ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

18-6-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ജൂൺ 12 മുതൽ 17 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

സുജാത ടീച്ചർ(പൂയപ്പള്ളി GHSS, കൊല്ലം) ബുധൻ ,വ്യാഴം

ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) തിങ്കൾ ,ചൊവ്വ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

സ്ക്കൂൾ തുറന്നതോടെ എല്ലാവർക്കും തിരക്കായി . സമ്പൂർണക്കും ആധാറിനും പിറകെ പായുമ്പോൾ , ഐ.ഇ.ഡി.യുടെയും ബി.പി.എല്ലിന്റെയും ലിസ്റ്റ് തയ്യാറാക്കുമ്പോൾ ,
ടി.എം.ന്നു മുകളിൽ കെട്ടിമറിയുമ്പോൾ
പലരും നമ്മുടെ പാവം ഗ്രൂപ്പിനെ മറന്നു പോകുന്നുണ്ടോയെന്നൊരു സംശയം ഇല്ലാതില്ല .
എങ്കിലും കാര്യങ്ങളെല്ലാം മുറപോലെ നടക്കുകയും ചെയ്യുന്നു .

ഇത്തവണ അവലോകനത്തിന് സഹായിച്ചത് കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോതി ടീച്ചറുമാണ് .ഒരുപാട് തിരക്കുകൾക്കിടയിലും അവർ നമ്മുടെ ഗ്രൂപ്പിനെയും പോസ്റ്റുകളെയും വിലയിരുത്താൻ കൂടി സമയം കണ്ടെത്തുന്നത് ഏറെ പ്രശംസനീയം തന്നെ. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ മോശമല്ലാത്ത രീതിയിൽ നടക്കുന്നതിൽ സന്തോഷവുമുണ്ട് . ഇനിയും കൂടുതൽ ഇടപെടലുകൾ ഉണ്ടാവട്ടെയെന്ന് ആശിക്കുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

📚 തിങ്കളാഴ്ചയിലെ സർഗ്ഗ സംവേദനത്തിൽ അനിൽ മാഷ് പ്രദീപൻ പാമ്പിരിക്കുന്നിന്റെ " എരി" എന്ന കൃതിക്ക് ഡോ.പി.സുരേഷ് തയ്യാറാക്കിയ വായനാനുഭവം പങ്കു വെച്ചു.
മറ്റുള്ളവർക്ക് പ്രവേശനമില്ലാ ത്തവരുടെ ലോകത്തേക്കൊതുങ്ങിപ്പോയവരുടെ ജീവിതമാണദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്. തികച്ചും എരിയുന്ന ഒരനുഭവം തന്നെയായിരുന്നു അത്.

➕പ്രജിത ടീച്ചറുടെ യും വിജു മാഷിന്റേയും സന്ദർഭോചിതമായ കൂട്ടിച്ചേർക്കലുകൾ നന്നായി.                                        
📕 തുടർന്ന് സജിത്കുമാർ മാഷ് റഷ്യൻ കവി വെര പാവ് ലോവയെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മൂന്നു ലഘു കവിതകൾ എന്ന കൃതിയും പരിചയപ്പെടുത്തി .

🚙 യാത്രാനുഭവമായി മുരളി മങ്ങോത്ത് തയ്യാറാക്കിയ കാഴ്ചയുടെ റാണി " പരിചയപ്പെടുത്തി .കാസർഗോഡ് കർണാടക അതിർത്തിയിലെ ''റാണിപുരം മല"കളിലേക്കുള്ള യാത്രാനുഭവം ഏറെ പുതുമ നിറഞ്ഞതായിരുന്നു .

🔴 വായനാനുഭവങ്ങളെയും യാത്രാനുഭവത്തെയും വിലയിരുത്തിക്കൊണ്ട് നെസി ടീച്ചർ ,പ്രജിത ,അശോക് സാർ, സബുന്നിസ ,രതീഷ് കെ.എസ്, സ്വപ്ന ,രജനി ,പ്രവീൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .


✴ ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ'' മുപ്പതാം ഭാഗമായി പ്രജിത ടീച്ചർ വയനാട് ജില്ലയിലെ "ഗദ്ദിക '' എന്ന കലാരൂപത്തെയും അതിനെ ജനകീയമാക്കിയ പി.കെ കാളനേയും, കെ ജെ ബേബിയുടെ ഏകാദ്ധ്യാപക വിദ്യാലയത്തെയും ഓർമ്മിപ്പിച്ചു,

🔵 വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള മന്ത്രവാദച്ചടങ്ങു മായി ബന്ധപ്പെട്ട കലാരൂപമാണ് ഗദ്ദിക
നിരവധി ചിത്രങ്ങളും പി.കെ. കാളൻ ,കെ.ജെ.ബേബി ,നാടു ഗദ്ദിക (നാടകം) എന്നിവരെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ടീച്ചർ പരിചയപ്പെടുത്തി .

📘 ദൃശ്യകലയെ വിലയിരുത്തിക്കൊണ്ട് സ്വപ്ന ,ജ്യോതി ,askkta (?) ,വിജു, അശോക് സാർ ,ശിവശങ്കരൻ ,സീതാദേവി ,സുജാത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

📚 14.617 ബുധൻ
ലോക സാഹിത്യത്തിൻറെ പുതിയ എപ്പിസോഡുമായി നെസിടീച്ചർ എത്തി.കാണികൾ കുറവാണെന്ന് കഴിഞ്ഞയാഴ്ച യേ അറിഞ്ഞിരുന്നതിനാൽ *വളരെ കുറച്ച് സീറ്റുകളേ ഒരുക്കിയിരുന്നുള്ളൂ. അതു കൊണ്ട് തന്നെ സാധന സാമഗ്രികളും സ്ഥലവും വേസ്റ്റാകുമെന്നുള്ള ചിന്തയ്ക്ക് ഇടമില്ലാതായി .ഇനി കാര്യത്തിലേക്ക്.

    നൊബേൽ ജേതാവായ J M കൂറ്റ്സിയുടെ പ്രശസ്ത നോവലിന്റെ പരിഭാഷ:
ദസ്തയേവ്സ്കിയുടെ  ജീവിതത്തിലൂടെ ഒരു തിരനോട്ടം.. രാജൻ തൂവ്വാര വി വർത്തനം ചെയ്ത പീറ്റേഴ്സ് [വൈകുന്നേരം 7:51 -നു, 18/6/2017] ശിവശങ്കരൻ മാസ്റ്റർ: ബർഗിലെ മഹാഗുരു  ഹൃദയസ്പർശിയായി കാര്യബോധത്തോടെ അവതരിപ്പിച്ചു.

ജീവിതത്തെ ഏറെ മുറിവേൽപിക്കുകയും സ്വന്തം ഹൃദയത്തെ ഗുരുതരമായി നിന്ദിക്കുകയും ചെയ്ത ഭ്രാന്താലയത്തിലെ ഷേക്സ്പിയർ എന്നു വിളിപ്പേരുള്ള ദസ്തയേവ്സ്കി ഒരു നോവലിലെ കഥാപാത്രമാവുകയും ആ നോവൽ മാസ്റ്റർ പീസാവുകയും ചെയ്ത ചരിത്രമാണ് പീറ്റേഴ്സ് ബർഗിലെ മഹാഗുരു.ഓരോ വാചകവും കലാസൃഷ്ടിയാകുന്ന  ഈ നോവൽ സ്വാഭാവികമായും ഒരു സങ്കീർത്തനം പോലെ എന്ന പെരുമ്പടവത്തിന്റെ കൃതിയെ ഓർമിപ്പിക്കും.

   ഗ്യാലറിയിലിരുന്ന് കളി കാണുന്നവരും മൗനം വിദ്വാനുഭൂഷണം എന്നു കരുതുന്നവരും ഉറങ്ങുന്നവരുമെല്ലാം നോക്കിയിരിക്കേ കളിക്കളത്തിൽ മടികൂടാതെത്തിയവർ മികച്ച പ്രകടനം കാഴ്ചവച്ചു മടങ്ങി. അക്കൂട്ടത്തിൽ ഒന്നാമൻ സജിത് സാറാണ്.കൂടാതെ വർമാജി, അനിൽ സാർ, ഷൈലു,
 ശിവശങ്കരൻ മാഷ് തുടങ്ങിയവരും ഞങ്ങൾ പെണ്ണുങ്ങളിൽ കുറ്റ്സിയെ പരിചയപ്പെടുത്തി പ്രജിത ടീച്ചറും ഒപ്പം 'സ്വപ്ന യുംJemഉ0 പിന്നെ ഞാനും (സുജാത ടീച്ചർ) ഒപ്പം കൂടി.എത്ര ശാന്തം! കുലീനം. ഏതായാലും അവതാരക വലിയ അംഗീകാരത്തിന് അർഹത നേടി ഈ അവതരണത്തിലൂടെ എന്ന സത്യം മറച്ചു വയ്ക്കുന്നില്ല.🥀🥀🥀🥀🥀🥀


📕 15- വ്യാഴം.. കാത്തിരുന്ന കാണാക്കാഴ്ചകളുമായി ചിത്രം വിചിത്രം സർവ പ്രൗഢിയോടും കൂടി തലയുയർത്തിപ്പിടിച്ചങ്ങനെ എത്തിച്ചേർന്നു.
യുദ്ധം കഴിഞ്ഞ വേളയിൽ സമാധാനത്തിന്റെ ച ർക്കയുമായി.

   ചർക്കയുമായി ഇരിക്കുന്ന ഗാന്ധിയെ ആരാണറിയാത്തത്? പക്ഷേ അതിന്റെ പിന്നിലിരിക്കുന്ന ഗാന്ധിയെ അറിഞ്ഞത് ഇപ്പോൾ മാത്രം.👍
ചിത്രത്തോടൊപ്പം ചിത്രം പകർത്തിയ മാർഗരറ്റ് ബ്രൂക്ക് വൈറ്റും ഹിറ്റ് ലിസ്റ്റിലെത്തി. ഒരു വനിതയുടെ ക്യാമറയിലാണല്ലോ ഇത്ര മനോഹരമായ ചിത്രം പതിഞ്ഞത് എന്നതും ശ്രദ്ധേയം.ഗാന്ധിജി കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പാണെന്നത് ഏറെ വിസ്മയാവഹം.

   പതിവുകാഴ്ചക്കാർ തന്നെയാണ് ഇത്തവണയും ചർച്ചയിൽ പങ്കെടുത്തത് എന്നത് *സ്വകാര്യ നൊമ്പരം '

കഥ പറയുന്ന ചിത്രങ്ങൾ സമ്മാനിക്കുന്ന അശോകൻ മാഷിന്💐💐💐💐💐


📚 വ്യാഴാഴ്ചകളിലെ പംക്തിയായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളിൽ രജനി ടീച്ചർ  ഇത്തവണയും 4 പ്രമുഖ എഴുത്തുകാരികളുമായി എത്തി. പരിചിതരായിരുന്ന വ്യക്തികളായതു കൊണ്ടു തന്നെ പരിചയപ്പെടുത്തൽ സുന്ദരമായി. ഒരു തുളളി കണ്ണുനീരിലൂടെ, ഭാരം ചുമക്കുന്നവരിലൂടെ മലയാളത്തിലേക്കിറങ്ങിയ ഹേമലതാ നമ്പ്യാർ, കാല്പനികതയെകകുറിച്ച് വ്യത്യസ്ത ലേഖനങ്ങൾ എഴുതിയ സുഗതകുമാരിയുടെ സഹോദരി ഹൃദയകുമാരി,
നാടകം, ചെറുകഥ, നോവൽ തിരക്കഥ തുടങ്ങി സാഹിത്യത്തിന്റെ വിവിധ തലങ്ങളെ തൊട്ടു കൊണ്ട് മലയാളത്തിൽ ഇടം നേടിയ ജസീന്താ ജോസഫ്,
സാഹിത്യത്തിലെ തറവാട്ടമ്മ ലളിതാംബിക അന്തർജനം തുടങ്ങി മലയാളത്തിലെ ഇത്തവണത്തെ എഴുത്തുകാരികളിൽ 3 പേരും  അധ്യാപികമാരായിരുന്നു എന്നതും ശ്രദ്ധേയം.🌷🌷🌷🌷🌷

🔔 വെള്ളിയാഴ്ച സീതാദേവി ടീച്ചറുടെ കഥകളിയുടെ സാഹിത്യാവലോകനത്തിൽ കോട്ടയത്തു തമ്പുരാന്റെ ബകവധം പരിചയപ്പെടുത്തി .

🔴 ആട്ടക്കഥയുടെ രംഗങ്ങൾ തിരിച്ചുള്ള വിവരണവും നിരവധി ചിത്രങ്ങളും ഒരു ആസ്വാദകൻ തയ്യാറാക്കിയ കുറിപ്പും ടീച്ചർ പരിചയപ്പെടുത്തി .

📘 വാസുദേവൻ മാഷ് ,പ്രവീൺ ,അശോക് സാർ ,സബുന്നിസ ,ശിവശങ്കരൻ ,സ്വപ്ന ,വിജു, രജനി ,രതീഷ് ,പ്രജിത എന്നിവരുടെ ഇടപെടലുകൾ അവതരണത്തെ കൂടുതൽ മികവുറ്റതാക്കി .


📚 ശനിയാഴ്ചകളിലെ സൂപ്പർ പംക്തി സ്വപ്ന ടീച്ചറുടെ നവ സാഹിതി ഇത്തവണയും മികച്ചതായി . നാലു രചനകളാണ് ഇത്തവണ ടീച്ചർ പരിചയപ്പെടുത്തിയത് .

📗 കവി സച്ചിദാനന്ദൻ രചിച്ച ജാനകീ പോരൂ..., ഷാദിയ.ടി യുടെ ഹിഡിംബി ,നങ്ങേമക്കുട്ടിയുടെ പക്ഷി മനുഷ്യൻ , ധന്യാ ലാലിന്റെ മണങ്ങൾ അടയാളപ്പെടുത്തും വിധം എന്നീ രചനകളാണ് ഇന്ന് പരിചയപ്പെടുത്തിയത് ..

🔵 രചനകളെ വിലയിരുത്തിക്കൊണ്ട് അനിൽ ,സീതാദേവി , അശോക് സാർ ,ബിജി എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

✳  ഇനി ഈ
വാരത്തിലെ താരം

താരപദവിയിലൊന്നും ആരും വീഴുന്നില്ല എന്നു തോന്നുന്നു .. മികച്ച പോസ്റ്റുകൾ നടത്തുന്നവരെയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരേയും പുതുമയോടെ പംക്തികൾ കൈകാര്യം ചെയ്യുന്നവരെയുമാണ് നമ്മൾ താരപദവിയിലേക്ക് പരിഗണിക്കുന്നത് ..

ഇത്തവണ ആ പദവിക്ക് അർഹയായിരിക്കുന്നത് നമ്മുടെ ദൃശ്യകലാകാരി പ്രജിത ടീച്ചറാണ് .
കാഴ്ചയിലെ വിസ്മയം ഭംഗിയായി അവതരിപ്പിക്കുന്നതോടൊപ്പം മിക്ക ദിവസവും ടീച്ചർ പ്രൈം ടൈം ചർച്ചകളിലും സജീവമാണ് .

സ്റ്റാർ ഓഫ് ദ വീക്ക് പ്രജിതടീച്ചർക്ക് ആശംസകൾ
❎❎❎❎❎❎❎❎❎                  

*********************************
പ്രവീണ്‍ വര്‍മ്മ: വാരാന്ത്യാവലോകനം നടത്തിയവർക്കും സ്റ്റാർ പ്രജിത ടീച്ചർക്കും അഭിനന്ദനങ്ങൾ                  

സീത ടീച്ചർ: അവലോകന അവതാരകര്ക്കും വാരത്തിലെ താരത്തിനും അഭിനന്ദനങ്ങളുടെ💐💐💐                  

വിജു: അവലോകന കർത്താക്കൾക്കും 'വാര താര'ത്തിനും അനുമോദനങ്ങൾ!                  

രമ: വാരാന്ത്യ അവലോകനം ഗംഭീരം --ഫോൺ തകരാറിലായിരുന്നു - കുറെ നഷ്ടങ്ങൾ ഉണ്ടായി - അതാ ഗ്രൂപ്പിൽ വരാത്തത് -                  

മിനി താഹിർ: അവലോകനം നടത്തിയവർക്കും സ്റ്റാറിനും അഭിനന്ദനങ്ങൾ                  

രതീഷ്: അവലോകന സംഘത്തിനും
താരം
പ്രജിത ടീച്ചറിനും
😍🌠                                          

അശോക് ഡിക്രൂസ്: ശിവശങ്കരൻ മാഷ്, സുജാത ടീച്ചർ, ജ്യോതി ടീച്ചർ എന്നിവർക്ക് വാരാന്ത്യാനുമോദനം!💐💐💐 പ്രജിത ടീച്ചർക്ക് നക്ഷത്രാനുമോദനം💐🎁                  

വാസുദേവന്‍: വാരാന്ത്യാ വലോകനം പതിവിലേറെ👌👌👌👌
അനുമോദനങ്ങൾ!
പ്രജിത ടീച്ചറേ
അഭിനന്ദനങ്ങൾ                  

പ്രജിത: നക്ഷത്രമാകാനുള്ള യോഗ്യത എനിക്കുണ്ടോന്നറിയില്ല...ഇല്ല എന്നു തന്നെ പറയാം...എങ്കിലും ഈ അഭിനന്ദനങ്ങൾക്ക്🙏🙏🙏                  

ഹമീദ്: അവലോകനം ഗംഭീരം!
വാരത്തിലെ താരക പ്രജിത ടീച്ചർക്ക് അനുമോദനങ്ങൾ..
💐💐💐💐                  

അനില്‍: പ്രജിത ടീച്ചറേ...
ഇനിയും സ്റ്റാറാവണം💐💐💐💐
******************************************************************