ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

26-5-2017


 🌹ആനുകാലികങ്ങൾ🌹
  പച്ചക്കുതിര

2017 മെയ്

കവർ സ്റ്റോറി

നളിനി ജമീല

ഞാൻ ലൈംഗിക തൊഴിലാളി എന്ന ആത്മകഥാ പുസ്തകത്തിനു ശേഷമുള്ള ഒരു പതിറ്റാണ്ടുകാലത്തെ ഒളിവു ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നളിനി ജമീല സംസാരിക്കുന്നു.

അഭിമുഖം
വാസവദത്തയെപ്പോലെ ഞാൻ കാത്തിരിക്കുന്നു
നളിനി ജമീല / ഡോ.ശ്രീ കല മുല്ലശ്ശേരി

നളിനി തുറന്നു പറയുന്നു....
ഈ ലോകത്തോടുള്ള പ്രണയം പോലെ മറ്റൊന്നില്ല... എന്റെ പ്രണയം ഞാൻ ആദ്യമായി വെളിപ്പെടുത്തുന്നു.പരസ്പരം കാണാൻ ആഗ്രഹിച്ചിരുന്നവർ... സമൂഹത്തിന്റെ ഉന്നതിയിൽ വർത്തിക്കുന്ന ആൾ... അയാൾ ഭീരുവാണെന്ന് ഇന്ന് തിരിച്ചറിയുന്നു.

 സംഭാഷണം

ജഡ്ജിയും വക്കീലും ഉണ്ടാകുന്നതെങ്ങനെ
ഡോ.സെബാസ്റ്റ്യൻ പോളും ആർ. കെ. ബിജു രാജും....

നിയമജ്ഞനും അഭിഭാഷകനമായ ഡോ.സെബാസ്റ്റ്യൻ പോൾ വ്യത്യസ്തമായ ശബ്ദമാണ് ജുഡീഷ്യറിയെ സംബന്ധിച്ച് എന്നും ഉയർത്തിയിട്ടുള്ളത്. അഭിഭാഷകർക്കിടയിലെ വിമത ശബ്ദമായി തുടരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ മടിക്കുന്നില്ല.

സാഹിത്യം

ലൈംഗികതൊഴിലാളി
ഡോ. ശ്രീകലമല്ലശ്ശേരി
'അത്തരം സ്ത്രീകൾക്ക്' എന്തു സംഭവിക്കുന്നു... ?

കുയുടെ ഭാവുകത്വ പരിണാമങ്ങളിൽ പൊതുവെ ലൈംഗിക തൊഴിലാളികൾക്ക് പ്രണയം നിഷിദ്ധമായിരിക്കും. അഥവാ അത്തരക്കാരികളെ പ്രണയിക്കാൻ വിടാൻ പോലും മനക്കട്ടിയില്ലാത്തവരായിരുന്നു പല സ്രഷ്ടാക്കളും .അവർ പ്രണയിച്ചാൽ, അവരെ പ്രണയിച്ചാൽ ആസ്വാദകർ എത്രത്തോളം സ്വീകരിക്കുമെന്ന ആശങ്ക മിക്ക എഴുത്തുകാരിലും അന്തർലീനമായിരുന്നു.

ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, പൗലോ കൊയ് ലോ തുടങ്ങിയ വിശ്വസാഹിത്യകാരന്മാർ ലൈംഗിക തൊഴിലാളികളെ തന്മയത്വത്തോടെ ഫിക്ഷനിൽ ഉപയോഗിച്ചവരാണ്.ഇന്ത്യയ്ക്കകത്തെന്ന പോലെ പുറത്തും അവരോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നുമില്ലെന്ന് കാണാം.

'അത്തരം സ്ത്രീകളുടെ' സ്വപ്നങ്ങൾ അടക്കി വച്ച് ജീവിത കാമനകൾ പൂവണിയുന്ന കാലം എത്ര അകലെയാണ്...

നിരീക്ഷണം
മദ്യ സമസ്യ
സി.വി.ബാലകൃഷ്ണൻ

മദ്യമെന്ന മഹാ സമസ്യ മനുഷ്യനുള്ള കാലത്തോളം സങ്കീർണമായിത്തന്നെ തുടരുമോ..?
നീതിപീഠങ്ങൾക്കും ഭരണകൂട ശാസനകൾക്കും വിജയം കൈവരിക്കാൻ കഴിയുമോ..?
ഇതിനു മറുപടിയായി ഒരു ചിരി ലേഖകൻ കേൾക്കുന്നു. ചിരിക്കുന്നത് വേറാരുമല്ല.. വീഞ്ഞിന്റെ ദൈവം തന്നെ..

അന്വേഷണം

സംവരണത്തിലെ പിന്നാക്ക ചിന്തകൾ

സുദേഷ് എം.രഘു

കേരളകൗമുദിയായിരുന്നു പിന്നാക്ക വിഭാഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ജിഹ്വ.അതിശക്തമായ ഭാഷയിലാണ് സാമുദായിക സംവരണ വിഷയകമായി കേരളകൗമുദി മുഖ പ്രസംഗങ്ങളെഴുതിയിരുന്നത്. എന്നാൽ എസ്.എൻ.ഡി.പി.യോഗം ഹിന്ദുത്വ പക്ഷത്തേയ്ക്കു ചാഞ്ഞതോടെ കേരള കൗമുദിയുടെയും സ്വരത്തിൽ മാറ്റം വന്നു തുടങ്ങി.

കേരളത്തിലെയാണെങ്കിലും അഖിലേന്ത്യാ തലത്തിലെയാണെങ്കിലും സംവരണം പുനഃപരിശോധന നടത്തണമെന്നുണ്ടെങ്കിൽ വസ്തുതാപരമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.നിരന്തരമായി ആവശ്യപ്പെട്ടിട്ടും അത്തരം വിവരങ്ങൾ പുറത്തു വിടാൻ മടിക്കുന്നതു കൊണ്ട് ഊഹിക്കാവുന്ന സംഗതി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുന്നാക്ക സമുദായങ്ങൾക്ക് ഇപ്പോഴും അമിത പ്രാതിനിധ്യം ഉണ്ട് എന്നതാണ്.

കവിത

ബുർജ് ഖലീഫ കാണൽ
എം.എസ്.ബിനോയ്

നിറത്തിന്റെ മന:ശാസ്ത്രം

കറുപ്പിന്റെ സാമൂഹ്യപാഠം

അജിത് കുമാർ.ജി

തെളിച്ചമുള്ള നിറമുള്ളവർ സംഘബലത്താലും ആയുധബലത്താലും നൂറ്റാണ്ടുകളോളം നിലനിർത്തിയ അധികാരം അവരക്കട മാത്രം നിരീക്ഷണങ്ങളെ ഫലപ്രദമായി സ്ഥാപിച്ചെടംക്കാൻ സഹായിക്കുന്നു.

വിശകലനം

മലബാറിലെ ജാതി ജീവിതം

പി.ആർ.ഷിത്തോർ

മറ്റു പ്രദേശങ്ങളിൽ എന്നതുപോലെ മലബാറിലും ജാതി വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. ദലിത് വിഷയങ്ങളോടുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗതയാണ് ഇതിനു കാരണം. [രാവിലെ 7:48 -നു, 27/5/2017] മിനി താഹിർ: സോഷ്യൽ മീഡിയ അടക്കമുള്ള നവ മാധ്യമങ്ങളിൽ നിന്നും ഉയരുന്ന ഗൗരവത്തിലുള്ള ഇടപെടലുകൾ സമീപകാലത്ത് ജാതിവിവേചനങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി,

കവിത

പച്ചക്കുതിര

ബിജോയ് ചന്ദ്രൻ

അവസാന പേജുകൾ

മറുപടി... വായനക്കാർ

പുസ്തകപ്പച്ച..... പരിചയപ്പെടുത്തൽ
*********************************                
അശോക് ഡിക്രൂസ്: 👍🏽    
                
പ്രവീണ്‍ വര്‍മ്മ: ഗ്രൂപ്പിൽ നേരത്തേ വരേണ്ടതായ നല്ല സംരംഭം                    

മിനി താഹിർ: ഇത് പോര... കൂട്ടിച്ചേർക്കലുകൾ വരട്ടെ....😀😀
                   
പ്രവീണ്‍ വര്‍മ്മ:: എസ്.കെയുടെ തെരുവിന്റെ കഥയിൽ പത്രം വിൽക്കുന്ന ഒരു കഥാപാത്രമുണ്ട്.
പത്രത്തിലെ ഹെഡിങ്ങുകൾ വിളിച്ച് പറഞ്ഞ് പത്രം വാങ്ങിക്കാൻ പ്രേരിക്കുന്ന കഥാപാത്രം.
പച്ചക്കുതിര പരിചയപ്പെടുത്തൽ വായിച്ചപ്പോൾ എന്താന്നറിയില്ല ആ കഥാപാത്രം മനസ്സിലേക്കോടിയെത്തി.
എന്തായാലും വേണ്ടതായ ശ്രമം. മൊത്തമുള്ള ചന്തത്തെപ്പറ്റിയോ തൃപ്തിക്കുറവിനെപ്പറ്റിയോ രണ്ട് വാക്കും കൂടി ആവായിരുന്നു.                    

മിനി താഹിർ: ഇത് അതേപടി പരിചയപ്പെടുത്താനുള്ള ശ്രമം മാത്രം.....
വായിച്ചവർ കൂട്ടിച്ചേർക്കലുകൾ നടത്തുമല്ലോ... കൂട്ടത്തിൽ എന്റെയും അഭിപ്രായങ്ങ8 ചേർക്കാം ന്നു കരുതി.....🙏
*********************************************************************