ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

30-7-2017

🍀 വാരാന്ത്യാവലോകനം🍀

ജൂലൈ 24 മുതൽ 29 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാകുണ്ട്)വ്യാഴം ,വെള്ളി, ശനി

സുജാത ടീച്ചർ(പൂയപ്പള്ളി GHSS കൊല്ലം)ചൊവ്വ, ബുധൻ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . അടക്കാകുണ്ട് ക്രസന്റ് ഹൈസ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
ചിത്രം വിചിത്രം ,ആനുകാലിക അവലോകനം തുടങ്ങിയ പംക്തികളും തുടർച്ചയായി മുടങ്ങുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

📣 ദിവസേനയുള്ള 10 മണി പംക്തികളായ പ്രവീൺ മാഷിന്റെ ഹൈക്കു കവിതകളും കഥ പറച്ചിലുകളും ഈ വാരത്തിലും സജീവമായിരുന്നു .
അഭിനന്ദനങ്ങൾ പ്രവീൺ മാഷേ ...🌹🌹🌹

📚 വാരം തുടങ്ങുന്നത് അനിൽ മാഷിന്റെ സർഗസംവേദനത്തോടെയാണ് ..
പ്രൈം ടൈം രീതി ഗ്രൂപ്പിൽ തുടങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും മുടങ്ങാതിരിക്കുകയും ഒരിക്കൽ പോലും അവതാരകമാറ്റം ഉണ്ടാവാതിരിക്കുകയും ചെയ്ത ഏക പംക്തിയാണ് അനിൽ മാഷിന്റെ സർഗസംവേദനം .മലയാളം ഗ്രൂപ്പിന്റെ അഭിമാന പംക്തി തന്നെയാണിത് ,.. അഭിനന്ദനങ്ങൾ അനിൽ മാഷേ ....

📕 വി.ജെ. ജെയിംസിന്റെ ചോര ശാസ്ത്രത്തിന്
ബിജു തുറയിൽ കുന്ന് തയ്യാറാക്കിയ വായനാനുഭവമാണ് ആദ്യം പോസ്റ്റ് ചെയ്തത് ...

🚙 തുടർന്ന് മുൻപ് പോസ്റ്റ് ചെയ്തതാണോ എന്ന സംശയത്തോടെ അരീക്കോടൻ തയ്യാറാക്കിയ യാത്രാനുഭവം ബ്രഹ്മഗിരി വന്യജീവി സങ്കേതം പോസ്റ്റ് ചെയ്തു ..

📘 ശേഷം സജിത് മാഷ് യു.കെ .കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം പോസ്റ്റ് ചെയ്തു .
ഇത് ഗ്രൂപ്പിൽ നേരത്തേ വന്നതായിരുന്നു

🔵 തുടർന്ന് അധികവിവരങ്ങളുമായി പ്രജിത ടീച്ചറും അഭിപ്രായങ്ങളുമായി നെസി ടീച്ചർ ,സജിത് മാഷ് ,സീതാദേവി ടീച്ചർ ,സ്വപ്ന ,ശിവശങ്കരൻ എന്നിവരും കടന്നു വന്നു ...

🌅 ചൊവ്വാഴ്ചയിലെ കാഴ്ചയുടെ വിസ്മയത്തിൽ ദൃശ്യകലയുടെ വരമൊഴിയിണക്കവുമായി പ്രജിത ടീച്ചർ എത്തിയതോടെ സർപ്പം തുള്ളൽ കളം റെഡി. പാമ്പിനെ ദൈവമായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്ന രീതിയാണ് സർപ്പം തുള്ളൽ.പുള്ളോർക്കുടം,വീണ, ഇലത്താളം ഇവ ഉപയോഗിച്ച് നാഗ സ്തുതി ചെയ്യുന്ന പുള്ളുവർ പ്രകൃതിദത്തമായ വർണങ്ങൾ കൊണ്ടാണ് കളം നിർമിക്കൂന്നത്
🐉🐲🐲

🔵 വളരെ മികച്ച രീതിയിൽ കൂട്ടിച്ചേർക്കൽ നടത്തിയ സീത ടീച്ചർ ആയില്യം നക്ഷത്രത്തിൽ നടത്തുന്ന നാഗാരാധനയെക്കുറിച്ച്  വിശദമായി പ്രതിപാദിച്ചു. തിരൂർ വെട്ടത്തു നടത്തുന്ന സർപ്പം തുള്ളലും സർപ്പപ്പാട്ടുo ഉദാഹരണമായി പറഞ്ഞു കൊണ്ട് വാസുദേവൻ സാറും പാമ്പിൻ പക യെക്കുറിച്ച്  പറഞ്ഞ് സജിത്ത് സാറും സീമ ടീച്ചർ, അനിൽ മാഷ്, ശിവശങ്കരൻ മാഷ്, രതീഷ് സാർ, സ്വപ്ന ടീച്ചർ തുടങ്ങിയവരും അഭിപ്രായപ്രകടനം നടത്തിയതോടെ  മണ്ണാറശാലയും വെട്ടിക്കോട്ടുമൊക്കെ മനസിലേക്ക് ഓടിക്കയറി. പാമ്പും കാവും  എന്നും കൗതുകമായ നമുക്ക് ഏറെ പ്രയോജനമാണ് ഇത്തരം കലാരൂപങ്ങൾ.👌👌👌🙏🙏🙏


🖍🖍🖍🖍 ബുധനാഴ്ചയിലെ ലോകസാഹിത്യത്തിൽ പുതിയ ഒരെഴുത്തുകാരനുമായാണ് നെസി ടീച്ചർ എത്തിയത്.

ആധുനിക ആഫ്രിക്കൻ സാഹിത്യത്തിന്റെ  ആചാര്യൻ എന്നു വിശേഷിപ്പിക്കാവുന്ന , African Serious Writerട ന്റെ എഡിറ്റർ ആയ ചിന്നു അച്ചബെയുടെ ആദ്യ നോവൽ സർവവും ശിഥിലമാകുന്നു ( Things Fall Apart) 8 ദശലക്ഷം കോപ്പികൾ വിറ്റഴിച്ച പുസ്തകമാണ്. 45 ഭാഷകളിൽ പരിഭാഷപ്പെടുത്തിയ ഈ പുസ്തകം 2007 ൽ ബുക്കർ പ്രൈസ് നേടി.വെള്ളക്കാരുടെ അധിനിവേശവും തുടർന്നുണ്ടാകുന്ന സാംസ്കാരിക ശിഥിലീകരണവും അവതരിപ്പിക്കുന്ന ഈ നോവൽ മലയാള പരി ഭാഷയിലെ ആദ്യ കൃതി കൂടിയാണ്.

" ഒക്കെൻക്വ എന്ന ഗ്രാമീണൻറെയും അവന്റെ കുടുംബത്തിന്റെയും  കഥ പറയുന്നതിലൂടെ  ഒരു ഭൂഖണ്ഡത്തിനുണ്ടായ മാറ്റം ചിന്നു അച്ചാബേ പറയുന്നു എന്ന് ബെന്യാമിൻ " അഭിപ്രായപ്പെട്ട ഈ നോവൽ തിരൂർ മലയാളികൾക്ക് നല്ല വായനാനുഭവം പ്രദാനം ചെയ്തു🙏🙏🙏

🔴 നല്ല കൂട്ടിച്ചേർക്കലുമായി പ്രജിത ടീച്ചറും ഗൂഗി വാ തീഓംഗോയെ ഓർമിച്ചു കൊണ്ട് രജനി ടീച്ചറും സീത ടീച്ചറും  മരിച്ച് 2 വർഷങ്ങൾക്കു ശേഷം  വീണ്ടും മരിക്കാനും അനുശോചനം ഏറ്റുവാങ്ങാനുമിടയായ എഴുത്തുകാരൻ എന്ന് പ്രജിത ടീച്ചറും സ്വാഭാവിക അനുഭവ സാഹിത്യത്തിനു വഴി വച്ചതായി വിജുവും ഒപ്പം ശിവശങ്കരൻ മാഷ്, രതീഷ് സാർ, രാജ് മോഹൻസാർ,, TT വാസുദേവൻ സാർ തുടങ്ങിയവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി ലോക സാഹിത്യത്തെ ഏറ്റവും മികച്ച പരിപാടിയാക്കി മാറ്റി. നെസിടീച്ചർ , അഭിനന്ദനങ്ങൾ
🌹🌹🌹🌹

🛎 വ്യാഴാഴ്ചകളിലെ ചിത്രം വിചിത്രം ഇത്തവണയും മുടങ്ങി ..

📚 രാത്രി 9 മണിക്ക് രജനി ടീച്ചർ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളിൽ  പ്രൊഫ. കൊച്ചു ത്രേസ്യാ തോമസ്,പ്രൊഫ.ജെ. മഹിളാമണി, പ്രൊഫ. കുമ്പളത്ത് ശാന്തകുമാരിയമ്മ, ഫാത്തിമ ഗഫൂർ തുടങ്ങിയവരെ പരിചയപ്പെടുത്തി.

🔵 പ്രജിത ടീച്ചർ ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...


🔔വെള്ളിയാഴ്ചയിലെ ആട്ടക്കഥാ പരിചയത്തിൽ താരകാസുരനെ 'വധിച്ചു കൊണ്ട് സീതാദേവി ടീച്ചറും' 'നിണ'മൊഴുക്കി പ്രജിത ടീച്ചറും രംഗപ്രവേശം ചെയ്തു.

🎇 കാർത്തികത്തിരുനാൾ രാമവർമ്മയുടെ നരകാസുരവധം ആട്ടക്കഥ യാ ണ്  സീതാദേവി ടീച്ചർ പരിചയപ്പെടുത്തിയത് . വിശദമായ വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയിരുന്നു 

🔴വാസുദേവൻ മാഷും, വിജു മാഷും, രതിഷ് മാഷും ശിവശങ്കരൻ മാഷും ചർച്ചയിൽ പങ്കെടുത്തു.👏🏼🌹🌹

📚 ശനിയാഴ്ച നവ സാഹിതിയിൽ 8 പുതു രചനകളാണ് അവതാരകയായ സൈനബ് ടീച്ചർ പരിചയപ്പെടുത്തിയത് ..

📗 വാസുദേവൻ മാഷ് ശ്രീനിവാസൻ തൂണേരിയുടെ 'മൻമഥന്റെ മരണം
'പ്രജിത ടീച്ചർ രാജേഷ് കരിങ്കപ്പാറ യുടെ 'പ്രണയം ,സ്വപ്ന ടീച്ചർ' സജീവൻ പ്രദീപിന്റെ കവിത 
സായിമാഷിന്റെ 'ജല തരംഗം', മിനി ടീച്ചർ ശരണ്യയുടെ 'പതിവ്രത ബിന്ദു ടീച്ചർ വിനയന്റെ 'അയ്യപ്പ 'സൈനബ് ടീച്ചർ സജദിൽ മുജീബിന്റെ 'ഒന്നിച്ച്
 രതീഷ് മാഷിന്റെ 'നൊസ്റ്റാൾജിയ' 
രാജ് മോഹൻ മാഷ് അംജദിന്റെ 'വിരഹം,വിഷാദം, മരണം എന്നീ രചനകളാണ് പോസ്റ്റ് ചെയ്തത്

🔵രചനകൾ എല്ലാം ഗംഭീരമായി🌹🌹🌹
നെസിടീച്ചർ, സൈനബ് ടീച്ചർ, രതീഷ് മാഷ്, വിജു മാഷ്, പ്രജിത ടീച്ചർ ,സ്വപ്ന ടീച്ചർ ,രാജ് മോഹൻ മാഷ് ,രജനി ടീച്ചർ ,ബിന്ദു ടീച്ചർ ,കെ.എസ്.രതീഷ് എന്നിവരെല്ലാവരും അഭിവാദ്യങ്ങളും ആശംസകളുമായി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു....

വാരത്തിലെ താരം

അവലോകനമെല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക് ഈ വാരത്തിലെ താര പദവി ആർക്കാണെന്ന് പരിശോധിക്കാം ...
വിസ്മയക്കാഴ്ചകളും കലാരൂപങ്ങളുമായി ചൊവ്വാഴ്ചകളിൽ നിറഞ്ഞു നിൽക്കുകയും
അഭിപ്രായങ്ങളും നിർദേശങ്ങളും അധികവിവരങ്ങളുമായി മറ്റു ദിനങ്ങളിലെല്ലാം സജീവമാവുകയും ചെയ്യുന്ന നമ്മുടെ പ്രിയങ്കരി , ഗ്രൂപ്പിന്റെ അഭിമാനം പ്രജിത ടീച്ചർ ഈ വാരത്തിലെ താരപദവിക്കർഹയായിരിക്കയാണ് ...

സ്റ്റാർ ഓഫ് ദ വീക്ക് പ്രജിത ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് വിടവാങ്ങുന്നു ....
****************************************

പ്രവീണ്‍ വര്‍മ്മ: വാരാന്ത്യവലോകർ അഭിനന്ദനങ്ങൾ
സ്റ്റാറായ പ്രജിത ടീച്ചർക്കും അഭിനന്ദനങ്ങൾ

അനില്‍: വാരാന്ത്യാവലോകനം സൂക്ഷ്മവും ഹൃദ്യവുമായി അവതരിപ്പിക്കുന്ന അവലോകന ടീമിന് ആശംസകൾ...
സ്റ്റാർ ഓഫ് ദ വീക്കിന് തീർച്ചയായും അർഹയാണ് പ്രജിത ടീച്ചർ.. അഭിനന്ദനങ്ങൾ പ്രജിത ടീച്ചർ🌹🌹🌹🌹

സ്വപ്ന: പ്രജിത ടീച്ചർ ..... ഓരോ ദിവസവും അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുമായി ഗ്രൂപ്പിനെ സജീവമാക്കിക്കൊണ്ടേ യിരിക്കുന്നു. താരപദവിയ്ക്ക് തികച്ചും അർഹതന്നെ👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹🌹

***********************************