ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

29-6-2017

29-6

📷📸📷📸📷📸📷📸

 🌘  ചിത്രം വിചിത്രം 🌘

📹🎥📹🎥📹🎥📹🎥
ലോകത്തെമാറ്റിയചിത്രങ്ങളും ചിത്രത്തിന്റെ പിന്നാമ്പുറവും

🎄🎄🎄🎄🎄🎄🎄🎄🎄
📷അവതരണം

📷 അശോക്  ഡിക്രൂസ്

⛱⛱⛱⛱⛱⛱⛱⛱⛱

ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നിപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🏽

ചിത്രം വിചിത്രത്തിന്റെ ആറാമത് സ്നാപ്പാണ് ഇത്. ഇതുവരെ സന്തോഷിപ്പിക്കുകയും സ്നേഹമറിയിക്കുകയും ചെയ്ത എല്ലാവരെയും ഓർത്തുകൊണ്ട് ഇന്നത്തെ ചിത്രത്തിലേക്ക്...

ഇത്തവണ ഒരു അശ്ലീല ചിത്രമാണ്.

നഗ്നത ഇഷ്ടമില്ലാത്തവർക്ക് ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഗ്രൂപ്പിലേക്ക് നോക്കാതിരിക്കാം.

ഒബ്രിയൻ ഒപ്പിച്ച കുസൃതിയാണ് ഇന്നത്തെ ചിത്രം.


ഒരുപക്ഷേ, ലോകത്തിലാദ്യമായി പൊതു സ്ഥലത്തെ നഗ്നതാപ്രദർശനം (Streaking) ഫോട്ടോയിൽ പതിഞ്ഞത് ഇതാണെന്നു കരുതപ്പെടുന്നു.

ഇയാൻ ബ്രാഡ്ഷാ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറുടെ ചിത്രമാണ് ഇന്നത്തെ ചിത്രം വിചിത്രത്തിന്റെ ഭാഗമാകുന്നത്.
ഇയാൻ ബ്രാഡ്ഷാ


കായിക മത്സരങ്ങൾക്കിടയിലെ കാണികളുടെ നഗ്നതാപ്രദർശനം ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാകാം. ആ പാരമ്പര്യത്തിന്റെ അങ്ങേത്തലയ്ക്കലെ കണ്ണിയാണ് മൈക്കൽ ഒബ്രിയൻ എന്ന ഇംഗ്ലീഷുകാരൻ. 

1974 ഏപ്രിൽ 20ന് ആയിരുന്നു ആ സംഭവം നടന്നത്. 

ഇംഗ്ലണ്ടിലെ ട്വിക്കൻഹാം സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള വാശിയേറിയ റഗ്ബി മത്സരം നടക്കുന്നു. 48000 കാണികൾക്കൊപ്പം അലക്സാൻട്രിയ രാജകുമാരിയും ഉണ്ടായിരുന്നു. കളി പാതിസമയത്തിനുള്ള വിസിൽ മുഴങ്ങിയപ്പോൾ സകലരേയും ഞെട്ടിച്ചുകൊണ്ട് ഒബ്രിയൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി, നൂൽബന്ധമില്ലാതെയുള്ള ഓട്ടം വാസ്തവത്തിൽ ഒരു പന്തയത്തിന്റെ ഭാഗമായിരുന്നു. പന്തയം ജയിച്ചെങ്കിലും ഒബ്രിയന് ഭാഗ്യമില്ലായിരുന്നു. കാരണമെന്തെന്നോ, പന്തയം ജയിച്ച വകയിൽ കിട്ടിയ കൃത്യം 10 പൗണ്ട് തന്നെയായിരുന്നു പിഴയൊടുക്കേണ്ടിയും വന്നത്. പോരാത്തതിന് മോശം പെരുമാറ്റത്തിന്റെ പേരിൽ പിറ്റേന്നു തന്നെ ജോലിയിൽ നിന്ന് അയാളെ പിരിച്ചുവിടുകയും ചെയ്തു. അതോടെ അയാൾ നാടുവിട്ട് ഓസ്ട്രേലിയയിലേക്ക് പോയി.

ആ സംഭവം നടക്കുമ്പോൾ ഒബ്രിയന് 25 വയസ്സു മാത്രമായിരുന്നു പ്രായം. പിന്നീട്, 32 വർഷങ്ങൾക്കു ശേഷം ഒരു TV ഷോയിൽ ഒബ്രിയൻ പങ്കെടുത്തു. ഇപ്പോൾ അവർ എവിടെയാണ്? എന്നായിരുന്നു ആ ഷോയുടെ പേര്. അന്നേരം അയാൾ നിരാശനായി കാണപ്പെട്ടു. പണ്ട് ചെയ്ത കുസൃതിയെക്കുറിച്ചോർത്ത് ഒരു നിമിഷം പോലും അഭിമാനിച്ചിട്ടില്ല എന്ന് അയാൾ പറഞ്ഞു. 
അന്ന് അയാൾക്കൊപ്പം ആ ഷോയിൽ ആ പോലീസുകാരനുമുണ്ടായിരുന്നു. ബ്രൂസ് പെറി എന്ന ആ പോലീസുകാരനായിരുന്നു അയാളുടെ ഹെൽമറ്റുകൊണ്ട് ഒബ്രിയന്റെ സ്വകാര്യഭാഗം ( പിന്നീടത് ഒട്ടും സ്വകാര്യമായിരുന്നില്ലെങ്കിലും) മറച്ചത്. ആ ഷോയിൽ വച്ച് വിശ്വവിഖ്യാതമായ ആ ഹെൽമറ്റ് പെറി ഒബ്രിയന് കൈമാറി. ആ ഹെൽമറ്റ് ഇപ്പോഴും ട്വിക്കൻ ഹാമിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
ഒരു കുസൃതി എങ്ങനെയാണ് ചരിത്രത്തിന്റെ ഭാഗമായി മാറുന്നതെന്നും ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതും എന്നു കാട്ടിത്തരുന്ന ചിത്രമാണിത്.                        
അമേരിക്കൻ ഫോട്ടോഗ്രാഫറായ ഇയാൻ ബ്രാഡ്ഷായുടെ ഈ ചിത്രത്തിന് ലൈഫ് മസികയുടെ തന്നാണ്ടത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം 1975 ൽ ലഭിച്ചു. പീപ്പിൾ മാസികയുടെ ദശാബ്ദത്തിലെ മികച്ച ചിത്രമായും മാറിയത് ഒബ്രിയന്റെ കുസൃതി തന്നെ.

ഈ ആഴ്ചയിലെ ചിത്രം വിചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നു.🙏🏽

അഭിപ്രായങ്ങളും പ്രതികരണങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

ഒബ്രിയൻ 32 വർഷങ്ങൾക്കു ശേഷവും നിരാശനായി കാണപ്പെട്ടു എന്ന വരിയാണ് ഏറെ അസ്വസ്ഥത പകർന്നത്.
അത്രയും വർഷം അയാളിലാ പന്തയ വിജയം നേടിയത് അതായിരുന്നുവല്ലേ ?
എവിടെയും വായിക്കാൻ ഇടതന്നിട്ടില്ലാത്ത വാർത്തയ്ക്ക്🙏🙏🙏pv

ബ്രാഡ് ഷായും
കുസൃതി ചിത്രവും ...
ഇന്നത്തെ 'ചിത്രം വിചിത്രവും'
വിചിത്രമായ ഒരു കാഴ്ചാനുഭവമായി ..
അഭിനന്ദനങ്ങൾ അശോക് സാർsivasankaran

ഒരു വിജയം ജീവിത പരാജയമായിത്തീരുകയും വർഷങ്ങൾക്കിപ്പുറവും അതിനെയോർത്ത് നിരാശപ്പെടുകയും ചെയ്യുന്ന ഒബ്രയിൻ...😥😥
വ്യത്യസ്തവും അപൂർവവുമായ ചിത്രത്തിനും പരിചയപ്പെടുത്തലിനും അശോക് മാഷിന് അഭിനന്ദനങ്ങൾmini

ചിത്രം വിചിത്രം ആകെ വിചിത്രം  തന്നെ മാഷേ.ഒാരോ ചിത്രത്തിന്റെയും പിന്നാമ്പുറകഥകൾ അദ്ഭുതമുണർത്തുന്നു 👍🏻👍🏻seetha

നഗ്നചിത്രമെന്നൊക്കെ കൊതിപ്പിച്ചു.
🤣🤣🤣
നമ്മുടെ ആണുങ്ങൾ അല്ലെങ്കിലും ഇത്രയൊക്കെ നഗ്നരാണല്ലോ
ചിത്രത്തിനും വിശദീകരണത്തിനും🙏🏻🙏🏻🙏🏻 ratheesh



മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ

ഉമാരാജീവന്‍ (കെ. എം. ഉമാദേവി)

1968 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൂനംമൂച്ചിയില്‍ ജനിച്ചു. ആര്യാ അന്തര്‍ജ്ജനത്തിന്‍റെയും മാധവന്‍ നമ്പൂതിരിയുടെ മകള്‍. രസതന്ത്രത്തില്‍ ബിരുദം. മേഴത്തൂര്‍ വൈദ്യമഠം വൈദ്യശാലയില്‍ ലാബ് ടെക്നീഷ്യന്‍. കവിതകളെഴുതാറുണ്ട്. സാംസ്കാരിക സംരംഭങ്ങളില്‍ പങ്കെടുക്കുന്നു. സാഹിത്യസംഭവാനയ്ക്ക് ചാലിശ്ശേരി പഞ്ചായത്തിന്‍റെ ഗ്രാമശ്രീ പുരസ്കാരം ലഭിച്ചു. ലളിതമായ കവിതകളാണ്. പ്രകൃതി, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാകുന്നു. സ്ത്രീ മനസ്സിന്‍റെ വിഹ്വലതകളെ ഒരു മണ്ണെടുപ്പിനോട് സാദൃശ്യപ്പെടുത്തുകയാണ് ‘സൃഷ്ടിപാഠം’ എന്ന കവിതയില്‍. എന്തിലും കുറവുകള്‍ മാത്രം കണ്ടെത്തുന്ന സമൂഹ മനസ്സും ഇതില്‍ വരച്ചു കാട്ടുന്നു. അടുക്കളയില്‍ പാകപ്പെടുത്തുന്ന വിഭവത്തെപ്പററി ഉദാഹരണം പറയുന്നു. പാകപ്പെടുത്തി വാങ്ങിയ വിഭവത്തെപ്പറ്റിയായി പിന്നെ ചില നേരം- മദ്ദളത്തില്‍ തേയ്ക്കാലോ മറ്റുചിലപ്പോള്‍- കാക്കയെ എറിയാലൊ. കുറ്റപ്പെടുത്തലുകള്‍ക്കൊടുവില്‍ സ്വയം പാകപ്പെടുത്തി തന്‍റേടത്തോടെ ഭരണം ഏറ്റെടുത്ത സ്ത്രീയുടെ കാര്യപ്രാപ്തി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്.

“നിലാനൃത്തം” (കവിതാ സമാഹാരം). നൂറനാട്: ഉണ്മ പബ്ലിക്കേഷന്‍സ്, ഒക്ടോബര്‍ 2007.                    

തുളസി (ജിജി ജോര്‍ജ്ജ്)

1977 ല്‍ തിരുവനന്തപുരം ജില്ലയിലെ അംബൂരിയില്‍ ജനിച്ചു. ജോര്‍ജ്ജ്കുട്ടിയും ലിസയും മാതാപിതാക്കള്‍. ഹൈസ്കൂള്‍ വിദ്യാഭ്യാസവും നേഴ്സിംഗ് പഠനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ നാലുവര്‍ഷമായി ചെന്നൈയിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ജീവിതവിഷാദങ്ങളുടെ തെളിമയാര്‍ണ് ഒഴുക്കാണ് തുളസിയുടെ രചനകള്‍. “ഓര്‍മ്മകള്‍ക്കൊരു ശവകുടീരം” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ നോവലിലെ ആദ്യ അധ്യായമാണ് ഇവിടെ ഉള്‍പെടുത്തിയിരിക്കുന്നത്. “ഓര്‍മ്മകള്‍ക്കൊരു ശവകുടീരത്തില്‍” നോവലിസ്റ്റ് തനിക്കു പരിചയമുള്ള മറ്റൊരു ജീവിതത്തിന്‍റെ ഏടുകള്‍ പകര്‍ത്തിയിരിക്കുകയാണ്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാതെ മണ്‍മറഞ്ഞു പോയ ഒരു കൂട്ടുകാരിയുടെ ജീവിതകഥയാണ് തുളസി വിവരിക്കുന്നത്. ബാല്യകൗമാരങ്ങളിലെ മധുരസ്മൃതികളിലേക്ക് ഊളിയിട്ടിറങ്ങി ആ പഴയ ജീവിതം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്ന ഒരുവളുടെ ചിന്തകളെയാണ് ഒന്നാമധ്യായത്തില്‍ തുളസി പകര്‍ത്തുന്നത്. ഒരു ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാന ലോകവുമായി ഇടകലര്‍ന്നുള്ള വിവരണരീതിയാണിതില്‍. ഓര്‍മകളെ കീറിമുറിച്ചുകൊണ്ട് കാലം ഒരു യാഥാര്‍ത്ഥ്യമായി കേന്ദ്രകഥാപാത്രത്തിനു മുന്നിലെത്തുന്നു. അര്‍ത്ഥശൂന്യമായ യാത്രയാണു ജീവിതമെന്ന രൂപകം തുടക്കത്തിലെ പ്രത്യക്ഷപ്പെടുന്നുണ്ട്. നഷ്ടപ്രണയത്തിന്‍റെയും ജീവിതസമസ്യകളുടെയും സങ്കീര്‍ണതലങ്ങളാണു നോവലിന്‍റെ പ്രമേയവും. ഭാര്യയും കുട്ടികളും കുടുംബവുമുള്ള, പ്രായമേറെയുള്ള ഒരാളുമായി പ്രണയത്തിലാകുന്ന ഒരു ചെറുപ്പകാരിയുടെ നൊമ്പരങ്ങളാണ് ഒഴുക്കുള്ള ഭാഷയില്‍ തുളസി വര്‍ണിക്കുന്നത്.

“ഓര്‍മ്മകള്‍ക്കൊരു ശവകുടീരം” (നോവല്‍). ആലുവ: പെന്‍ ബുക്സ്, 2002.                    

മൈന ഉമൈബാന്‍

1978 ഫെബ്രുവരി 22 ന് ഇടുക്കി ജില്ലയിലെ വാളറയില്‍ ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സ് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി. ജി. ഡിപ്ലോമയും. പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ക്ലാര്‍ക്ക്. കഥകളെഴുതാറുണ്ട്. “ചന്ദനഗ്രാമം” എന്ന പ്രഥമ നോവല്‍ മാതൃഭൂമി നോവല്‍ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “വിഷ ചികിത്സ” ആണ് പ്രസിദ്ധീകരിച്ച കൃതി. ‘മിശ്ര ചികിത്സയുടെ സാദ്ധ്യത’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടോ അതിലധികമോ ചികിത്സാരീതികളെ (അവയുടെ ഗുണഫലങ്ങള്‍) യോജിപ്പിച്ച് ചെയ്യുന്ന ചികിത്സയെയാണ് മിശ്ര ചികിത്സ അഥവാ സമ്മിശ്ര ചികിത്സ എന്നുദ്ദേശിക്കുന്നത്. ആധുനിക ചികിത്സകളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദമാണ് മിശ്ര ചികിത്സയെന്ന് ഇതിന്‍റെ വക്താക്കള്‍ പറയുന്നു. മിശ്ര ചികിത്സയുടെ സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനുള്ള ചെറിയൊരു ശ്രമമാണ് ഈ പഠനം. ഒരു ശാസ്ത്രവിഷയമായ വിഷവൈദ്യത്തെ വിശദമാക്കാന്‍ പ്രയാസമുണ്ടെങ്കിലും പരമാവധി ലളിതമാക്കാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും സ്പര്‍ദ്ധകളുമല്ല അടിസ്ഥാനപമായി മനുഷ്യന്‍റെ ജീവന്‍റെ രക്ഷയാണ് ഇന്നിന്‍റെ ആവശ്യമെന്ന സന്ദേശമാണ് ഈ പഠനം നമുക്ക് തരുന്നതെന്നു അവതാരികയില്‍ ഡോ. ഖദീജ മുംതാസ് രേഖപ്പെടുത്തുന്നു.

തനൂജ എസ് ഭട്ടതിരി

1962 ല്‍ തിരുവനന്തപുരം കോട്ടയ്ക്കകത്ത് ജനിച്ചു. ബി. എ. സോഷ്യോളജി (കേരള യൂണിവേഴ്സിറ്റി), ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. എം. എ. സോഷ്യോളജി പഠനം പൂര്‍ത്തിയാക്കി. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അഡ്മിനിസ്ട്രേഷനില്‍ ജോലി ചെയ്യുന്നു. ഗൃഹലക്ഷ്മിയുടെ ചെറുകഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ‘വിഗ്രഹങ്ങള്‍ തകരുമ്പോള്‍’ എന്ന കഥയില്‍ നിസ്സാഹയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചു പറയുന്നു. ആരുമില്ലാതായ അനു എന്ന പെണ്‍കുട്ടി പള്ളിമുറ്റത്ത് അഭയം തേടിയെത്തി. അവള്‍ പിന്നീട് പഠിച്ചു കന്യാസ്ത്രീയായി, ഡോക്ടറായി. ഒരു പുരുഷനോട് അവള്‍ക്ക് അടുപ്പം തോന്നി. തിരുവസ്ത്രം ഉപേക്ഷിച്ച് അവള്‍ ഇറങ്ങിപോന്നു. എന്നാല്‍ അവന്‍ അവളെ സ്വീകരിച്ചില്ല. വീണ്ടും നിരാലംബയായി അവള്‍ നില്‍ക്കുന്നു. ജീവിതത്തിലെ, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചില ചോദ്യങ്ങളാണ് ഈ കഥയും ഉയര്‍ത്തുന്നത്.

“താഴ്വരയില്‍ നിന്നൊരു കാറ്റ്” (ചെറുകഥകള്‍). കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2005. “സെലസ്റ്റിയല്‍ പ്ലെയിന്‍” (ചെറുകഥകള്‍). കോട്ടയം: ഡി. സി. ബുക്സ്, 2008. “നാം മറക്കാതിരിക്കണം” (ലേഖനങ്ങള്‍) എച്ച്. ആന്‍റ്. സി പബ്ലിക്കേഷന്‍സ്, 2009. “അന്തര്‍ജനത്തിന് സ്നേഹപൂര്‍വ്വം,ബഷീര്‍” (കത്തുകള്‍). കോട്ടയം: ഡി. സി. ബുക്സ്, 2009. “സ്നേഹത്തിന്‍റെ ഭാണ്ഡം” (ബാലസാഹിത്യം). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2009. “അന്തര്‍ജനത്തിന് സ്നേഹപൂര്‍വ്വം, വയലാര്‍”. കോട്ടയം:ഡി. സി. ബുക്സ്. “ലീനാമേരി സെബാസ്റ്റ്യന്‍” - (ബാലസാഹിത്യം). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്.

*****************************************