ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

25-6-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ജൂൺ 19 മുതൽ 24 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

ജ്യോതി ടീച്ചർ(അടക്കാകുണ്ട് HSS, കാളികാവ്) ബുധൻ ,വ്യാഴം
പ്രജിത ടീച്ചർ(GVHSS ഗേൾസ് തിരൂർ) വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞയാഴ്ചത്തെ വാരാന്ത്യാവലോകനം എല്ലാർക്കും ഇഷ്ടമായി എന്നു വിശ്വസിക്കുന്നു .ടീം വർക്കായി നിങ്ങളുടെ മുന്നിലെത്തുന്ന അവലോകനത്തെ കൂടുതൽ മികവുറ്റതാക്കേണ്ടത് നിങ്ങൾ തന്നെയാണ് .

ഇത്തവണ അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും തിരൂർ ഗേൾസിലെ പ്രജിത ടീച്ചറുടെയും സഹായമാണ് അവലോകനത്തിന്  സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ സാവധാനം തിരിച്ചുവരുന്നതിൽ സന്തോഷവുമുണ്ട് . എങ്കിലും മൗനികളായി മാറി നിൽക്കുന്നവർ ഏറെയും .. ഇനിയും കൂടുതൽ ഇടപെടലുകൾ ഉണ്ടാവട്ടെയെന്ന് ആശിക്കുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

📚 തിങ്കളാഴ്ചയിലെ സർഗ്ഗ സംവേദനത്തിൽ അനിൽ മാഷ് രാധാമീരയുടെ ഇന്ദ്രിയങ്ങൾക്കപ്പുറം പുനർജ്ജനി തേടുന്നവർ എന്ന കൃതിക്ക് ശ്രീ പാർവതി' തയ്യാറാക്കിയ വായനാനുഭവവും
ശരൺകുമാർ ലിംബാളെയുടെ അവർണൻ എന്ന കൃതിക്ക് സ്വപ്നാ റാണി ടീച്ചർ തയ്യാറാക്കിയ വായനാ കുറിപ്പും അവതരിപ്പിച്ചു .

➕ കൂട്ടിച്ചേർക്കലുകൾ പോലെ സജിത്കുമാർ മാഷ് ആസാദി എന്ന കൃതിയുടെ വായനാ കുറിപ്പും ജ്യോതി ടീച്ചർ ദിനേശൻ കരിപ്പള്ളിയുടെ എം.ടി.യെ ആകർഷിച്ച പുസ്തകങ്ങൾ എന്ന കൃതിയുടെ വായനാനുഭവവും
വാസുദേവൻ മാഷ് ജയമോഹന്റെ ആന ഡോക്ടർ എന്ന കൃതിയുടെ കുറിപ്പും പോസ്റ്റ് ചെയ്തത് നന്നായി.                                          
🔴 വായനാനുഭവങ്ങളെ വിലയിരുത്തിക്കൊണ്ട് നെസി ടീച്ചർ ,പ്രജിത , സബുന്നിസ , സ്വപ്ന ,ജയരാജ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .


🌒 എല്ലാ ദിവസവും രാത്രി 10 മണിക്ക് അറബിക്കഥകളെ ഓർമ്മിപ്പിക്കും പോലെ പ്രവീൺ മാഷ് ലോക പ്രശസ്തമായ ഓരോ കഥകൾ പരിചയപ്പെടുത്താൻ തുടങ്ങിയത് വായനക്കാർക്ക് പുതിയൊരനുഭവമായി .

✴ ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ'' മുപ്പത്തിയൊന്നാം ഭാഗമായി പ്രജിത ടീച്ചർ ഇടുക്കി ജില്ലയിലെ "ചിക്കാട്ടം '' എന്ന കലാരൂപത്തെ പരിചയപ്പെടുത്തി .

🔵 ഇടുക്കി ജില്ലയിലെ മറയൂർ പ്രദേശങ്ങളിലെ  ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ചിക്കാട്ടം എന്ന കലാരൂപമാണ്  ടീച്ചർ പരിചയപ്പെടുത്തിയത് .
നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും അനുബന്ധമായി ചേർത്തിരുന്നു . പലർക്കും കേട്ടുകേൾവി പോലുമില്ലാത്ത ചിക്കാട്ടത്തെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ തന്നെയാണ് ടീച്ചർ പരിചയപ്പെടുത്തിയത് .

📘 ദൃശ്യകലയെ വിലയിരുത്തിക്കൊണ്ട് സ്വപ്ന ,ജ്യോതി ,വിജു, സീതാദേവി ,സബുന്നിസ ,പ്രവീൺ ,രജനി, വാസുദേവൻ ,നെസി, രതീഷ് ,രവീന്ദ്രൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

📚 ബുധനാഴ്ചയിലെ
ലോകസാഹിത്യപരിചയത്തിൽ സിറിയൻ കവിയായ അഡോണിസിനെയാണ് നെസി ടീച്ചർ പരിചയപ്പെടുത്തിയത്‌.
യവന പുരാണങ്ങളിൽ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമാണ് അഡോണിസ് .
ഏതായാലും പേര് അന്വർത്ഥമാക്കുന്ന വിധത്തിലാണ് അഡോണിസിന്റെ കവിതകളും അവതരിപ്പിച്ചത്

📕 പ്രജിത ടീച്ചറുടെയും പ്രവീൺ മാഷിന്റെയും ഉചിതമായ കൂട്ടിച്ചേർക്കലുകളും രംഗത്തെത്തി.
രതീഷ് മാഷ് ,സ്വപ്ന ടീച്ചർ, സബുന്നിസടീച്ചർ, സീതാദേവി ടീച്ചർ, ബീന ടീച്ചർ, ജ്യോതി ടീച്ചർ ,വിജു മാഷ് തുടങ്ങിയവർ പന്തിക്ക് മുന്നിൽ തന്നെയുണ്ടായിരുന്നു.🌹🌹


💽 വ്യാഴാഴ്ചയിലെ ചിത്രം വിചിത്രത്തിൽ അശോക് മാഷ് ടാങ്ക് മനുഷ്യൻ അഥവാ അജ്ഞാതപോരാളിയെന്ന ചിത്രമാണ് പരിചയപ്പെടുത്തിയത്

ടിയാനൻ മെൻ സ്ക്വയറിലെ വിദ്യാർത്ഥി പ്രക്ഷോഭം നേരിടാൻ പോകുന്ന സൈനിക ടാങ്കുകളെ ഒറ്റക്ക് നേരിട്ട അദ്ദേഹത്തെ പകർത്തിയത് അമേരിക്കൻ ഫോട്ടോഗ്രാഫറായ ജെഫ് വൈഡ്നറാണ് തികച്ചും പുതിയ അറിവുതന്നെയാണിത്.

🔵അശോക് സാറിന് അഭിനന്ദനമർപ്പിച്ചു കൊണ്ടും ചിത്രത്തെയും വിവരണത്തെയും വിലയിരുത്തിക്കൊണ്ടും പ്രജിത ,വിജു ,പ്രവീൺ ,സബുന്നിസ എന്നിവർ രംഗത്തെത്തി 🙏🏽🙏🏽🌹🌹 ....


👩🏻‍🏭 വ്യാഴാഴ്ചയിലെ 9 മണി പംക്തിയായ രജനി ടീച്ചറുടെ' മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളിൽ ' വിനയ, വന്ദന ബി, വിദ്യാ സുധീർ, വിൻസി ആത്സൻ എന്നീ 'ന്യൂ ജെൻ' എഴുത്തുകാരികളെയാണ് പരിചയപ്പെടുത്തിയത് .
അവരുടെ ചില രചനകളും രജനി ടീച്ചർ പോസ്റ്റ് ചെയ്തു .

🔴 എഴുത്തുകാരികളെ വിലയിരുത്തിക്കൊണ്ട് പ്രവീൺ ,സബുന്നിസ ,ജ്യോതി ,പ്രജിത എന്നിവർ അഭിപ്രായങ്ങളിട്ടു .

🔔വെള്ളിയാഴ്ചയിലെ പ്രൈം ടൈം നെറ്റ് കവറേജ് പ്രശ്നം മൂലം അല്പം വെെകിയാണ് തുടങ്ങിയത്
കഥകളിയുടെ സാഹിത്യാവലോകനത്തിൽ രുഗ്മിണീസ്വയംവരം ആട്ടക്കഥയാണ്സീതാദേവി ടീച്ചർ പരിചയപ്പെടുത്തിയത്.

ഏവർക്കും പരിചിതമായ കഥയായതിനാൽ ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് എന്ന മുഖവരയോടെയാണ് ടീച്ചർ ആട്ടക്കഥ അവതരിപ്പിച്ചത്. മഴയേകിയ ആലസ്യം ഗ്രൂപ്പിലും അനുഭവപ്പെട്ടു.ടീച്ചർ അതിഗംഭീരമായി ആട്ടക്കഥ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പ്രതികരണമോ കൂട്ടിച്ചേർക്കലുകളോ ഗ്രൂപ്പംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

🔵രുഗ്മിണീസ്വയംവരം കഥകളിയുടെ യൂ ട്യൂബ് ലിങ്ക് പ്രജിത പോസ്റ്റ് ചെയ്തു.പ്രവീൺമാഷ്, വിജുമാഷ്,സബുന്നിസ ടീച്ചർ, രജനിടീച്ചർ എന്നിവർ മാത്രം അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

തുടർന്ന് പ്രവീൺമാഷ് ഹാൻസ് ആൻഡേഴ്സന്റെ 'ഒരമ്മയുടെ കഥ' അവതരിപ്പിച്ചു.മകൻ നഷ്ടപ്പെട്ട ദു:ഖം നീറ്റലായി മനസ്സിൽ നിറച്ച് വെള്ളിയാഴ്ച പ്രെെംടെെം അവസാനിച്ചു.


📚ശനിയാഴ്ചയിലെ നവസാഹിതി അൽപ്പം വേദനാജനകമായി .
ഗ്രൂപ്പംഗങ്ങളുടെ(പതിവുകാരും മുടങ്ങുന്നു)ആലസ്യത്തിന് ഉദാഹരണമായിരുന്നു ഈയാഴ്ചയിലെ നവസാഹിതി.

PT യ്ക്ക് അല്പം മുമ്പ്  രതീഷ് കുമാർ മാഷ് ഇന്ദുബാലയുടെ 'ഡിസ്പോസിബിൾ' എന്ന കഥയും
ബിന്ദു ടീച്ചർ വിനയന്റെ 'നെടുവിളിയൻ പക്ഷി'യും പോസ്റ്റ് ചെയ്തു.തീർത്തും കാലികപ്രസക്തമായിരുന്നു 'ഡിസ്പോസിബിൾ'. മിത്തിനെ ആസ്പദമാക്കി രചിച്ച 'നെടുവിളിയൻ പക്ഷി'യാകട്ടെ സഹോദരബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതുമായിരുന്നു.പക്ഷെ ഈ പോസ്റ്റുകൾ അസമയത്തായി എന്നു പറയാം

📕തുടർന്ന് സ്വപ്ന ടീച്ചർ ഷനിൽ എഴുതിയ'കോളനി',മഞ്ജുഷയുടെ'നന്ദി' എന്നീ കവിതകൾ പോസ്റ്റ് ചെയ്തു.
പ്രെെംടെെം നിയമം സ്വപ്ന ടീച്ചർ എല്ലാവരേയും ഒരിക്കൽകൂടി ഓർമപ്പെടുത്തി. ഇടപെടലുകൾ ,അഭിപ്രായങ്ങൾ എന്നിവ നവസാഹിതിയിൽ ഇന്നലെ ഉണ്ടായില്ല എന്നത് ഖേദകരമായ വസ്തുതയാണ്.

പതിവുപോലെ രാത്രി കഥ പറഞ്ഞുറക്കാൻ പ്രവീൺമാഷ് ആൻഡേഴ്സന്റെ'കോട്ടവാതിലിൽ നിന്നുള്ള കാഴ്ച'  പറഞ്ഞുതന്നു.

☺ അരുതേ മൗനം കൃഷ്ണാ ....

മൗനം വിദ്വാനു ഭൂഷണം എന്ന പഴമൊഴി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
ചുരുങ്ങിയ പക്ഷം നമ്മുടെ ഗ്രൂപ്പിലെങ്കിലും മൗനത്തിന് ഒരു നിയന്ത്രണം വരുത്തേണ്ടിയിരിക്കുന്നു ..
വാരത്തിന്റെ തുടക്കം പ്രശ്നമില്ലാതെ പ്രതികരണങ്ങളോടെ തന്നെ കടന്നു പോയി ..
എന്നാൽ അവസാന മത് ചുരുങ്ങിച്ചുരുങ്ങി ശനിയാഴ്ചയായപ്പോഴേക്ക് പൂർണമായും സ്തംഭിച്ചു .
ഏറ്റവും കൂടുതൽ വായനക്കാരും പ്രതികരണങ്ങളുമുണ്ടായിരുന്ന ഈ പംക്തിയെ അവഗണിച്ചത് തീരെ ശരിയായില്ല എന്ന അഭിപ്രായമുണ്ട് ..
എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ
വാരത്തിലെ താരത്തെ അന്വേ ഷിക്കാം ..

താരോദയമില്ലാത്ത ഒരു വാരമായതിനാൽ ഇത്തവണ സമഗ്ര സംഭാവന പരിഗണിക്കുകയാണ് .
മിക്കവാറും എല്ലാ ദിവസങ്ങളിലും പ്രൈം ടൈം പോസ്റ്റുകളിൽ ഇടപെടുകയും ഇടക്കിടെ വാരികാവലോകനമെന്ന പേരിൽ സാഹിത്യാനുകാലികങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന മിനി താഹിർ എന്ന സബുന്നിസ ടീച്ചർ ആണ് ഈ വാരത്തിലെ താരം .

⭐  സ്റ്റാർ ഓഫ് ദ വീക്ക് സബുന്നിസ ടീച്ചർക്ക് ആശംസകൾ ...
❇❇❇❇❇❇❇❇❇

****************************************************
വാരാന്ത്യാവലോകന ടീമിന് അഭിനന്ദനങ്ങൾ
ഒപ്പം
മിനി താഹിർ എന്നും
സബുന്നിസ ടീച്ചർ എന്നും
പേരുള്ള
നിസ ടീച്ചർക്കുംPraveen Varma

😀😀😀🌹🌹🌹🙏🏽🙏🏽സബുന്നിസ ടീച്ചർക്ക്... ശിവശങ്കരൻ മാഷിന്... അഭിവാദ്യങ്ങൾ..Jyothi

അവലോകന ടീമിന് അഭിനന്ദനങ്ങൾ👌🏻👌🏻👌🏻Anil

ശരിക്കും സ്റ്റാറായ മിനി ടീച്ചർ ജൂറിയുടെ പ്രത്യേക പരാമർശത്തിലൂടെ ( സമഗ്ര സംഭാവന ) യാണ് സ്റ്റാറായത്
അടുത്ത ആഴ്ച ശരിക്കും സ്റ്റാറാവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്
സ്റ്റാറിനും അവലോകന ടീമിനും
അഭിനന്ദനങ്ങൾ അറിയിക്കുന്നു.
🌸🌸🌸🌸Rtheesh

നക്ഷത്ര സമൂഹത്തിനും നക്ഷത്രത്തിനും ആശംസകൾ💐💐Ashok
*******************************************