ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

23-7-2017

🍀 വാരാന്ത്യാവലോകനം🍀

ജൂലൈ 17 മുതൽ 22 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ ,ബുധൻ ,ശനി

▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
ഒരു പ്രത്യേകതയുള്ളത് ശനിയാഴ്ചയിലെ നവസാഹിതി അവതാരക സ്വപ്ന ടീച്ചർ ഇത്തവണ ആ ചുമതല സൈനബ് ടീച്ചറിന് നൽകി എന്നതാണ് .


ഇനി അവലോകനത്തിലേക്ക് ..

📣 ദിവസേനയുള്ള 10 മണി പംക്തികളായ പ്രവീൺ മാഷിന്റെ ഹൈക്കു കവിതകളും കഥ പറച്ചിലുകളും ഈ വാരത്തിലും സജീവമായിരുന്നു .

📚 തിങ്കൾ ... അനിൽ മാഷിന്റെ സർഗസംവേദനം

കൃത്യം 7.30നു തന്നെ ആരംഭിച്ച 'സർഗസംവേദനത്തിൽ'അനിൽമാഷ് നമ്മളോട് പങ്കുവെച്ചത് ജാതിയുടെ നൂറുനൂറു സിംഹാസനങ്ങൾഎന്ന ജയമോഹൻ കൃതിക്ക് ഫെെസൽ ബാവ തയ്യാറാക്കിയ വായനാനുഭവമായിരുന്നു.മനുഷ്യരായി പരിഗണിക്കാതെ പോയ കീഴാളജീവിതങ്ങളുടെ ദുരന്തപൂർണമായ ചരിത്രത്തെ  വരച്ചുകാട്ടുന്ന മൂലകൃതിയുടെ സമഗ്രരൂപം തന്നെയായിരുന്നു അനിമാഷ് പോസ്റ്റ് ചെയ്ത വായനാനുഭവക്കുറിപ്പ്.

🔴ഉള്ളുലച്ച വായനാനുഭവം  പകർന്ന ഈ കൃതിക്കുമുന്നിൽ ആടുജീവിതം പോലുള്ള കൃതികൾ ഒന്നുമല്ലെന്ന് നെസിടീച്ചറും,വായിച്ചുകഴിഞ്ഞിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന കാപ്പനും അമ്മയും ഒരിക്കൽക്കൂടി തന്നെ നീറ്റലിലേയ്ക്ക്  നയിച്ചു എന്നും സ്വപ്നടീച്ചറും അഭിപ്രായപ്പെട്ടു സെെനബ് ടീച്ചർ, സീതടീച്ചർ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി.

രജനിടീച്ചർ  നൂറുനൂറു സിംഹാസനങ്ങളുടെ pdf ഫയൽ പോസ്സ് ചെയ്തു.

സർഗസംവേദനത്തിന് തൊട്ടുമുൻപ് സജിത് മാഷ് പോസ്റ്റ് ചെയ്ത കോന്തല കവി കൽപറ്റ നാരായണൻ  കണ്ട,അനുഭവിച്ച,ജീവിച്ച വയനാടൻ കാഴ്ചകളിലേയ്ക്ക് തുറന്നു  വെച്ച പുസ്തകമായിരുന്നു.
ആശയസാമ്യത രണ്ടുകൃതികളിലും ഉണ്ടായിരുന്നു എന്നത് യാദൃച്ഛികം..

📣 ഹെെക്കുകവിതകളുടെ 21ാം ദിനത്തിൽ പ്രവീൺ മാഷ് മൂന്നു കവിതകളും, കഥപറച്ചിലിന്റെ  27ാം രാവിൽ ഹോർഹ ലൂയീസ് ബോർഹാസിന്റെ പറുദീസXXXl,108  എന്ന കഥയും പോസ്റ്റ് ചെയ്തു.

രാവിലെ ഇട്ട 'ഉഷാർത്ത വിചാരത്തി'ലെപ്രസക്ത ഭാഗം രതീഷ് മാഷും പോസ്റ്റിതോടെ തിങ്കളാഴ്ച പ്രെെടെെമിന് തിരശ്ശീല വീണു.

🌅 ചൊവ്വാഴ്ചയിലെ കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ മുപ്പത്തിയഞ്ചാം ഭാഗമായി
തിടമ്പ് നൃത്തം എന്ന കലാരൂപമാണ് അവതരിപ്പിച്ചത് .

കലാരൂപത്തെ കുറിച്ചുള്ള സമ്പൂർണ വിവരണങ്ങൾ ,ഫോട്ടോകൾ ,വീഡിയോകൾ ,ലിങ്കുകൾ എന്നിവകൊണ്ട് സമ്പൂർണമായിരുന്നു അവതരണം ..

അനിൽ മാഷിന്റെ അനുമതിയോടെ ഇംഗ്ലീഷിലുള്ള ഒരു വിവരണവും ടീച്ചർ കൂട്ടിച്ചേർത്തു ..

🔵 കലാരൂപത്തെയും അവതരണത്തെയും വിലയിരുത്തിക്കൊണ്ട് സ്വപ്ന ,സീതാദേവി ,സജിത് ,അനിൽ ,രതീഷ് ,രജനി ,വാസുദേവൻ ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

📚 ബുധനാഴ്ച നെസി ടീച്ചറുടെ ലോകസാഹിത്യം

 ഇറ്റാലിയൻ നാടകകൃത്തും,നോബൽ സമ്മാനജേതാവുമായ ദാരിയ ഫോയെയും കൃതികളെയുമാണ് നെസി ടീച്ചർ പരിചയപ്പെടുത്തിയത്.
നിർഭയനും സാഹസികനുമായ ആ എഴുത്തുകാരന്റെ Accidental death of an anarchist എന്ന പ്രശസ്തനാടകത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഫോട്ടോസഹിതം  ടീച്ചർ നമുക്കു മുന്നിൽ അവതരിപ്പിച്ചു.

📕സജിത് മാഷ് ഫോയുടെ സാഹിത്യ കൃതികൾക്ക് നാടകത്തിന്റെയത്ര പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന സന്ദേഹം കൂട്ടിച്ചേർത്തു.
പ്രജിത പ്രശസ്തമായ ഫോയുടെ നാടകത്തിന്റെ ലിങ്ക് പോസ്റ്റ് ചെയ്തു. സീതടീച്ചർ,സ്വപ്നടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🛎 ഹെെക്കു 23ാം ദിന കവിതകളുമായി വന്ന പ്രവീൺ മാഷ് 29ാം ദിന കഥയായി അവതരിപ്പിച്ചത് ബോർഹാസിന്റെ കാൽനഖങ്ങൾ എന്ന കഥയായിരുന്നു.
കഥയുടെ കൂടെ പാട്ടും കേട്ടുറങ്ങാൻ വാസുദേവൻമാഷ് അവസരമൊരുക്കിത്തന്നു.വെറും പാട്ടല്ല_ആദ്യത്തെ മലയാള സിനിമാഗാനം "ഏട്ടൻ വരുന്ന ദിനമേ..."

✴ വ്യാഴാഴ്ച രജനി ടീച്ചറുടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ

പ്രശസ്ത എഴുത്തുകാരികളായ
കെ.ജി.ശ്രീവിദ്യ ,കേശിനി കൃഷ്ണൻ ,ഗോമതി നാലാങ്കൽ ,ഡോ.എം .ലീലാകുമാരി എന്നിവരെയാണ് രജനി ടീച്ചർ പരിചയപ്പെടുത്തിയത് .

📗 അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളുമായി സ്വപ്ന ,വിജു, പ്രജിത ,ശിവശങ്കരൻ എന്നിവരും രംഗത്തെത്തി ..



🔔 വെള്ളിയാഴ്ച സീതാദേവി ടീച്ചറുടെ ആട്ടക്കഥാ പരിചയം

ആട്ടക്കഥകളിലെ ക്ലാസിക് കൃതികളിലൊന്നായി അറിയപ്പെടുന്ന ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത് .

🎇 ആട്ടക്കഥയുടെ സംഗ്രഹവും വീഡിയോകളും ഫോട്ടോകളും അവതരണത്തെ മികവുറ്റതാക്കി .

🔴 രജനി , വാസുദേവൻ ,പ്രജിത ,സജിത് ,സ്വപ്ന എന്നിവരുടെ അഭിപ്രായങ്ങളും അവതരണത്തിന് പൂർണത നൽകി .

📚ശനി
പുതിയ സൃഷ്ടികളുമായി നവസാഹിതി 7.40ന് ആരംഭിച്ചു.
സ്വപ്നടീച്ചർ തന്റെ ബാറ്റൺ സെെനബ്ടീച്ചറിന് ഇത്തവണ കെെമാറിയിരിക്കയാണ്😀

നവ അവതാരക നവ സാഹിതി ഒട്ടും മോശമാക്കിയില്ല. പിണക്കങ്ങൾ (ചന്തു),ബലൂൺ(സെെനബ് ചാവക്കാട്),അനാഥന്റെ ഓർമക്കുറിപ്പ്(റെജി കവളങ്ങാട്),ഇര(സജദിൽ മുജീബ്),വാവ്(ടി.ടി .വി),ഭൗമദിനം(ഉമാതൃദീപ്)എന്നീ കൃതികളാണ് നവസാഹിതിയിൽ അവതരിപ്പിച്ചത്.

അവസാനം പോസ്റ്റ് ചെയ്ത ഭൗമദിനമൊഴിച്ച് ബാക്കിയെല്ലാ കൃതികൾക്കും സ്വപ്ന ടീച്ചർ, സെെനബ് ടീച്ചർ, സീതാദേവി ടീച്ചർ എന്നിവർ ചെറുനിരൂപണങ്ങൾ തയ്യാറാക്കിയത് പ്രെെം ടെെം ആസ്വാദ്യകരമാക്കി.
സജദിൽ മുജീബ്(ഇര) നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയിരുന്നു.ആ സമയത്തും 'ഇര'പ്രത്യക്ഷ പെട്ടതായി ഒരോർമ.

🔵ശിവശങ്കരൻ മാഷ്,അനിമാഷ്, വിജുമാഷ്,വാസുദേവൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🛎യൊസ ബുസൂണിന്റെ ഹെെക്കുകവിതകളുമായിപ്രവീൺ മാഷ് രംഗപ്രവേശം നടത്തി.
ബോർഹാസിന്റെ സ്വപ്ന വ്യാഘ്രങ്ങൾ ആയിരുന്നു 32ാം ദിന കഥ..

വാരത്തിലെ താരം

ഇനി നമുക്ക് താരത്തെ അന്വേ ഷിക്കാം ..
ഗ്രൂപ്പിലെ പതിവുകാരിയും ഈയാഴ്ച നവസാഹിതിയുടെ അവതാരകയാവുകയും ചെയ്ത സൈനബ് ടീച്ചറാണ് ഇത്തവണത്തെ താരം ..

സ്റ്റാർ ഓഫ് ദ വീക്ക് സൈനബ് ടീച്ചർക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ട് അവലോകനം അവസാനിപ്പിക്കുന്നു .
❇❇❇❇❇❇❇❇

*********************************************************