ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

28-9-2017

📷📸📷📸📷📸📷📸
 🌘  ചിത്രം വിചിത്രം 🌘
📹🎥📹🎥📹🎥📹🎥

🎄🎄🎄🎄🎄🎄🎄🎄🎄
📷അവതരണം - അശോക്  ഡിക്രൂസ്📷 
⛱⛱⛱⛱⛱⛱⛱⛱⛱


ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നാപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🏽

ഇന്നത്തെ ചിത്രമോ, അത് പകർത്തിയ ഫോട്ടോഗ്രാഫറോ ചരിത്രത്തിൽ ഇടം പിടിച്ചതല്ല. പിന്നെ, അങ്ങനെയും ചില ചിത്രങ്ങളെ പരിചയപ്പെടുത്തുന്നുവെന്നേയുള്ളൂ.

വൈഷ്ണവിക്ക് 2 വയസ്സ്. സംഗീതയുടെ മകൾ.

ഭോപ്പാൽ സ്വദേശി .

എ.എം. ഫാറൂക്കി പകർത്തിയതാണ് ചിത്രം.


2012 ജനുവരി 20 ന് ഭോപ്പാലിൽ നിന്ന് ഫാറൂക്കി പകർത്തിയതാണ് ഈ ചിത്രം. ഹിന്ദുവിന്റെ ഭാഗമായ ബിസിനസ് ലൈനിൽ പിറ്റേന്നു തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കെട്ടിടനിർമ്മാണ തൊഴിലാളിയാണ് സംഗീത. മധ്യപ്രദേശിലെ മുൾട്ടായി പട്ടണത്തിൽ വച്ച് ഒരു അപകടത്തിൽ കൈകൾ രണ്ടും നഷ്ടപ്പെട്ട അവൾക്ക് ജീവൻ മാത്രം തിരിച്ചുകിട്ടി. അതോടെ അവളുടെ ജീവിതം അന്ധകാരക്കുഴിയിൽ വീണു പോകേണ്ടതായിരുന്നു. എന്നാൽ, അപകടം കഴിഞ്ഞ് അധികം വൈകാതെ സുരേഷ് ബഹാരേ എന്ന മനുഷ്യൻ എല്ലാം അറിഞ്ഞു കൊണ്ടു തന്നെ അവളെ ജീവിത സഖിയാക്കി. സഹായം പ്രതീക്ഷിച്ചു കൊണ്ട് അവർ പലയിടത്തും കയറിയിറങ്ങി. പല അധികാരികളെയും കണ്ടു. അക്കൂട്ടത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. പക്ഷേ, ആരിൽ നിന്നും സഹായം ലഭിച്ചില്ല.

അതിനിടയിൽ, ഭോപ്പാലിൽ നടന്ന രണ്ടാമത് ദേശീയ കൺവെൻഷനിൽ (കുട്ടികളുടെ ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശം എന്നതായിരുന്നു വിഷയം) ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. മനസ്സുള്ള സകലരെയും ആ കാഴ്ച നൊമ്പരപ്പെടുത്തി.

രണ്ടു വയസ്സുകാരിയുടെ നിഷ്കളങ്കതയിൽ പ്രകടമാകന്നത് അമ്മമനസ്സാണ്. അമ്മയോടു തന്നെ അമ്മവേഷം കെട്ടുന്ന അന്നപൂർണേശ്വരി എന്നായിരുന്നു മാധ്യമങ്ങൾ ആ ചിത്രത്തെ വിശേഷിപ്പിച്ചത്.

ഫാറൂക്കി വൈഷ്ണവി യുടെയും സംഗീതയുടെയും മറ്റൊരു ചിത്രവും പകർത്തിയിരുന്നു. അതാണ് ഇനി...


വൈഷ്ണവി- സംഗീത ദ്വയത്തിന്റെ ചിത്രവും വിചിത്രമായ പിന്നാമ്പുറക്കഥയും ഇഷ്ടപ്പെട്ടെന്നു കരുതുന്നു. ഇന്നത്തെ ചിത്രം വിചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നു. എല്ലാവർക്കും നന്ദി! നമസ്കാരം!🙏🏽