ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

2-7-2017

🎆🎆🎆🎆🎆🎆🎆🎆🎆



🍀 വാരാന്ത്യാവലോകനം🍀




ജൂൺ 26 മുതൽ ജൂലൈ 1 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..




അവതരണം: ശിവശങ്കരൻ ബി വി

(GHSS ആതവനാട് )



അവലോകന സഹായം:




സുജാത ടീച്ചർ(പൂയപ്പള്ളി GHSS, കൊല്ലം) തിങ്കൾ ,ചൊവ്വ




ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) ബുധൻ ,വ്യാഴം

▪▪▪▪▪▪▪▪▪


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

പുതിയ രണ്ടു പംക്തികൾ ആരംഭിച്ച ഒരു വാരമാണിത് . സബുന്നിസ ടീച്ചറുടെ ആനുകാലികങ്ങളുടെ പരിചയവും പ്രവീൺ മാഷിന്റെ ഹൈക്കു കവിതകളും പുതിയ പരിശ്രമങ്ങൾക്ക് ആദ്യമേ അഭിനന്ദനങ്ങൾ നേരുന്നു .

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ മോശമല്ലാത്ത രീതിയിൽ നടക്കുന്നതിൽ സന്തോഷവുമുണ്ട് . ഇനിയും കൂടുതൽ ഇടപെടലുകൾ ഉണ്ടാവട്ടെയെന്ന് ആശിക്കുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

26.6.17 തിങ്കൾ സർഗ സംവേദനം
🕊🌈🌈

 നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരു ജനതയുടെ തലമുറകളായി നീളുന്ന അടിച്ചമർത്തലിന്റെ ചോര പൊടിക്കുന്ന ജീവിതം സത്യസന്ധമായി എഴുതിയ കോമിക് ജീനിയസ്. ..പോൾ ബീറ്റിയുടെ മാൻ ബുക്കർ പ്രൈസ് നേടിയ പുസ്തകം ദി സെൽ ഔട്.

ട്രാജഡിക്കും കോമഡിക്കും അപ്പുറം നിൽക്കുന്ന ജീവിത ദുരന്തങ്ങളുടെ തീവ്രത ....
നാം ജീവിക്കുന്ന ലോകത്തിന്റെ കറുത്ത ഇടങ്ങളെ കുറിച്ച് ക്രൂരമായി ഓർമിപ്പിക്കുന്ന വാക്കുകളുമായി  ദി സെൽ ഔട്ട് വായനക്കാരന്റെ വികാരങ്ങളെ ഒപ്പിയെടുക്കുന്നു. സർഗ സംവേദനം ശരിക്കും സർഗസംവേദനമായി മാറിയ കാഴ്ചയാണ് തിങ്കൾ പ്രൈം ടൈം നൽകിയത്. 

💐💐💐💐

മൗനത്തിന്റെ മറക്കുടക്കുള്ളിൽ സ്വന്തം കർമം മറന്നിരിക്കുന്നവരെ അസ്വസ്ഥമാക്കുന്ന കൃതി തിരുരിലെ മൗനികളെകകൂടി അസ്വസ്ഥമാക്കട്ടെ. *താൻ അനുഭവിച്ചദുരന്ത ചിത്രങ്ങളെ തന്റേടത്തോടെ ന്യായാധിപൻമാർക്കു  മുന്നിൽ നിരത്തുന്ന സെൽ  - ഔടിലെ നായകൻ വായനക്കാരന്റെ മനസിലും തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു.

🙏🙏🙏🙏

കാണികൾ മാറുന്നില്ല എന്നത് നമ്മുടെ ഗ്രൂപ്പിന്റെ ഒരു പ്രത്യേകതയാണല്ലോ. അതു കൊണ്ട്  തന്നെ പതിവുകാഴ്ചക്കാർ തന്നെ കൂട്ടിച്ചേർക്കലുകളും വിലയിരുത്തലും നടത്തി.പ്രവീൺ വർമ, പ്രജിത ടീച്ചർ.ജ്യോതി ടീച്ചർ എന്നിവർ നല്ല രീതിയിൽ കൂട്ടിച്ചേർക്കലുകളുമായെത്തിയപ്പോൾ സജിത്ത് സാർ .സീത ടീച്ചർ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. *വായനക്കാർക്കും മൗന വിമർശനക്കാർക്കും  ഇതൊരു നല്ല വായനാനുഭവം പ്രദാനം ചെയ്യുo എന്ന കാര്യത്തിൽ തർക്കമില്ല.
 തുടർന്ന് ബ്രഹ്മഗിരി വന്യ സങ്കേതത്തെക്കുറിച്ചുള്ള കാഴ്ചകളുമായി അനിൽ സർ എത്തി.🦅  

തോൽപെട്ടിയും കാനന യാത്രയും കുടക് ജില്ലയിലെ കുട്ടയും ഇരിപ്പ് വെള്ളച്ചാട്ടവും നാഗർ ഹോള നാഷണൽ പാർക്കും കായ്ച്ചു കിടക്കുന്ന ഓറഞ്ചുകളും കാപ്പി ച്ചെടികളും തൂക്കുപാലവും ഒക്കെ മനസിൽ ആഴത്തിൽ പതിയുവാൻ ഈ യാത്ര സഹായിച്ചു. *വിലയിരുത്തൽ ടീമിലെ സ്ഥിരാംഗങ്ങളായ പ്രവീൺ വർമ,
 സുജാതാ അനിൽ: പ്രജിത ടീച്ചർ, സജിത്ത് സാർ, സീതാ,ജ്യോതി ടീച്ചർ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി.


 📚 27 - 6_ 17 പ്രജിത ടീച്ചറിന്റെ  കാഴ്ചയിലെ വിസ്മയം നല്ല ഒരു കാഴ്ച തന്നെ സമ്മാനിപ്പിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും സ്ത്രീകൾ നടത്തുന്ന കുമ്മിയും . കൊയ്ത്തുൽസവങ്ങൾക്കും കുടുംബ വിശേഷങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്നു. സ്ത്രീകൾ വട്ടത്തിൽ ചുവടുവച്ചു കൈകൊട്ടിതാളാത്മകമായി നടത്തുന്ന കുമ്മി തിരുവാതിരയിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

കാഴ്ചയിലെ വിസ്മയം കേൾവിയുടെ കൂടി വിസ്മയമാകുന്ന കാഴ്ചയാണ് തുടർന്നു കണ്ടത്. കല ടീച്ചർ, പ്രജിത ടീച്ചർ എന്നിവർ വീര വിരാടകുമാര..  എന്നു തുടങ്ങുന്ന പാട്ടുകൾ പാടി ഞങ്ങൾ സ്ത്രീകളെ പഴയ ഓർമ കളിലേക്കെത്തിച്ചു.👍👍👍
ഇതുവരെ കാണാത്ത തരത്തിൽ ചർച്ചകൾ - അഭിപ്രായ പ്രകടനങ്ങൾ ഓർമ പങ്കു വയ്ക്കലുകൾ എന്നിവ നടന്നു. സീത ടീച്ചർ, പ്രവീൺ വർമ സാർ, മിനി താഹിർ,സുജാത, ശിവശങ്കരൻ മാഷ്, Dr അശോക് സാർ, നെസി ടീച്ചർ, തുടങ്ങിയവർ *സജീവമായി പങ്കെടുത്ത് കാഴ്ചയിലെ  വിസ്മയം വിസ്മയമാക്കി.🌈🌈🌈

📚 ബുധനാഴ്ചയിലെ ലോകസാഹിത്യ പരിചയം

✍🏽✍🏽 ഇറാൻ സാഹിത്യകാരനായ സാദിഖ്ഹിദായത്തിനെയാണ് നെസി ടീച്ചർ പ്രൈം ടൈമിൽ പരിചയപ്പെടുത്തിയത്.. അദ്ദേഹത്തിന്റെ കുരുടൻ മൂങ്ങ ടീച്ചർ പരിചയപ്പെടുത്തിയപ്പോൾ  അഗ്ന്യാരാധകൻ വർമ്മ സാർ പരിചയപ്പെടുത്തി.

🌓രതീഷ് മാഷ്, രജനി ടീച്ചർ, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ്, വിജു മാഷ്, പ്രജിത ടീച്ചർ, മിനി ടീച്ചർ, തുടങ്ങിയവർ ആസ്വാദകരായി മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു,😀😀,🌹


📸📷.. വ്യാഴാഴ്ചയിലെ ചിത്രം വിചിത്രത്തിൽ ഇയാൻ ബ്രാഡ് ഷായുടെ 'ഒബ്രിയൻ ഒപ്പിച്ച കുസൃതി എന്ന ഫോട്ടൊയാണ് അശോക് സാർ പരിചയപ്പെടുത്തിയത്‌. റഗ്ബി മത്സരത്തിനിടയിൽ 'ഉടുപ്പഴിച്ചോട്ടം' നടത്തിയ ഒബ്രിയൻ... പിന്നീടയാൾക്കുണ്ടായ നിരാശാഭരിതമായ ജീവിതം, അശോക് സാർ പ്രതിപാദിച്ചു.. ഇന്ന് വരെ എവിടേയും കണ്ടിട്ടില്ലാത്ത, വിചിത്രമായ കാഴ്ചാനുഭവങ്ങൾക്ക്,, അശോക് മാഷിന് അഭിവാദ്യങ്ങൾ👏🏻👌🏽👌🏽🌹🌹

🌏 വർമ്മ മാഷും, ശിവശങ്കരൻ മാഷും, മിനി ടീച്ചറും, രതീഷ് മാഷും, വിജു മാഷും ,രജനി ടീച്ചറും, രവീന്ദ്രൻ മാഷും ചിത്രം കാണാൻ ക്യൂവിന്റെ മുന്നറ്റത്ത് തന്നെ ഉണ്ടായിരുന്നു..😀


📚 വ്യാഴാഴ്ചയിലെ 9 മണി പംക്തിയായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളിൽ രജനി ടീച്ചർ ഏറെ പ്രശസ്തരായ ഉമാ രാജീവൻ,തുളസി, മൈനാ ഉമൈബാൻ, തനൂജ ഭട്ടതിരി തുടങ്ങിയവരെ പരിചയപ്പെടുത്തി😀🌹🌹

🌖 മിനി ടീച്ചർ ,രജനി സുബോധ് ,പ്രജിത ടീച്ചർ ,രതീഷ് മാഷ് എന്നിവർ കൂട്ടിച്ചേർക്കലുകൾ നടത്തി

🛎 വെള്ളിയാഴ്ചയിലെ ആട്ടക്കഥാ പരിചയത്തിൽ സീതാദേവി ടീച്ചർ 
മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ രചിച്ച സന്താനഗോപാലം ആട്ടക്കഥ പരിചയപ്പെടുത്തി .
മികച്ച വിവരണവും കഥാ സംഗ്രഹവും മിഴിവുറ്റ ചിത്രങ്ങളുമാണ് ടീച്ചർ അവതരിപ്പിച്ചത് .

📕 ആട്ടക്കഥാ പരിചയത്തെ വിലയിരുത്തിക്കൊണ്ട് വാസുദേവൻ ,ശിവശങ്കരൻ ,പ്രവീൺ ,ജ്യോതി ,സുജാത ,സ്വപ്ന ,പ്രജിത എന്നിവർ പ്രതികരിച്ചു 


📚 വെള്ളിയാഴ്ചയിലെ പുതിയ പംക്തിയായ ആനുകാലികങ്ങളിൽ അവതാരകയായ സബുന്നിസ ടീച്ചർ മാതൃഭൂമി ,മാധ്യമം ,ഭാഷാപോഷിണി എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളെ സമഗ്രമായി പരിചയപ്പെടുത്തി .

📙 പംക്തിയെ വിലയിരുത്തിക്കൊണ്ട് രതീഷ് ,സ്വപ്ന ,സീതാദേവി ,പ്രവീൺ ,രവീന്ദ്രൻ ,രതീഷ് കെ.എസ് .എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

📚 ശനിയാഴ്ചയിലെ നവ സാഹിതിയിൽ സ്വപ്ന ടീച്ചർ 
മലയാളത്തിലെ ഹൈക്കു കവിതകൾ (സെബി മാത്യു) അറ്റം ( റഫീഖ് അഹമ്മദ്) വേവ് (സ്വപ്നാ റാണി ) പ്രജ്ഞയിൽ .....( പവിത്രൻ തീക്കുനി ) പനി ഗുളിക ( ശ്രീനിവാസൻ തൂണേരി ) എന്റെ ഓർമ്മകളിലെ റേഡിയോ (സാംസൺ മാത്യു) തേക്കിൻകാട്ടിലൂടെ ഒരു യാത്ര (സജിത്കുമാർ) വി.കെ.എൻ.കഥകൾ എന്നിവയാണ് പരിചയപ്പെടുത്തിയത് .

📗 പുതു രചനകളെ വിലയിരുത്തിക്കൊണ്ട് അനിൽ ,പ്രവീൺ ,സീതാദേവി ,രതീഷ് ,വാസുദേവൻ ,ജ്യോതി ,അശോക് സാർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

ഒരറിയിപ്പു കൂടി ....

തിരൂർ മലയാളം ഒരു ഭാഷാ സാഹിത്യ ക്കൂട്ടായ്മയാണ് . ഭാഷാ, സാഹിത്യം , സ്ക്കൂൾ പഠനപ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾക്ക് മാത്രമാണ് ഇവിടെ സ്വീകാര്യത .
മതം ,ജാതി ,രാഷ്ട്രീയം ,സർവീസ് കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഗ്രൂപ്പിലേക്ക് കൊണ്ടുവരാതിരിക്കുക .. നമുക്കവ മറ്റു വേദികളിൽ ചർച്ച ചെയ്യാം .
മലയാളം അധ്യാപകർ മാത്രമാണ് ഈ കൂട്ടായ്മയിലുള്ളത് .അവരിൽ ഭൂരിഭാഗവും ഹൈസ്ക്കൂൾ അധ്യാപകരാണ് .പ്രൈമറി അധ്യാപകരും ഹയർ സെക്കന്ററി അധ്യാപകരും കോളേജ് യൂനിവേഴ്സിറ്റി അധ്യാപകരും ഈ ഗ്രൂപ്പിൽ നമ്മുടെ കൂടെയുണ്ട് .
അവരിൽ ഗവ അധ്യാപകരും എയ്ഡഡ് അധ്യാപകരുമുണ്ട് . നല്ലൊരു കൂട്ടം അൺ എയ്ഡഡ് അധ്യാപകരും നമുക്ക് കൂട്ടായി കൂടെയുണ്ട് .ഈ വിഭാഗങ്ങൾക്കെല്ലാം അവരുടേതായ നൂറുകൂട്ടം പ്രശ്നങ്ങളും താൽപ്പര്യങ്ങളും വേറെയുമുണ്ട് .
അതെല്ലാമുണ്ടെങ്കിലും നമ്മെ ഒരുമിച്ചു നിർത്തുന്നത് നമ്മുടെ ശ്രേഷ്ഠ ഭാഷയാണ് .
നമുക്കത് മതി
നമ്മുടെ മലയാളം തിരൂർ മലയാളം


ഇനി
വാരത്തിലെ താരം

ഈ വാരത്തിലെ താരത്തെ കണ്ടെത്താൻ അധികം ആലോചിക്കേണ്ടി വന്നില്ല
എന്നും രാത്രി നമുക്ക് ഓരോ കഥയുമായി കടന്നു വരുന്ന ഒരു കൂട്ടം ഹൈക്കു കവിതകൾ പകർന്നു തരുന്ന
നമ്മുടെ പ്രിയപ്പെട്ട
പ്രവീൺ വർമ്മ മാഷ്

പ്രവീൺ മാഷിന് അഭിനന്ദനങ്ങൾ

🌅🌅🌅🌅🌅🌅🌅🌅🌅

*************************************************************************