ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

24-9-2017

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
സെപ്തം 18മുതൽ 23 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം 
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറാണ് ഈ വാരത്തിലെ സഹായി ..

ഈ വാരവും പ്രൈം ടൈം വിഭവങ്ങൾ 3 ദിവസത്തിൽ ഒതുങ്ങി എന്ന സങ്കടത്തോടെയാണ് അവലോകനത്തിലേക്ക് പ്രവേശിക്കുന്നത് .
ബുധൻ ,വ്യാഴം ,വെള്ളി , ദിവസങ്ങളിലെ പ്രൈം ടൈം അവതരണങ്ങൾ വന്നില്ല ...


കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
ഗ്രൂപ്പിനും അംഗങ്ങൾക്കും കാര്യമായി എന്തോ സംഭവിച്ചപോലെ ..


ഇനി അവലോകനത്തിലേക്ക് ..

ദിവസവും രാവിലെ പ്രവീൺ മാഷ് അവതരിപ്പിക്കുന്ന സ്മരണ എന്ന പുതു പംക്തിയും രാത്രിയിലെ വൈലോപ്പിള്ളിക്കവിതകളുടെ പഠനവും ഏറെ ശ്രദ്ധേയമാവുന്നു.


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
https://www.androidcreator.com/app297582

🌏തിങ്കളാഴ്ച കാഴ്ചകളിലേയ്ക്ക്....👀
     വിനോയ് തോമസിന്റെ രാമച്ചിഎന്ന നോവലിനെ ആസ്പദമാക്കി നിധിൻ.വി.എൻഎഴുതിയ രാമച്ചി ഒരു കാനനഗാഥ എന്ന വായനക്കുറിപ്പായിരുന്നു സർഗസംവേദനത്തിൽ  അനിൽമാഷ്പരിചയപ്പെടുത്തിയത്.

📚ആറളം ഫാമിന്റെ വരണ്ടഭൂമിയിലേയ്ക്ക് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ കഥ..
കൃത്രിമവും വരണ്ടതുമായ മാനസികപരിസരത്തുനിന്ന് കാടെന്ന ജെെവലോകത്ത് അതിന്റെ ഒഴുക്കിലേയ്ക്കും ആർദ്രതയിലേയ്ക്കും വരും തലമുറയെ വ്യാപരിക്കാൻ വിടുന്ന ഒരു അമ്മയുടെ കഥ...
ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് നിധിൻ രാമച്ചിക്ക് നൽകിയിരിക്കുന്നത്.

📕ഇതേ നോവലിന് അജീഷ്കുമാർ. ടി.ബിതയ്യാറാക്കിയ ഒറ്റക്കഥാപഠനംസബുന്നിസ ടീച്ചർ കൂട്ടിച്ചർത്തു.
രാമച്ചിക്ക് സക്കറിയയുടെ 'തേനു'മായുള്ള ബന്ധം സൂചിപ്പിക്കുന്ന ലേഖനം സജിത്ത് മാഷും കൂട്ടിച്ചേർത്തു.

🔴 സ്വപ്നടീച്ചർ, സീതാദേവി ടീച്ചർ,പ്രജിത,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

📚തുടർന്ന് ആഴ്ചപ്പതിപ്പുകളുടെ അവലോകനമായിരുന്നു.
മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി, കലാകൗമുദി ഓണപ്പതിപ്പ് എന്നിവയുടെ സമഗ്രവും സമ്പൂർണവുമായ അവതരണത്തിന് അനിൽമാഷിന് അഭിനന്ദനങ്ങൾ🌹🌹 

📗10.45ന് പ്രവീൺ മാഷ് വെെലോപ്പിള്ളിയെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ മൂന്നാംഭാഗം പോസ്റ്റ് ചെയ്തു. 
രജനിടീച്ചർ, സബുന്നിസ ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...

🎇 ചൊവ്വാഴ്ച 'ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിന്റെ നാൽപ്പത്തിനാലാം ഭാഗമായി *പരുന്താട്ടംഎന്ന കലാരൂപത്തെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.

 പരുന്തുകളിയെന്ന അന്യം നിന്നുപോയ കലാരൂപത്തിന്റെ പരിഷ്ക്കരിച്ച രൂപമാണ് പരുന്താട്ടം.കലാരൂപത്തെ വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം പരുന്താട്ടകലാകാരൻ ബേബിയാശാനെക്കുറിച്ച് അഭയൻ എഴുതിയ ലേഖനവും,പരുന്താട്ടത്തിന്റെ ചിത്രങ്ങളും,വീഡിയോ ലിങ്കുകളും അനുബന്ധമായി ചേർത്തു.

🔴സീതാദേവി ടീച്ചർ,പ്രമോദ്മാഷ്,കലടീച്ചർ,രതീഷ് കുമാർ മാഷ്, സ്വപ്ന ടീച്ചർ, ശിവശങ്കരൻ മാഷ്, രവീന്ദ്രൻമാഷ്,രജനിടീച്ചർ, സബുന്നിസ ടീച്ചർ എന്നിവർ തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

  📚ശ്രീ.വെെലോപ്പിള്ളിയെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ നാലാം അദ്ധ്യായത്തിൽ ശ്രീ. എരുമേലി പരമേശ്വരൻപിള്ളയുടെ വെെലോപ്പിള്ളി കവിതയുടെ സാമൂഹിക ഭൂമികഎന്ന ലേഖനം കൃത്യം 10 മണിക്ക് തന്നെ പ്രവീൺ മാഷ് പോസ്റ്റ് ചെയ്തു. രജനിടീച്ചർ, സബുന്നിസ ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🔲 ബുധൻ, വ്യാഴം ,വെള്ളി ദിവസങ്ങളിൽ പതിവു പംക്തികളൊഴികെ പ്രൈം ടൈം പോസ്റ്റുകൾ ഉണ്ടായില്ല ..

📚ഇനി ശനി വിശേഷങ്ങൾ 👁
          പ്രിയ ചങ്കുകൾക്ക് സ്വാഗതമരുളിക്കൊണ്ട് സെെനബ് ടീച്ചർ നവസാഹിതിയുടെ ജാലകം നവസാഹിത്യസൃഷ്ടികളുടെ അവതരണത്തിനായി തുറന്നുകൊടുത്തു.
സമൃദ്ധമായിരുന്നു ഇന്നത്തെ നവസാഹിതി.
പക്ഷെ,വിളമ്പിയതെല്ലാം ശോകരസം നിറഞ്ഞതാണെന്ന് തോന്നി.  
കാലത്തിന്റെ ഗതിവേഗം(ചന്തു),മുല്ലപ്പൂക്കൾ സിന്ദൂരമണിഞ്ഞു(ഷാദിയ),സ്നേഹത്തെ നിർവചിക്കും മുമ്പ്(അനസ്ബാവ),കറുപ്പ്(റൂബി),തിരിച്ച്പോക്ക്(യൂസഫ് വളയത്ത്),ഓർമ്മദിനം(ബഹിയ)  എന്നീ സാഹിത്യസൃഷ്ടികളാണ് ഇന്നലെ നവസാഹിതിയിൽ ഉണ്ടായിരുന്നത്.

📕വെെലോപ്പിള്ളി ലേഖനപരമ്പരയുടെ എട്ടാംഭാഗമായി ശ്രീ.എം എൻ .കുറുപ്പ് തയ്യാറാക്കിയ എല്ലാം സ്വന്തം കാവ്യജീവിതത്തിനു വേണ്ടിഎന്ന ലേഖനം പ്രവീൺമാഷ് പോസ്റ്റ് ചെയ്തു. കാവ്യലോകസ്മരണകൾ എന്ന ഗ്രന്ഥരചനയ്ക്ക് നിദാനമായ കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനമായിരുന്നു ഇത്.

സ്റ്റാർ ഓഫ് ദ വീക്ക്

⭐ ഇനി ഈ വാരത്തിലെ താരത്തെ അന്വേഷിക്കാം ...
എല്ലാ ദിവസവും ഗ്രൂപ്പിലെത്തുകയും പ്രൈം ടൈം പോസ്റ്റുകൾക്ക് കൃത്യമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട സബുന്നിസ ടീച്ചറാണ് ഈ വാരത്തിലെ താര പട്ടത്തിനർഹ ..
ഗ്രുപ്പംഗങ്ങൾ സ്നേഹപൂർവ്വം മിനി ടീച്ചർ എന്നുകൂടി വിളിക്കുന്ന പ്രിയ താരത്തിന് ആശംസകൾ 🌹🌹
⏹⏹⏹⏹⏹⏹⏹⏹⏹