ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

28-5-2017

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
മെയ് 22 മുതൽ 27 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
സുജാത ടീച്ചർ(പൂയപ്പള്ളി GHSS, കൊല്ലം)
പ്രജിത ടീച്ചർ(GVHSS ഗേൾസ് തിരൂർ)
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരം മുതൽ
അവലോകനരീതിയിൽ വരുത്തിയ മാറ്റം അംഗങ്ങൾ നല്ല മനസ്സോടെ സ്വീകരിച്ചിരിക്കയാണ് എന്നറിഞ്ഞതിൽ ഏറെ സന്തോഷം. ഈ രീതിയിൽ അവലോകനം നടത്താൻ സഹായിച്ച സുധ ടീച്ചർക്കും പ്രജിത ടീച്ചർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു .

ഇത്തവണ കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും തിരൂർ ഗേൾസിലെ പ്രജിത ടീച്ചറുടെയും സഹായമാണ് സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ സാവധാനം തിരിച്ചുവരുന്നതിൽ സന്തോഷവുമുണ്ട് . ഇനിയും കൂടുതൽ ഇടപെടലുകൾ ഉണ്ടാവട്ടെയെന്ന് ആശിക്കുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

📚തിങ്കളാഴ്ചയിലെ
സർഗസംവേദനത്തിൽ
അനിൽ മാഷ് രാജീവ് ശിവശങ്കറിന്റെ "പുത്രസൂക്ത" വും മനു ശ്രീനിലയത്തിന്റെ "രണ്ടാംമണിയറ" യുമാണ് പരിചയപ്പെടുത്തിയത്.

🔴 പദ്മശ്രീ തയ്യാറാക്കിയ "പുത്രസൂക്തം"വായനാക്കുറിപ്പ് മൂലകൃതി വായിക്കുമ്പോഴുണ്ടാകുന്ന അനുഭവവും വികാരങ്ങളും പകരുന്നതാണെന്ന് സ്വപ്ന ടീച്ചറും 'പുത്രസൂക്തം'കണ്ടാൽ ഒരിക്കലും അവഗണിക്കാൻ കഴിയില്ലെന്ന് രതീഷ് മാഷും നമുക്ക്  ചുറ്റിലുമുള്ളവർ തന്നെയല്ലേ ഇതിലെ കഥാപാത്രങ്ങളെന്ന് എജോയും അഭിപ്രായപ്പെട്ടു.
തുടർന്ന് അനിൽ മാഷ്,പ്രവീൺമാഷ്,സുധ എന്നിവരും അഭിപ്രായം രേഖപ്പെടുത്തി.

❇ മനു ശ്രീനിലയ ത്തിന്റെ " രണ്ടാം മണിയറ" വായനയെ കുറിച്ച്  പ്രവീൺമാഷ്, രതീഷ് മാഷ്,സുധ,സ്വപ്ന ടീച്ചർ എന്നിവർ ഈ യാത്രാവിവരണം കാഴ്ചയ്ക്കപ്പുറമുള്ള അനുഭൂതികൾ സമ്മാനിക്കുന്നതാണെന്നും ഓരോ വാക്കും അനുഭവവേദ്യമായിരുന്നു എന്നും പേര് അന്വർത്ഥമാണെന്നുമുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌈സജിത്ത് കുമാർ മാഷ് "പ്രദീപ്തസ്മരണ" എന്ന കൃതി പരിചയപ്പെടുത്തി. പ്രദീപ് പാമ്പിരിക്കുന്നത്തിനെ കുറിച്ചുള്ള ഓർമകളാണ് "പ്രദീപ്തസ്മരണ" യിലെ ഉള്ളടക്കം.
എല്ലാ ദിവസവും പ്രെെംടെെം ഇങ്ങനെയായിരുന്നെങ്കിൽ എന്ന തന്റെ ആഗ്രഹം ശിവൻമാഷും രേഖപ്പെടുത്തി.

🔵തുടർന്ന് സുജാത ടീച്ചർ അന്തരിച്ച കവയിത്രി നന്ദിതയെക്കുറച്ചുിള്ള അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.
തുടർന്ന് ടീച്ചർ മലയാളിമനസ്സിൽ ഇടംനേടിയ "സമയമാം രഥത്തിൽ...." എന്ന ഗാനത്തിന്റെ രചയിതാവ് വി.നാഗിലിനെയും പരിചയപ്പെടുത്തി.

🎆ചൊവ്വാഴ്ചാപംക്തിയായ കാഴ്ചയുടെ വിസ്മയത്തിൽ' ലതടീച്ചർ പൂതനും തിറയും എന്ന കലാരൂപം പരിചയപ്പെടുത്തി.

❎ ദ്യശ്യകലകളുടെ വരമൊഴിയിണക്കം ഇരുപത്തിയേഴാം ഭാഗമായി അവതരിപ്പിച്ച ഈ കലാരൂപത്തെ കുറിച്ച് സമഗ്രമായ വിവരണവും നിരവധി ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു .
ഇതുവരെ ഈ പംക്തിയിൽ അവതരിപ്പിച്ച 26 കലാരൂപങ്ങളുടെ ലിസ്റ്റും ടീച്ചർ പരിചയപ്പെടുത്തി .

🌘 വിവരണത്തിന് അനുബന്ധമായി  ശിവശങ്കരൻ മാഷ് വീഡിയൊ ക്ലിപ്പിങ്ങുകളും  ചേർത്തതോടെ നല്ലൊരു ദൃശ്യാനുഭവമായി മാറി.

🎬പൂതം എന്ന മിത്തിനെ അടിസ്ഥാനമാക്കി ഇടശ്ശേരി രചിച്ച പൂതപ്പാട്ടും പൂതപ്പാട്ടിന് കാവാലം ഒരുക്കിയ ദൃശ്യാവിഷ്ക്കാരവും പ്രജിത കൂട്ടിച്ചേർത്തു.
പ്രവീൺമാഷ് ഒരു മാസികയിൽ വന്ന തിറയെക്കുറിച്ചുള്ള ലേഖനം അനുബന്ധമായി ചേർത്തു.
ശിവശങ്കരൻ മാഷ് പൂതനും തിറയും എന്ന ആശയത്തെ അധികരിച്ച് ഒ.എൻ.വി എഴുതിയ 'മുത്തിയും ചോഴിയും'എന്ന കവിതയുടെ ഓഡിയോ പോസ്റ്റ് ചെയ്തു.

🔴രതീഷ് മാഷും സ്വപ്ന ടീച്ചറും നെസി ടീച്ചറും സജീവമായി ചർച്ചയിൽ പങ്കെടുത്ത് പ്രെെടെെമിനെ ജീവസ്സുറ്റതാക്കി മാറ്റി.

📚 ബുധനാഴ്ചകളിൽ
നെസി ടീച്ചറുടെ ലോകസാഹിത്യം

[വൈകുന്നേരം 7:30 -നു, 28/5/2017] ശിവശങ്കരൻ മാസ്റ്റർ: 📗ആഴത്തിലുള്ള  വിശകലനങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെസി ടീച്ചർ അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ കുഞ്ഞു കാര്യങ്ങളുടെ  ഒടേതമ്പുരാൻ എന്ന നോവൽ പരിചയവുമായി പ്രൈം ടൈമിൽ എത്തിയത്.

അരുന്ധതീ റോയ് എന്ന ഒരു അയ്മനം കാരി കോട്ടയത്തുണ്ട് എന്നതിനു തെളിവായി God of SMall Things എന്ന കൃതിയുമായി മലയാളത്തറവാടിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടത്. നോവലിലെ തമ്പുരാനെച്ചൊല്ലിയുള്ള ചെറിയൊരു വിവാദം വലിയ പ്രശസ്തിയിലേക്ക് നോവലിനെ എത്തിക്കുന്നതിൽ ഒരു കാരണമായി.

അയ്മനം എന്ന ചെറിയ വലിയ ഗ്രാമവും അവിടുത്തെ എസ് ത, റാഹേൽ, അമ്മു, 'വെളുത്ത, ബേബിക്കൊച്ചമ്മാ, സോഫി എന്നിങ്ങനെ അമ്മമാരുടെയും കുട്ടികളുടെയും അധകൃതരുടെയുമൊക്കെ ലളിത ജീവിതങ്ങൾ നോവലിനെ വേറിട്ടു നിർത്തുന്നു.

ഇന്ന് അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ അവർ കുഞ്ഞു കാര്യങ്ങളിലൂടെ  വലിയ സമ്മാനം തന്നെ കൊണ്ടു വന്നു.

പുഴയും പ്രകൃതിയുമെല്ലാം  കഥാപാത്രങ്ങളാകുന്ന ഈ കൃതി സങ്കടങ്ങളുടെ പുസ്തകമാണെന്ന് വിവർത്തക പ്രിയ.എ.എസ് .

കൂട്ടിച്ചേർക്കലുകളായി  അരുന്ധതിയും റോൺ ബാസ്റ്റ്യനുമായുള്ള അഭിമുഖം നന്നായി.🌹🌹🌹

മനുഷ്യന്റെ ദാരുണമായ ഏകാകി തയാണ് ഈ കൃതി പറയുന്നത് എന്ന് ഹസീന ടീച്ചറും

 എല്ലാം ഓർമയിലെത്തിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് രതീഷും (നന്ദി മാത്രം പോരാട്ടോ) എത്തി .

 വിവർത്തനത്തിന്നുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രിയയക്ക് നേടിക്കൊടുത്ത കൃതി ഇതാണെന്നറിയിച്ചു കൊണ്ട് Dr. അശോക് സാറും അഭിവാദ്യങ്ങളുടെ കറുത്ത കൈകളുമായി രതീഷും ദേശീയ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങൾക്കുപരി കുഞ്ഞുങ്ങളുടെ വിഹ്വലതകളാണ് മനസിൽ നിറയുന്നതെന്നോർമിപ്പിച്ച് സ്വപ്ന ടീച്ചറും

 ഓർമിപ്പിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് വിജുവും എത്തിയതല്ലാതെ വിമർശനങ്ങളും വിലയിരുത്തലും അധികമുണ്ടായില്ല.
പിന്നെയാകെയുണ്ടായത് ഈ വാരം ഗ്രൂപ്പിൽ കയറി വന്ന് പോസ്റ്റുകൾ നിറയ്ക്കുന്ന സബുവിന്റെ ഒരഭിപ്രായം മാത്രമാണ്.

ഇത്രയും അംഗങ്ങളിൽ എട്ടു പത്തു പേർക്കൊഴിച്ചാൽ
,,ഇതെന്നാ കർത്താവേ,.. ഈ മനുഷൻമാരെല്ലാവരേയും നീ വായില്ലാക്കുന്നിലപ്പൻമാരും അപ്പികളുമാക്കരുതേ', "  എന്നു പ്രാർത്ഥിച്ചു കൊണ്ട് കുഞ്ഞു കാര്യങ്ങളുടെ വലിയ തമ്പുരാൻ യാത്രയായി.

❇വ്യാഴാഴ്ചയിലെ  ചിത്രം വിചിത്രം അക്ഷരാർത്ഥത്തിൽ ചിത്രവും വിചിത്രവുമായിരുന്നു.

🌏ഫോട്ടോഗ്രാഫിയുടെ പിന്നാമ്പുറക്കഥകളുമായി എത്തിയ അശോക് എ. ഡിക്രൂസ്
ആധുനിക ഫോട്ടോ ജേണലിസത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഹെൻറി കാർഷ്യേ ബ്രസനെ പരിചയപ്പെടുത്തിക്കൊണ്ട് ' ഇന്ത്യൻ ബഹിരാകാശ ചരിത്ര കൗതുകം സൈക്കിളും പള്ളിയും പിന്നെ റോക്കറ്റും വളരെ ഹൃദ്യമായി അവതരിപ്പിച്ചു.
🙏🙏🙏🙏

1963 നവംബർ 2 ന് ഇന്ത്യയുടെ നിക്കി അപ്പാഷേ മഗ്ദലന മറിയത്തിന്റെ പേരിലുള്ള പള്ളിയിൽ നിന്ന് ആദ്യമായി കുതിച്ചു പൊങ്ങിയ ചരിത്രം ,ദൈവത്തെ പടിയടച്ച് പിണ്ഡം വയ്ക്കുന്ന ,ദൈവത്തിന് വേണ്ടി അപ്പവും വീഞ്ഞും കഴിച്ച് തമ്മിലടിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ ചിന്തനീയമാണ്.

റോക്കറ്റിലേറിപ്പോയ പാവം ദൈവത്തിന് പിന്നീട് നാട്ടിൽ കാൽ കുത്തേണ്ടി വന്നിട്ടില്ല എന്ന കാര്യം ഉൾക്കൊണ്ടു കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയംകൂടിയാണ് ചിത്രം വിചിത്രത്തിൽ നടന്നതെന്ന്  രതീഷ് സാർ, നെസി ടീച്ചർ, പ്രവീൺ വർമ്മ സാർ, അജി തോമസ് എന്ന എജോ സാർ, പ്രീത, ശിവശങ്കരൻ മാഷ്, രജനി ടീച്ചർ , തുടങ്ങിയവർ അഭിപ്രായപ്പെട്ടതിലൂടെ തുടക്കം ഒട്ടും തന്നെ പിഴച്ചില്ല എന്ന സൂചനയാണ് നൽകുന്നത്.


🎆 വ്യാഴാഴ്ച പ്രൈം ടൈമിൽ രണ്ടാമതായി രജനി ടീച്ചർ അവതരിപ്പിച്ചത് മലയാളത്തിന്റെ പ്രിയപ്പെട്ട 4 എഴുത്തുകാരി കളെയാണ്.

പുരാണങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കവിതകൾ രചിച്ച കടത്തനാട്ട് മാധവിയമ്മ, ഫെമിനിസ്റ്റ് സ്വഭാവം പുലർത്തുന്ന സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകളാൽ സാഹിത്യ ലോകത്തെത്തിയ കെ. സരസ്വതിയമ്മ ചെറുകഥാകൃത്തും  വാക്കിനെ സ്വത്തായി കാണുന്നവരുമായ ഗീതാ ഹിരണ്യൻ മൂലൂർ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം എന്ന കൃതി കൊണ്ടു ശ്രദ്ധേയയായ Dr.പി.നിർമലാ ദേവി എന്നിവരെയാണ് പരിചയപ്പെടുത്തിയത്.

 🔵പെണ്ണെഴുത്തിഷ്ടമല്ല എന്നും ശ്രീ ഭഗവതി എന്ന ചെറുകഥ വായിക്കപ്പെടേണ്ടതാണ് എന്ന് രതീഷ് മാഷും ദിവസം രണ്ട് പേരെ പരിചയപ്പെടുത്തിയാൽ മതിയെന്നും അകാരാദി ക്രമമല്ലാതെ പരിചയപ്പെടുത്തിയത് ഉചിതമായെന്നും സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെ വ്യത്യസ്ത മുഖങ്ങൾ ' സരസ്വതിയമ്മയിൽ കാണുന്നുണ്ട് എന്നുമുള്ള അഭിപ്രായങ്ങളുമായി രതീഷ് സാർ, സബുനിസ എന്നിവരെത്തിയതൊഴിച്ചാൽ മറ്റാർക്കും ഇതൊന്നും വേണ്ട എന്ന തോന്നലാണുളവായത്.
പെണ്ണെഴുതിയാലെന്താ ആണെഴുതിയാലെന്താ ആരെ ങ്കില് മൊക്കെ എഴുതട്ടേ എന്ന മനോഭാവം മാറി എല്ലാവരും അഭിപ്രായം പറയുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് കരുതുന്നു. പെണ്ണെഴുത്ത് എന്ന പദം തന്നെ ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്ന തിരിച്ചറിവോടെ നിർത്തുന്നു.

🔔 വെളളിയാഴ്ചകളിൽ പതിവായിരുന്ന ആട്ടക്കഥാ പരിചയം ഇത്തവണയുമുണ്ടായില്ല .

പ്രസക്തിയും പ്രതികരണവും ഇല്ല എന്നു തോന്നിയതുകൊണ്ടാണ് പരിപാടി താൽക്കാലികമായി നിർത്തിയതെന്ന് അവതാരക സീതാദേവി ടീച്ചർ വിശദീകരിച്ചു .

എന്നാൽ പംക്തി തുടരുക തന്നെ വേണമെന്ന് ചർച്ചയിൽ പങ്കെടുത്ത രതീഷ് മാഷ് ,രമ ടീച്ചർ, വാസുദേവൻ മാഷ് ,ശിവശങ്കരൻ ,സ്വപ്ന എന്നിവരുടെ ശക്തമായ ആവശ്യത്തെ തുടർന്ന്
അടുത്തയാഴ്ച മുതൽ ആട്ടക്കഥാ പരിചയം തുടരുമെന്ന് ടീച്ചർ പ്രഖ്യാപിച്ചു .

🗣രാത്രി 9 മണിക്കുള്ള
കാർട്ടൂൺ കാഴ്ചകളിൽ
എജോ മാഷ് 10 കാർട്ടൂണുകളും ഒരു കാരിക്കേച്ചറും പരിചയപ്പെടുത്തി .

സുരക്ഷ/ സംരക്ഷണം എന്ന വിഷയത്തിലുള്ള കാർട്ടൂണുകൾക്ക് രൂപം നൽകിയത് കാർട്ടൂണിസ്റ്റുകളായ ദിനേശ് ഡാലി ,എജോ,അനുരാജ് ,ശ്രീ എന്നിവരാണ് .

🎤 പുതുതായി പരിചയപ്പെടുത്തിയ കാർട്ടൂണിസ്റ്റ് വർഗീസ് പുനലൂരിന്റെയായിരുന്നു കാരിക്കേച്ചർ .

🔴 തുടർന്നു നടന്ന ചർച്ചയിൽ അശോക് സാർ ,രതീഷ് ,ശിവശങ്കരൻ ,അൻവർ ,വിജു എന്നിവർ പങ്കെടുത്തു .

📚വാരത്തിലെ അവസാന വിഭവം സ്വപ്ന ടീച്ചറുടെ നവസാഹിതി
പുതിയ എഴുത്തുകാർക്കുള്ള പംക്തി ..
ഇത്തവണ 12 രചനകളാണ് അഡ്മിൻ മുഖേനയും അല്ലാതെയും പോസ്റ്റ് ചെയ്യപ്പെട്ടത് ..
രചനകൾ കൂടുമ്പോൾ അഭിപ്രായങ്ങളും വിശകലനങ്ങളും ശുഷ്കമാവുന്നു .

📕 അംജദ് നിഹാലിന്റെ ഭൂമിയുടെ നിലവിളികൾ ; ഷിഫ്ന ഷെറിന്റെ വളപ്പൊട്ടുകൾ : ഗീത തോട്ടം എഴുതിയ അമ്മ മരിച്ച കുഞ്ഞുങ്ങൾ : സംഗീത വി.കെ.യുടെ ഞാൻ കണ്ട റമളാനിലെ സന്ധ്യ ; നങ്ങേമക്കുട്ടിയുടെ അതിരുകൾ : രാജേഷ് പുതുക്കോടിന്റെ കഥ പുല്ലിംഗം : ഗസ്ന ഗഫൂറിന്റെ ജ്യോതിസ്സറ്റവൾക്ക് : സൈനബ് ചാവക്കാടിന്റെ കുലം : പ്രേംജി മാതമംഗലത്തിന്റെ ഹൈടെക് : ജീവൻ കെ രചിച്ച എന്തിന് ? : രതീഷ് കെ.എസി. ന്റെ ശ്മശാനത്തിലെ കണ്ണുകൾ ,കവിയും പെണ്ണും
എന്നീ രചനകളാണ് ഇന്ന് നവ സാഹിതിയിലെത്തിയത് ..

🔵 കാര്യമായ  വിലയിരുത്തലുണ്ടായില്ലെങ്കിലും എജോ, രതീഷ് KS,അനീസുദ്ദീൻ ,അനിൽ ,മിനി താഹിർ ,അശോക് സാർ ,സ്വപ്ന ,രജനി ,ശിവശങ്കരൻ ,രതീഷ് മാഷ് ,നെസി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

🌘 നിലവാരത്തിലേക്ക് ...

നമ്മുടെ ഗ്രൂപ്പ് ശരിയായ നിലവാരത്തിലേക്കുയരുകയാണെന്നു പറയാം ..
പുതിയ അംഗങ്ങളിൽ പലരും അവരുടെ കഴിവു കൊണ്ടും വൈദഗ്ധ്യം കൊണ്ടും ഗ്രൂപ്പിന്റെ മനം കവർന്നിരിയ്ക്കയാണ് ..
അഭിപ്രായങ്ങളും വിലയിരുത്തലുകളും മികച്ച നിലവാരത്തിലേക്കുയരുന്നതിന്റെ സൂചനകൾ കാണുന്നു ..

ഈ വാരം ആരംഭിച്ച അശോക് സാറിന്റെ ചിത്രം വിചിത്രം പുതുമ കൊണ്ടും അവതരണ മികവുകൊണ്ടും ഗ്രൂപ്പിൽ ചലനം സൃഷ്ടിച്ചിരിക്കുന്നു ..
എജോ മാഷിന്റെ കാർട്ടൂൺ കാഴ്ചകളും മികച്ച പംക്തിയായി തുടരുന്നു ..
മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ പുതുരൂപത്തിലേക്ക് മാറിയതോടെ റേറ്റിംഗ്‌ ഉയർന്നിരിക്കുന്നു ..
നിത്യഹരിത പംക്തികളായ സർഗസംവേദനവും
നവ സാഹിതിയും ജൈത്രയാത്ര തുടരുന്നു ...


⭐ ഇനി ഈ വാരത്തിലെ താരം...

പുതുതായി ധാരാളം അംഗങ്ങൾ ഗ്രൂപ്പിലേക്ക് കടന്നു വന്നിട്ടുണ്ട് .ചിലരൊക്കെ ഇപ്പോഴും മാറി നിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ...
പുതിയ അംഗങ്ങളിൽ ഏറെ ശ്രദ്ധേയയും പതിവായി പ്രൈം ടൈം പംക്തികളിൽ ഇടപെടുകയും ചെയ്യുന്ന നമ്മുടെ സുജാത ടീച്ചർ ആണ് ഈ വാരത്തിലെ താരപദവിക്ക് അർഹയായിരിക്കുന്നത് ..

ഈ അവലോകനത്തിൽ സഹായിയാവുകയും ചെയ്ത
സ്റ്റാർ ഓഫ് ദ വീക്ക്
സുജാത ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു 🌹🌹
************************************                 
രതീഷ് കൃഷണൻ: ഈ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന
സി സി ടി വി ഉണ്ട് സത്യം...👏🏿👏🏿👏🏿👏🏿👏🏿                    
അടുത്ത തവണ എന്നെ താരമാക്കിയില്ലെങ്കിൽ...
ഗോമാതാവാണെ സത്യം
ഈ ഗ്രൂപ്പിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിച്ചാകും....😢🙏🏿                    

ശിവശങ്കരൻ: നമുക്ക് പരിഗണിക്കാം                    
                 
വിജു: വാരാന്ത്യാ വലോകനത്തിന് പുറം കരാർ കൊടുത്ത് ഗംഭീരമാക്കിയ ശിവശങ്കർ ജി ക്ക് കൂപ്പുകൈ🙏🙏🙏                           
സ്വപ്ന: വാരാന്ത്യാവലോകനത്തിനും പുതു താരങ്ങൾക്കും അഭിനന്ദനങ്ങൾ💐💐💐                    

ഹമീദ്: മുടങ്ങാതെ തുടരുന്ന വാരാന്ത്യാവലോകനത്തിനും പിന്നണിയിലെ ത്രിമൂർത്തികൾക്കും ഒരുപാടൊരുപാടഭിനന്ദനങ്ങൾ!                    

സുജാത അനിൽ: വാരാന്ത്യാ വലോകനത്തിലൂടെ തിരൂർ മലയാളത്തിലെ  ഒരാളായി എന്നെയും മാറ്റിയതിൽ അതിയായ സന്തോഷം. കിട്ടിയ  പദവിക്കും.🙏                    

ഇത്തവണ എന്തു പറ്റി - കരാർ കൊടുക്കാൻ - പരിപാടികളുടെ ബാഹുല്യം ആണോ മാഷേ - എന്തായാലും👍👌                  


***************************************************************
🌷 ആനുകാലികങ്ങൾ🌷

മാധ്യമം ആഴ്ചപ്പതിപ്പ്
മെയ് 29, 2017

ഈ ലക്കം  മാധ്യമം ആഴ്ചപ്പതിപ്പ് പരിചയപ്പെടുത്തുന്നു.

കവർ സ്റ്റോറി :
മിശ്രഭോജനത്തിന് 100 വയസ്സ്.
പന്തികൾ പങ്കുവയ്ക്കപ്പെട്ടോ,  (ഭോജനവും)???

കെ. കെ. കൊച്ച്, ഒ. കെ സന്തോഷ്,  ഇ. അയ്യപ്പൻ,  ധനുജകുമാരി എസ് എന്നിവരുടെ ലേഖനങ്ങൾ.

ഭക്ഷണത്തിന്റെ ജാതിയും മതവും മുമ്പെന്നത്തേക്കാൾ പ്രസക്തമാകുന്ന കാലഘട്ടത്തിൽ  സഹോദരൻ അയ്യപ്പൻ നൂറ് വർഷംമുമ്പ് നടത്തിയ മിശ്രഭോജനത്തെ പുനർവായനയ്ക്ക് വിധേയമാക്കുന്നു.

ജാതി വ്യവസ്ഥയിൽ മനംനൊന്ത് ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തുകയും പിന്നീട് ദളിത്  പിന്നോക്ക വിഭാഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്ത അംബേദ്കർ പ്രസ്ഥാനം ഇന്ന് ഇല്ല എന്നാണ്
ശ്രീ ആനന്ദ് തെൽതുംബ്ദേ യുമായി നടത്തിയ അഭിമുഖം പറയുന്നു. ദലിത് രാഷ്ട്രീയത്തിന്റെ ചലനപാത ചർച്ച ചെയ്യുന്നു.

സാഹിത്യ ചിന്തയിൽ വി. ആർ. സുധീഷിന്റെ വംശാനന്തര തലമുറ എന്ന കഥയ്ക്ക്  ഇരുപത്തിയഞ്ച് വയസ്സാകുന്നു. ആ കഥയെ പുനർ വായനയ്ക്ക് വിധേയനാക്കുകയാണ് നിരൂപകൻ കൂടിയായ സജയ്. കെ. വി.

കവിതയിലെ ഒറ്റയാൻ, ഓർമ്മകളുടെ കാട്ടിലൂടലയുകയാണ്. അഭിമുഖത്തിൽ
ശ്രീ. പഴവിള രമേശൻ.
കാലംകോറിയിട്ട വരികൾ...
വരികൾക്കിടയിലെ വായനയുമായി അഭിമുഖം തുടരുന്നു.......

നക്സൽ ബാരി വിപ്ലവത്തിന്റെ  അമ്പത് വർഷത്തെ അനുസ്മരിക്കുന്നു ശ്രീ. സോമശേഖരൻ.
ചരിത്രം  എന്നത് രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും നാമം രേഖപ്പെടുത്തുക എന്ന പഴയ ചിന്ത ഇന്നും പുലരുന്ന കാലമാണ്.  നക്സൽ കലാപം ഉണ്ടാക്കിയ സാമൂഹ്യ മാറ്റം പലരും കാണാതെ പോകുന്നു.
ത്യാഗത്തിന്റെ കണക്കല്ല സോമശേഖരൻ നിരത്തുന്നത്,
പകരം ചരിത്രപരമായ തിരിഞ്ഞുനോട്ടമാണ്.

കഥ
ഞങ്ങൾ മൂന്നു കള്ളന്മാർ - എം. കമറുദ്ദീൻ.

മൂന്നു കള്ളന്മാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ഏടുകൾ,  ഏടാകൂടങ്ങൾ വരച്ചിടുന്നു. കള്ളന്മാരുണ്ടാകേണ്ടത് പോലീസുകാരുടെ ആവശ്യം പോലെതന്നെ അവർ കള്ളന്മാരായി തുടരേണ്ടത്  അവരുടെ കൂടെ ആവശ്യമാണ്.  കള്ളന്മാരുടെ സ്വത്വം തിരയുന്ന കഥ.

കവിത
മരുമക്കത്തായം - കല്പറ്റ നാരായണൻ.
തുറിച്ചു നോട്ടങ്ങൾ, കുറ്റപ്പെടുത്തലുകളും  മരുമക്കത്തായത്തിന്റെ അവകാശമാകുമ്പോൾ മരണപ്പെട്ട അമ്മാവനുവേണ്ടി കരയേണ്ടതും മറ്റൊരനിവാര്യതയായി മാറുന്നു. നല്ല കവിതയാണ്.

ക(ഉ)ടൽത്തീരം ആത്മ കഥയെഴുതുന്നു.
കവിത - ടി. പി. അനിൽ കുമാർ.

............................
ചേരാത്ത നിറങ്ങളുടെ
ഉടുപ്പണിഞ്ഞ്
മഴയ്ക്കുമുൻപേ
ഒരു മേഘം
സ്കൂൾ വിട്ടുപോകുന്നു.

അതിന്റെ പിന്നാലെ
അക്ഷമയോടെ
പക്ഷികൾ പറക്കുന്നു.

വായനാ വിഭവങ്ങൾ ധാരാളം വിളമ്പി ഈയാഴ്ചയും
മാധ്യമം


തയ്യാറാക്കിയത് : കുരുവിള ജോൺ