ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

22-6-2017

ചിത്രം വീചിത്രം
അശോക് ഡിക്രൂസ്

ചിത്രം വിചിത്രത്തിന്റെ പുതിയ സ്നാപ്പിലേക്ക് ഒരിക്കൽക്കൂടി ഏവരേയും സ്വാഗതം ചെയ്യുന്നു🙏🏽

ഇന്ന് പരിചയപ്പെടുത്തുന്നത് പേരറിയാത്ത ഒരു മനുഷ്യന്റെ ചിത്രമാണ്.

ടാങ്ക് മനുഷ്യൻ അഥവാ അജ്ഞാതനായ പോരാളി
ടിയാൻമെൻ സ്ക്വയറിൽ നിന്ന് ജെഫ് വൈഡ്നർ 1989 ൽ പകർത്തിയ ചിത്രം.


ദേ, ഇതാണ് ആ ചിത്രം!

അസോസിയേറ്റഡ് പ്രസ്സിനു വേണ്ടി 1989 ജൂൺ 5 ന് ജെഫ് വൈഡ്നർ പകർത്തിയ ഈ ചിത്രത്തിലെ മനുഷ്യൻ ആരെന്ന് ആർക്കുമറിയില്ല. അജ്ഞാതനായ ഒറ്റയാൾ പോരാളി. ഒരു സാധാരണക്കാരൻ മനസ്സു വച്ചാലും ഏതൊരു സൈന്യത്തെയും നിലയ്ക്കു നിർത്താമെന്നു തെളിയിച്ച മനുഷ്യൻ.                        


ജെഫ് വൈഡ്നർ

ടിയാൻമെൻ സ്ക്വയറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ പോകുന്ന ടാങ്കുകളെയാണ് ആ മനുഷ്യൻ ഒറ്റയ്ക്കു നേരിട്ടത്!

ജനാധിപത്യത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് ചൈനയിൽ പ്രക്ഷോഭം നടത്തിവന്ന വിദ്യാർത്ഥികളെ പിറ്റേന്നു തന്നെ സൈന്യം നീക്കം ചെയ്തു എന്നത് ചരിത്രം.

ലീഡിംഗ് ടാങ്കിന്റെ ഡ്രൈവർ പല തരത്തിൽ ടാങ്കിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ആ നിശബ്ദനായ പോരാളി അവിടെ നിന്നു മാറിയില്ല. ഒടുവിൽ, ടാങ്കിനു മേൽ വലിഞ്ഞുകയറി കമാൻഡറുമായി എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. (അതെന്താണെന്ന് ആർക്കുമറിയില്ല). അതിനു ശേഷം അയാൾ ടാങ്കിൽ നിന്നിറങ്ങി മാറി നിന്നു. ടാങ്കുകൾ അവിടെ നിന്നു നീങ്ങി. അപ്പോഴേക്കും നീല ഷർട്ടു ധരിച്ച രണ്ടു പേർ അയാളെ അവിടെ നിന്നു പിടിച്ചു കൊണ്ടുപോയി. അറസ്റ്റു ചെയ്ത അയാളെ ഗവൺമെന്റ് വക വരുത്തിയെന്നാണ് കരുതപ്പെടുന്നത്. വാങ് വെലിൻ എന്നാണ് അയാളുടെ പേരെന്നാണ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പലരും കരുതുന്നത്.

ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച 100 പ്രമുഖ വ്യക്തികളുടെ കൂട്ടത്തിൽ ടൈം മാഗസിൻ അയാളെ 1998 ൽ തിരഞ്ഞെടുത്തിരുന്നു.

അമേരിക്കൻ ഫോട്ടോഗ്രാഫറായ ജെഫ് വൈഡ്നറുടെ ഈ ഫോട്ടോ പുലിറ്റ്സർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.                        

ഇന്നത്തെ ചിത്രം വിചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നു. പ്രതികരണങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.🙏🏽

വീഡിയോ    പ്രജിത
ആരും ഈ വീഡിയോ കാണാതിരിക്കരുതേ!
**************************

അശോക് മാഷ് താങ്കൾ ഇപ്രാവശ്യവും ഞെട്ടിച്ചു!പുതുവിവരങ്ങൾക്കും വിഡിയോവിനും🙏🙏🙏Viju

ചിത്രം വിചിത്രത്തിലെ ജെഫ് വൈഡ്നറെപ്പറ്റി കേട്ടറിവുള്ളതായി ഓർമ്മ വരുന്നില്ല.
ചൈനയിൽ നടന്ന സംഘർഷത്തെ മാധ്യമങ്ങൾ ആഘോഷിച്ചത് ഓർമ്മയുണ്ട്.
എന്തായാലും അശോക് സാർ
സംഗതി ഗംഭീരമാവുന്നുണ്ട്Praveen Varma

ചിത്രങ്ങളും ചിത്രത്തിനു പിന്നിലെ ചരിത്രവും പുതിയ അറിവ്....
പുതിയ അറിവുകൾ പകരാനുള്ള വിശാലമനസിന് ( പലരും പകരാനുള്ള മനസില്ലാത്തവരാണ്; നേടാൻ മാത്രം താല്പര്യം കാട്ടുന്നവർ..😀)....   അഭിനന്ദനങ്ങൾMini Thahir

അക്കൂട്ടത്തിലെ ഒരു അമേരിക്കക്കാരൻ! ചിത്രം കുറേക്കൂടി വ്യക്തമായിക്കാണുമല്ലോ?😉 Ashok 

ഓർമ്മയുടെ തിരുമുറിവ്Ratheesh

**********************************************************
**********************************************************
മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
രജനി
വിനയ
1967 ല്‍ വയനാട് മാടക്കരയില്‍ ജനിച്ചു. ലക്ഷ്മിക്കുട്ടിയമ്മയുടെയും രാഘവന്‍ നായരുടെയും മകള്‍. പോലീസ് കോണ്‍സ്റ്റബിള്‍. “വിനയ എന്‍റെ കഥ അഥവാ ഒരു മലയാളം യുവതിയുടെ ജീവിതയാത്ര”, “നീ പെണ്ണാണ്” എന്നിങ്ങനെ രണ്ടു കൃതികള്‍ രചിച്ചിട്ടുണ്ട്. ‘എന്‍റെ സ്വപ്നം’ എന്ന കവിതയില്‍ സ്വതന്ത്രമായി ജീവിക്കാനാഗ്രഹമുള്ള പെണ്ണിന്‍റെ സ്വപ്നമാണുള്ളത്. എങ്ങോട്ടു തിരിഞ്ഞാലും അരുതായ്കകളാണ് പെണ്ണിന്‍റെ മുമ്പിലുള്ളത്. അതിനാല്‍ നല്ല പെണ്ണായി ജിവിച്ചു മടുത്ത്, നല്ലതെന്ന് പറയാനിഷ്ടമില്ലാത്തവളായി മാറിക്കഴിഞ്ഞിരിക്കുന്നു. ‘‘എന്തേ ഇന്നേരത്തെ’ന്നാരും തിരക്കാതെ അന്തിക്കാച്ചന്തയില്‍ ചുറ്റേണം ഒട്ടുമേയാരേയും കൂസാതെ കൈവീശി ഒട്ടുനേരം ഹാ............. നടക്കേണം’’ എന്ന് കവയിത്രി പറയുമ്പോള്‍ പെണ്ണിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാവുന്നു.

വന്ദന ബി.
1983 ഏപ്രില്‍ 2 ന് നോര്‍ത്ത് പറവൂര്‍, കൈതാരം കൃഷ്ണഗിരിയില്‍ എം. എന്‍. രാമകൃഷ്ണന്റേയും ഗിരിജാദേവിയുടേയും മകളായി ജനനം. ആലുവ യൂ. സി. കോളേജില്‍ നിന്നും റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും. കാലടി സംസ്ക്കൃത സര്‍വകലാശാലയില്‍ നിന്നും എം. ഫില്‍ നേടിയ ശേഷം ‘ചേന്ദമംഗലത്തിന്‍റെ സാംസ്ക്കാരിക ചരിത്രം’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു. ഇപ്പോള്‍ തിരുവനന്തപുരം, എന്‍. എസ്. എസ്. വനിതാ കോളേജില്‍ അസിസ്റ്റന്റ്‌ പ്രോഫസ്സര്‍. വിജ്ഞാന കൈരളി, ഗ്രന്ഥാലോകം, ജ്വാല തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിവരുന്നു. ആലുവ യൂ. സി. കോളേജില്‍ നിന്നും ‘ഭൂമി മലയാളം’ പുറത്തിറക്കുന്ന പുസ്തകത്തിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയെക്കുറിച്ചുള്ള ജീവചരിത്രം കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കാനിരിക്കുന്നു. ‘തമിഴ് ബ്രാഹ്മണ സംസ്കൃതിയുടെ ഉത്സവങ്ങള്‍, കലകള്‍, വിനോദങ്ങള്‍’ എന്ന ലേഖനത്തില്‍ പാലക്കാട് കല്‍പ്പാത്തി കുമരിപുരം അഗ്രഹാരത്തിലെ ബ്രാഹ്മണ സംസ്കൃതിയുടെ സവിശേഷതകളെ പഠനവിധേയമാക്കുന്നുണ്ട്. ബ്രാഹ്മണിപ്പാട്ട് പോലെ കേരളത്തില്‍ അന്യം നിന്നും പോകുന്ന അനുഷ്ടാന കലാരൂപങ്ങളെ പരാമര്‍ശിക്കുന്ന ലേഖനമാണ് ‘ബ്രാഹ്മണിപ്പാട്ട് – ഒരു അനുഷ്ഠാനകല’.
‘തമിഴ് ബ്രാഹ്മണ സംസ്കൃതിയുടെ ഉത്സവങ്ങള്‍, കലകള്‍, വിനോദങ്ങള്‍’ (ലേഖനം). ‘ബ്രാഹ്മണിപ്പാട്ട് – ഒരു അനുഷ്ഠാനകല’ (ലേഖനം).                        

വിദ്യാസുധീർ
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ സ്. വിദ്യാധരന്റെയും പി. കെ ഓമനയുടെയും മകളായി 1980 ജൂലൈ 14 ന് ജനനം. എന്റെ അക്ഷരക്കുഞ്ഞുങ്ങൾ, പറഞ്ഞു തീരും മുൻപേ, പ്രണയമേ നീ കണ്ടുകൊള്ളുക, കാണാപുറങ്ങൾ എന്നീ കവിതകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
_എന്റെ അക്ഷരക്കുഞ്ഞുങ്ങൾ, പറഞ്ഞു തീരും മുൻപേ, പ്രണയമേ നീ കണ്ടുകൊള്ളുക, കാണാപുറങ്ങൾ  _                        
വിൻസി ആത്സൻ
തൃശ്ശൂർ ജില്ലയിൽ ടി ആർ വർഗീസിന്റെയും എൽസി വർഗീസിന്റെയും മകളായി 1988 മെയ് 12 ന് ജനനം. എം എ എം ഫിൽ പൂർത്തിയാക്കി . "ഒരു ലബനോൻ ഗീതം", "ഭൂതഭാവികൾ", "ഓർമ്മക്കുഞ്ഞുങ്ങൾ"എന്നീ കവിതകളാണ് ഇവിടെ നൽകിയിരിക്കുന്നത്.  
                      
********************************
പോലീസ് ഉദ്യോഗസ്ഥയായ വിനയയുമായുള്ള അഭിമുഖത്തിൽ നിന്നും(നെറ്റിനോട് കടപ്പാട്)
ധന്യ: വിനയ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു?

വിനയ: സീനിയോരിറ്റി കൂടുതലാണെങ്കിലും വനിതാ പോലീസുകാരുടെ പേര് ലിസ്റ്റില്‍ താഴെയേ എഴുതുമായിരുന്നുള്ളൂ. വര്‍ഷങ്ങളുടെ സര്‍വീസുള്ള എന്റെ പേര് ഒരു വര്‍ഷം മാത്രം സര്‍വീസുള്ള സഹപ്രവര്‍ത്തകന്റെ താഴെയായാണ് എഴുതിക്കൊണ്ടിരുന്നത്. ഇത് മാറ്റണമെന്നതായിരുന്നു എന്റെ പ്രധാന ആവശ്യം. ആണായാലും പെണ്ണായാലും സീനിയോരിറ്റി ഒരേപോലെ കണക്കാക്കി അതിനനുസരിച്ച് തന്നെ ലിസ്റ്റ് തയ്യാറാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. രണ്ട്, ശമ്പളം വാങ്ങുന്നത് ക്യൂവില്‍ നിന്നായിരുന്നു. അത് ഒഴിവാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. മറ്റൊരു പ്രധാന ആവശ്യം യൂണിഫോം സംബന്ധിച്ചായിരുന്നു. ഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ എന്നോട് സാരിയുടിത്തിട്ട് വരാന്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആണിനും പെണ്ണിനും വേറെ ഡ്രസ്‌കോഡ് എന്നത് എനിക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. വനിതാ പോലീസുകാര്‍ക്ക് ലാത്തി, ഹെല്‍മറ്റ് ഇതൊന്നും ഉപയോഗിച്ചുകൂട. ലാത്തി എടുത്ത എന്നെക്കൊണ്ട് അത് തിരിച്ചുവയ്പ്പിച്ചിട്ടുണ്ട്. പെണ്ണുങ്ങള്‍ക്ക് എന്തിനാണ് ലാത്തിയും ഹെല്‍മെറ്റും എന്നാണ് സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചോദിക്കുന്നത്. വേറൊന്ന് ഡ്യൂട്ടി തരില്ല. സ്‌റ്റേഷനിനുള്ളില്‍ അടച്ചിട്ടപോലത്തെ അവസ്ഥയായിരുന്നു. പാറാവ് നില്‍ക്കാന്‍ കൂടി സ്ത്രീ പോലീസുകാര്‍ക്ക് അവകാശമില്ല. സ്‌റ്റേഷനില്‍ വരുന്നയാളുകളോട് കാര്യമന്വേഷിക്കാന്‍ പോലും അനുവാദമില്ല. വാഹനമോടിക്കാന്‍ സമ്മതിക്കില്ല. ഇതൊന്നും നിയമമല്ല. തുടര്‍ന്ന് വന്നിരുന്ന രീതികള്‍ മാത്രമായിരുന്നു. അത് മാറ്റണമെന്നും വനിതകളേയും പോലീസ് ആണെന്ന് അംഗീകരിച്ച് തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു എന്റെ ആവശ്യം.Prajitha

***************************************************