcreator.com/app297582
📚നെറ്റ് പരിധിവിട്ട് പോകുമോയെന്ന് പേടിച്ചിട്ടായിരിക്കാം കൃത്യം 7.10ന് തന്നെ അനിൽമാഷ് സർഗസംവേദനത്തിനുള്ള വേദി ഒരുക്കി
ആൾക്കൂട്ടം(ആനന്ദ്), ഷാഹിദ്നാമ(ഒ.വി.ഉഷ) എന്നീ കൃതികളെയാണ് അനിൽമാഷ് പരിചയപ്പെടുത്തിയത്.
വെെവിധ്യം നിറഞ്ഞ സമൂഹത്തെ ആഖ്യാനകേന്ദ്രമാക്കി ആനന്ദ് എഴുതിയ ആൾക്കൂട്ടം, ഹൃദയഹാരിയായ പ്രണയവും പിന്നെ വേർപിരിയലും പുന:സമാഗമവും ഉൾപ്പെട്ട ഷാഹിദ്നാമ എന്നീ കൃതികളെ വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം 7.13ന് തന്നെ വാരികാവലോകനംആരംഭിച്ചു.
 മാതൃഭൂമി, മാധ്യമം, കേരളകൗമുദി എന്നീ ആനുകാലികങ്ങളുടെ ഉള്ളടക്കത്തെ അനിൽ മാഷ് സമഗ്രമായിത്തന്നെ പരിചയപ്പെടുത്തി.
📕അനിൽമാഷ് ഇന്നിട്ട എല്ലാ പോസ്റ്റുകളെയും ഉൾക്കൊണ്ട ഒരു സമഗ്ര അഭിപ്രായമാണ് രതീഷ് മാഷ് രേഖപ്പെടുത്തിയത്.
നെസിടീച്ചർ,സബുന്നിസ ടീച്ചർ,സീതാദേവി ടീച്ചർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🎇മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഓണക്കാലത്ത് പുനരാവിഷ്ക്കാരം നടത്തിയ സീതക്കളിഎന്ന കലാരൂപമാണ് 'ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിൽ പ്രജിത പരിചയപ്പെടുത്തിയത്.
ചരിത്രത്തോളം പഴക്കമുണ്ടായിരുന്നതും ഓണക്കാലത്തുമാത്രം വേദിയിൽ അവതരിപ്പിച്ചിരുന്നതുമായ സീതക്കളിയെ പരിചയപ്പെടുത്തിയതിനു ശേഷം 3/9/2017നുവന്ന പത്രവാർത്ത, ഫോട്ടോകൾ,വീഡിയൊ ലിങ്കുകൾ എന്നിവ അനുബന്ധമായി ചേർത്തു.
📙രതീഷ് കുമാർമാഷ്,രവീന്ദ്രൻമാഷ്,സബുന്നിസ ടീച്ചർ,വാസുദേവൻമാഷ്, സീതാദേവി ടീച്ചർ, സജിത്ത് മാഷ്, കലടീച്ചർ, രജനിടീച്ചർ, സ്വപ്ന ടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി.
📗കലടീച്ചറുടെ മാലിനിയിലെഴുതിയ കവിതയും ആലാപനവും👌👌👌.
സീതക്കളിയോടൊപ്പം സീതക്കുളം എന്ന പുതിയ അറിവും കൂടി...സബുന്നിസടീച്ചർ 🙏🙏🙏
അടുത്തദിവസം സുജാതടീച്ചർ സീതക്കളി ടി.വി യിൽ കണ്ടപ്പോൾ ആ വിവരവും ഗ്രൂപ്പിൽ പങ്കുവെച്ചു.
⚫ ബുധനാഴ്ചയായിരുന്നു നെസി ടീച്ചറുടെ പിതാവിന്റെ മരണം ..
വ്യാഴം ,വെള്ളി ദിവസങ്ങളിൽ പ്രൈം ടൈം ഉണ്ടായില്ല ...
📚അൽപംവെെകിയെങ്കിലും ശനിയാഴ്ചയിലെ  നവസാഹിതി കണ്ടപ്പോൾ ഒരു സന്തോഷം. സ്വപ്നടീച്ചറായിരുന്നു തുടക്കംകുറിച്ചത്.ടീച്ചർ  മുനീർ അഗ്രഗാമിയുടെ ഇന്നലത്തെ മഴ, ശ്രീനിവാസൻ തൂണേരിയുടെ  നാലുവരിപ്പാതയിലൂടെ കവിത ഓടിക്കുമ്പോൾഎന്നീ കവിതകളും,പ്രജിത സംഗീത.വി.കെയുടെ വെെരുദ്ധ്യം എന്ന  കവിതയും സെെനബ്ടീച്ചർ ടീച്ചറുടെ തന്നെ  പിറക്കും മുമ്പെ എന്ന കവിതയും നവസാഹിതിയിൽ പോസ്റ്റു ചെയ്തു.
📕ശിവശങ്കരൻ മാഷ്,രതീഷ് കുമാർ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
⭐  സ്റ്റാർ ഓഫ് ദ വീക്ക്
ഇനി ഈ വാരത്തിലെ താരത്തെ അന്വേഷിക്കാം .. ഗ്രൂപ്പിലെ സജീവ സാന്നിധ്യവും അഭിപ്രായങ്ങളും നിർദേശങ്ങളും ശ്ലോക രൂപത്തിൽ വ്യത്യസ്തതയോടെ അവതരിപ്പിക്കുന്നതിൽ നിപുണയുമായ നമ്മുടെ പ്രിയപ്പെട്ട കല ടീച്ചറാണ് ഈ വാരത്തിലെ നമ്മുടെ താരം ...
വാരത്തിലെ താരം കല ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം ഇവിടെ അവസാനിപ്പിക്കുന്നു ..
നന്ദി ... നമസ്ക്കാരം ..
✴✴✴✴✴✴✴✴✴
****************************
Kala: ശിവൻ മാഷേ,
തോന്നുന്ന കാര്യമൊരു തൊങ്ങലു ചാർത്തി ചാലേ,
തോന്നുന്ന വൃത്തമതിനൊത്തു പദം നിരത്തി,
നൽകുന്ന ശ്ലോകമതു തന്നു മനസ്സിനേറ്റം
നൽച്ചിന്ത, സർവ്വ ഹൃദയങ്ങളുമേറ്റിടട്ടേ
(വസന്തതിലകം)

എല്ലാവർക്കും🙏🏼🙏🏼🙏🏼🙏🏼