ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

3-9-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ആഗസ്റ്റ് 28 മുതൽ സെപ്തം 2 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ബുധൻ

ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) വ്യാഴം , വെള്ളി ,ശനി
▪▪▪▪▪▪▪▪▪

 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിത് .
പ്രമുഖരായ ചില അംഗങ്ങൾ പുറത്തു പോയി ...
പതിവു പംക്തികളിൽ ചിലത് നിന്നു പോയി ..
ഗ്രൂപ്പിനെ പഴയ പ്രതാപത്തിലേക്ക് ഉയർത്താൻ ഓരോരുത്തർക്കും ബാധ്യതയുണ്ട് .
അതു കൊണ്ടു തന്നെ കൂടുതൽ ഇടപെടലുകൾ ഉണ്ടാവണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുകയാണ് ..

ഇനി അവലോകനത്തിലേക്ക് ..

📚തിങ്കൾ
   അനിൽമാഷ് അവതാരകനായ സർഗസംവേദനം,വാരികകളിലൂടെ ഒരു വാരം എന്നീ രണ്ടുപംക്തികളുള്ള ദിവസമാണ് തിങ്കൾ.

📕 7.30ന് തന്നെ സർഗസംവേദനത്തിനുള്ള അവസരമൊരുക്കാൻ അനിൽമാഷ് വന്നു.പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് അനിതാനായരുടെ *Cut Like Woundഎന്ന നോവലിന് സ്മിത ലക്ഷ്മി  ഭുവനഎന്ന പേരിൽ തയ്യാറാക്കിയ മൊഴിമാറ്റനോവലിനെ കുറിച്ചായിരുന്നു ആദ്യ പോസ്റ്റ്.
38ദിവസത്തെ ഡയറിക്കുറിപ്പ് പോലെ രചിച്ച ഈ നോവലിന്റെ ഇതിവൃത്തം ലിയാഖത്ത് എന്ന പുരുഷവേശ്യയുടെ കൊലപാതകവും,
ഇൻസ്പെക്ടർഗൗഡയുടെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണവുമാണ്.
നോവലിന്റെ മറ്റൊരു പ്രത്യേകത സമൂഹത്തിലെ ഭിന്നവർഗ ലിംഗപദവിയുള്ളവർ ഇതിലെ കഥാപാത്രങ്ങളായി വരുന്നു എന്നുള്ളതാണ്.

📙ഈ പോസ്റ്റിന് അനുബന്ധമായി സ്മിത ലക്ഷ്മി എഴുതിയ മഴവണ്ടി എന്ന കവിത പ്രജിത കൂട്ടിച്ചേർത്തു. ഭുവന കണ്ടെത്തി വായിക്കും എന്ന ഒരുറപ്പും കെ.എസ്.രതീഷ് മാഷ് തന്നു.

🚙 തുടർന്ന് കുതിരലാടം പെയ്ത മഞ്ഞുവഴികൾ എന്ന തലക്കെട്ടോടുകൂടി ബാബു ഒതുക്കുങ്ങൽ തയ്യാറാക്കിയ അമർനാഥിലേക്കുള്ള യാത്രാവിവരണം അനിൽമാഷ് പോസ്റ്റു ചെയ്തു.
നല്ലൊരു  യാത്രാവിവരണമായിരുന്നു ഇത്.
ലിഡ്ഡർ എന്ന വെള്ളനദി ഒരു വാങ്മയചിത്രമായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

📘തുടർന്ന് സജിത്ത് മാഷ് പോസ്റ്റ് ചെയ്ത നിതേഷ്സുരേഷിന്റെ ശിരുവാണി,ദെെവത്തിന്റെ കയ്യൊപ്പ്എന്ന യാത്രാവിവരണത്തിന് ചിത്രങ്ങൾ ഒന്നു കൂടി മിഴിവേകി.

📚9മണിക്ക് തന്നെ രണ്ടാം പംക്തിയായ അനിൽ മാഷിന്റെ ആഴ്ചപ്പതിപ്പ്എന്ന വാരികകളുടെ വാരാവലോകനംതുടങ്ങി.
മാതൃഭൂമി, കലാകൗമുദി, മാധ്യമം, ഭാഷാപോഷിണി എന്നീ ആനുകാലികങ്ങളുടെ സമഗ്രവും സമ്പൂർണവുമായ അവലോകനമായിരുന്നു അനിൽമാഷ് നടത്തിയത്.
ഒരു പാട് നല്ല ലേഖനങ്ങൾ വായനക്കുറിപ്പായും യാത്രാവിവരണമായും ആനുകാലികങ്ങളുടെ അവലോകനമായും വന്ന ദിവസമായിരുന്നു തിങ്കളാഴ്ച. എന്നിട്ടുമെന്തേ ആരും......???

🎇ചൊവ്വാഴ്ച കാഴ്ചകളിലൂടെ...
കാഴ്ചയുടെ വിസ്മയത്തിൽ 41ാം ഭാഗമായി കാക്കരശ്ശിനാടകം എന്ന കലാരൂപമാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.

ഫോട്ടോകളും വീഡിയൊ ലിങ്കുകളും അനുബന്ധമായി ചേർത്തിരുന്നു.

🔴കൂട്ടിച്ചേർക്കലുകൾ നന്നായി നടന്ന ദിവസമായിരുന്നു ചൊവ്വാഴ്ച. കല ടീച്ചർ തന്റെ കല കവിതയിലൂടെ എത്ര ഭംഗിയായാണ് പ്രകടിപ്പിക്കുന്നത്👌👌ടീച്ചർ കൂട്ടിച്ചർത്ത ജി.ഭാർഗ്ഗവൻ പിള്ളയുടെ പുസ്തകത്തിലെ വരികളും ഉപകാരപ്രദം.
രതീഷ് മാഷ് നാട്ടറിവുദിനത്തിൽ പോസ്റ്റ് ചെയ്തിരുന്ന കാക്കരശ്ശിനാടകത്തിന്റെ വീഡിയോ രജനിടീച്ചർ ഒന്നുകൂടി  പോസ്റ്റ് ചെയ്തത് സന്ദർഭോചിതവും ഉപകാരപ്രദവുമായിരുന്നു.

കാക്കരശ്ശിനാടകത്തെക്കുറിച്ച് രതീഷ്മാഷ് ഉന്നയിച്ച ചോദ്യം👍👍

🔵സീതടീച്ചർ, വാസുദേവൻമാഷ്, സുജാതടീച്ചർ, അനിൽമാഷ്, സ്വപ്ന ടീച്ചർ, സെെനബ്ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി....

📚ബുധൻ
ലോകസാഹിത്യവേദിയുടെ വാതായനങ്ങൾ കൃത്യം 7.30ന് തന്നെ നെസിടീച്ചർ നമുക്കായി തുറന്നുതന്നു.
 മഹമൂദ് ദർവിഷ്എന്ന ഫലസ്തീൻ വിപ്ലവകവിയെയാണ് ടീച്ചർ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഗോതമ്പുമണികൾ,തന്റെ അമ്മ,നടത്തം,ആഗ്രഹങ്ങളെക്കുറിച്ച്,ഇര നമ്പർ 48,വാക്കുകൾ, ശിരസ്സും അമർഷവും,മനുഷ്യനെക്കുറിച്ച്,മർമ്മരം തുടങ്ങിയ കവിതകൾ ടീച്ചർ പോസ്റ്റ് ചെയ്തു.

🙏ഇത്രയും കവിതകൾ കണ്ടെത്താൻ ടീച്ചർ നടത്തിയ ശ്രമത്തിന് 💐💐കൂടാതെ,ദർവിഷിനെക്കുറിച്ച് സച്ചിദാനന്ദൻ എഴുതിയ ഓർമക്കുറിപ്പും ടീച്ചർ പോസ്റ്റ് ചെയ്തു.
ഈ കവിതകളിലെല്ലാം തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന,സ്വാതന്ത്ര്യവും സമത്വവും ഉൾച്ചേർന്ന മനോഹരമായ ലോകം സ്വപ്നം കാണുന്ന കവിയെ നമുക്കു കാണാം.

🔴അനിൽമാഷ്, രജനിടീച്ചർ എന്നിവർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്😔

തുടർന്ന് മൗനംനിറഞ്ഞ അന്തരീക്ഷത്തിലേക്ക് പൊടുന്നനെയാണ് ആ സന്തോഷവാർത്ത എത്തിയത്. രാജ്മോഹൻ മാഷിന് സംസ്ഥാന അദ്ധ്യാപക അവാർഡ്...

രാജ് മോഹൻ മാഷിന് തിരൂർ മലയാളം ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ ...

⬛  വ്യാഴാഴ്ച പ്രൈം ടൈമിൽ ഒന്നും തന്നെയുണ്ടായില്ല ....
അശോക് സാറിന്റെ ചിത്രം വിചിത്രം മുടങ്ങിപ്പോയി ...

📚 വെള്ളിയാഴ്ച പ്രൈം ടൈമിൽ സബുന്നിസ ടീച്ചർ തന്റെ പുസ്തക പരിചയത്തിൽ
ടി കെ ഹാരിസിന്റെ 'മഴപ്പുസ്തകം, -ആൺ മഴയോർമ്മകൾ 'പരിചയപ്പെടുത്തി..

🔴 പുസ്തക പരിചയത്തെ വിലയിരുത്തിക്കൊണ്ട്
KS രതീഷ് മാഷ്, സീതാദേവി ടീച്ചർ, അനിൽ മാഷ്, പ്രജിത ടീച്ചർ, ഗിരീഷ് മാഷ്, ഹമീദ് മാഷ്,  തുടങ്ങിയവർ സജീവമായി രംഗത്തു വന്നു ...


📚ശനിയാഴ്ച നവ സാഹിതി
സൈനബ് ടീച്ചർക്ക് എന്തോ ബുദ്ധിമുട്ട് വന്നതിനാൽ  സ്വപ്ന ടീച്ചർ തന്നെ അവതാരകയായി തിരിച്ചെത്തി ..

 ഷീനറാണിയുടെ വരാന്തകൾ, നൂറയുടെ ഉയിർപ്പിലേക്കുള്ള പലായനങ്ങൾ എന്നീകവിതകളും, റൂബി നിലമ്പൂരിന്റെ ബാബുവേട്ടന്റെ ചിരി ' എന്ന കഥയും പരിചയപ്പെടുത്തി,

🔵 പുതു രചനകളെ വിലയിരുത്തിക്കൊണ്ട് രജനി ,കെ.എസ് .രതീഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...

⭐ ഇനി ഈ വാരത്തിലെ താരം

ഈ വാരത്തിലെ താരപദവിക്ക് അർഹൻ മറ്റാരുമല്ല ..
ഈ വാരത്തിൽ നമ്മൾ ഏറെ ചർച്ച ചെയ്തതും ഏറെ പ്രശംസിച്ചതും ഒരാളെ തന്നെയാണ് ..

നമുക്കേവർക്കും ഏറെ പ്രിയങ്കരനായ നമ്മുടെ ഗ്രൂപ്പിന്റെ അഭിമാനമായ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രിയ രാജ്മോഹൻ മാഷ്
രാജ് മോഹൻ മാഷിന് തിരൂർ മലയാളത്തിന്റെ അഭിനന്ദനപ്പൂക്കൾ ..
🌹🌹🌹🌹🌹🌹🌹🌹