ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

4-6-2017


🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

മെയ് 29 മുതൽ ജൂൺ 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

സുജാത ടീച്ചർ(പൂയപ്പള്ളി GHSS, കൊല്ലം) തിങ്കൾ ,ചൊവ്വ

ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) ബുധൻ ,വ്യാഴം
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

മഴ തുടങ്ങിയതോടെ പ്രൈം ടൈം ചർച്ചകൾക്ക് ചെറുതായി ഒരു തണുപ്പ് ബാധിച്ചോ എന്ന സംശയമുണ്ട് .എങ്കിലും കാര്യങ്ങൾ ഒരു വിധം ഭംഗിയായിത്തന്നെ നടന്നു . 
ആട്ടക്കഥാ പരിചയവുമായി സീതാദേവി ടീച്ചർ വീണ്ടും കളിത്തട്ടിൽ കയറിയതിൽ സന്തോഷം .

കഴിഞ്ഞ വാരത്തിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോ തി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ മോശമല്ലാത്ത രീതിയിൽ നടക്കുന്നതിൽ സന്തോഷവുമുണ്ട് . ഇനിയും കൂടുതൽ ഇടപെടലുകൾ ഉണ്ടാവട്ടെയെന്ന് ആശിക്കുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

🎆 29.5.17 തിങ്കൾ പ്രൈം ടൈം വളരെ ഇഫക്ടീവ് ആയിരുന്നു.
അവതാരകനായ അനിൽ മാഷ് മികച്ച വായനാനുഭവങ്ങൾ തന്നെ പരിചയപ്പെടുത്തി .

അഫ്ഘാനിസ്ഥാനിലെ കാബൂളിൽ ജനിച്ച  ഖാലിദ് ഹൊസൈനി യു ടെ പ്രസിദ്ധ നോവൽ AND THE MOUNTAIN ECH0ED ര മാ മേനോൻ പർവതങ്ങളും മാറ്റൊലിക്കൊള്ളുന്നു എന്ന പേരിൽ വിവർത്തനം ചെയ്തത്  ഇനി ഒരു വായനയ്ക്കിടമില്ലാത്ത വിധം സബുന്നിസ അവതരിപ്പിച്ചു.
   മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിൽ ആവിഷ്കരിക്കുന്ന ഹൊസൈനി 3 വയസുകാരി പരി യുടെയും സഹോദരൻ 10 വയസുകാരൻ അബ്ദുള്ളയുടെയും കഥയിലൂടെ രക്ത ബന്ധത്തിന്റെയും  സ്നേഹ ബന്ധത്തിൻറേയും ആഴം കാണിച്ചുതരുന്നു.

ഒരു മികച്ച വായനാ ബോധം ഉള്ളവർക്കേ ഇത്തരം കുറിപ്പുകൾ തയ്യാറാക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ വളരെ നല്ല ഒരു കൈയടി തന്നെ സബുന്നിസയ്ക്കു നൽകുന്നു.👏👏👏

തുടർച്ചയെന്നോണം അനിൽ മാഷ് അവതരിപ്പിച്ച ഞാൻ സഫിയ വായനക്കാരന്റെ മനസിനെ ദു:ഖത്തിന്റെ മരുഭൂമിയാക്കി ഒടുവിൽ സന്തോഷത്തിന്റെ തുരുത്തിൽ കൊണ്ടെത്തിക്കുന്നു. അനിൽ മാഷിനും ഒരു വലിയ കൂപ്പുകൈ .🙏🙏🙏🙏

മത്സരപ്പാച്ചിലാണ് തുടർന്ന് കണ്ടത്.
ദുരഭിമാനക്കൊലയ്ക്ക് വിധിക്കപ്പെട്ട ജീവനോടെ കത്തിയെരിഞ്ഞ സൗദയെ പ്രജിത ടീച്ചറും മിനിയും (സബുന്നിസ, ) വ്യത്യസ്ത രീതിയിൽ വായിക്കുവാൻ പ്രാപ്തരാക്കി.

ഞാൻ നുജൂദ് വയസ് പത്ത് വിവാഹ മോചിത എന്ന കൃതിയും നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലും പരിചയപ്പെടുത്തിയതോടെ ഗ്രൂപ്പിന് നല്ല ഒരു ണർവ് നൽകുകയും കഥയുടെ, നോവലിന്റെ ഒക്കെ വ്യത്യസ്ത മാനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അഭിപ്രായങ്ങളേക്കാൾ അഭിനന്ദനങ്ങൾക്കായിരുന്നു പ്രാധാന്യം.

📚 30-5-17 ചൊവ്വ
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ
കാഴ്ചയിലെ വിസ്മയമൊരുക്കി അനുഷ്ഠാന ദൃശ്യകലയുമായി പ്രജിത ടീച്ചർ എത്തി.
ഇരുപത്തിയെട്ടാം ഭാഗമായി പരിചയപ്പെടുത്തിയത് പാന എന്ന കലാരൂപം .
    
   കളിപ്പാനയും കള്ളിപ്പാനയും എന്നു രണ്ട് വിഭാഗമുളള പാനയും അതിന്റെ വിശദാംശങ്ങളും സവിസ്തരം പ്രതിപാദിച്ചുകൊണ്ടാണ് കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ വിസ്മയമൊരുക്കിയത്.

തിരി ഉഴിച്ചിലും തോറ്റം ചൊല്ലലും വെളിച്ചപ്പാടിന്റെ  അരുളപ്പാടുമൊക്കെയായി കഠിന വ്രതത്തോടെ ചെയ്യുന്ന ഈ കലാരൂപം പാനപിടുത്തം എന്ന നൃത്തത്തിലൂടെ, തോറ്റംപാട്ടു കളുടെ ആലാപനത്തിലൂടെ കനൽച്ചാട്ടത്തിലൂടെ സമാപിക്കും.

   നെറ്റിന്റെ കനൽവഴികളിലൂടെ യാത്ര ചെയ്ത് ചിത്രങ്ങളും വിവരങ്ങളും കോർത്തിണക്കി തിരൂർ മലയാളം യാത്രികരെ വിസ്മയത്തിന്റെ കാണാക്കാഴ്ചകളിലേക്കെത്തിക്കുവാൻ പാനക്കു കഴിഞ്ഞു. ചിത്രത്തിൽ മോഹൻലാൽ പറയും പോലെ  എത്ര മനോഹരമായ ആചാരങ്ങൾ'...

[വൈകുന്നേരം 7:35 -നു, 4/6/2017] ശിവശങ്കരൻ മാസ്റ്റർ: കൂട്ടിച്ചേർക്കാൻ ഇഷ്ടമില്ലാത്തവരാണ് 200 ൽ അധികം വരുന്ന ഗ്രൂപ്പം ഗ ങ്ങൾ എന്ന തോന്നൽ ശക്തമാകുന്നു ഇത്തവണയും 😏'

സംഘക്കളിയിലെ പാന പ്രജിത ടീച്ചർ തന്നെ കൂട്ടിച്ചേർത്തപ്പോൾ പാനയെ കുറിച്ച്  ആധികാരിക വിവരങ്ങൾ തന്നതിന് നന്ദിയർപ്പിച്ചു കൊണ്ട് പ്രവീൺ വർമയും ശിവശങ്കരൻ മാഷും, സുജാതയും രണ്ട് മൂന്നു കൂപ്പുകൈകളുമല്ലാതെ മറ്റൊന്നുമുണ്ടായി ല്ല. എനിക്കിത് വായിച്ചപ്പോൾ തോന്നിയത് ഇത്ര മാത്രം.

"എന്താ ദാസാ എനിക്ക് ഈ ബുദ്ധി നേരത്തേ  തോന്നാഞ്ഞത് ???😌🌹🌹🌹🌹🌹🌹

✳ ബുധനാഴ്ചയിലെ പ്രൈം ടൈം വിഭവമായി നെസി ടീച്ചറുടെ ലോക സാഹിത്യം      😃😃🌼🌼🌻🌻🌻🌻🌼

പ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ മിഖായേൽ ഷോളോ ഖോവിനെ പരിചയപ്പെടുത്തിയതിന് നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ🌹🌹🌹   

വളരെ വിശദമായിത്തന്നെ ടീച്ചർ അക്കാലത്തെ റഷ്യ, സാർ ചകവർത്തിമാരുടെ ഭരണകാലം, ആഭ്യന്തര യുദ്ധങ്ങൾ, എല്ലാം നമ്മിലേക്കെത്തിച്ചു,.ഇരുപതാം നൂറ്റാണ്ടിലെ റഷ്യന്‍ ജീവിതത്തെയും അവരുടെ  സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളെയും 
ആവിഷ്‌കരിക്കുന്ന നോവല്‍.  ഡോണ്‍ നദീതീരത്ത് ജീവിക്കുന്ന കൊസാക്കുകളും ടാര്‍ട്ടാറുകളും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും കഥ. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും 
എന്ന കൃതിക്ക് സമാനമായ രചന കൂടിയാണിത് എന്ന് പറഞാൽ അതിശയോക്തിയാവില്ല..
 ജീവിതത്തെ കലാസുന്ദരവും ഹൃദ്യവുമായ ഒരനുഭവമാക്കി മാറ്റിയ പ്രതിഭാധനനായിരുന്നു മിഖായേല്‍ ഷോളഖോവ് . 

ചരിത്രം . യുദ്ധരംഗങ്ങള്‍ . ഗ്രാമീണ ജീവിതം . ജീവിതം . രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ . സാമൂഹ്യജീവിതത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ തുടങ്ങി ജീവിതവും കാലവുമായി ബന്ധപ്പെട്ടതെല്ലാം ‘ ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന നോവലിനെ അനശ്വരമാക്കുന്നു .           

കാര്യമായ ചർച്ചകൾ, വിലയിരുത്തലുകൾ ഒന്നുമുണ്ടായില്ലെങ്കിലും,, ഹസീനടീച്ചർ, എജോ സാർ, വിജു സാർ, ഡിക്രൂസ് സാർ, ശിവശങ്കരൻ സാർ, അനിൽസാർ, തുടങ്ങിയവർ ടീച്ചർക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിച്ചു,,,    ടീച്ചർ തളരാതെ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു..,😀😀


🔴 വ്യാഴാഴ്ചയിലെ പ്രൈം ടൈം അശോക് ഡിക്രൂസ് സാർ അവതരിപ്പിച്ച
 ചിത്രം വിചിത്രം തീർച്ചയായും ഒരോർമ്മപ്പെടുത്തലായിരുന്നു

ഡിക്രൂസ് മുതൽ ഡിക്രൂസ് വരെ എന്ന ശീർഷകത്തോടെ അവതരിപ്പിച്ച ചിത്രത്തിൽ അതിനുള്ള പ്രേരണ, തന്റെ പേരറ്റമുള്ള 1900 ൽ കേരളത്തിൽ ജീവിച്ചിരുന്ന, സഖറിയാസ് ഡിക്രൂസിന്റെ  ഫോട്ടോയാണെന്ന ഓർമ്മപ്പെടുത്തൽ...

റാണി ഗൗരി പാർവ്വതി ഭായിയുടെ താല്പര്യത്തിൽ നിർമ്മിക്കപ്പെട്ട കനാൽ, അതിനെ ആലപ്പുഴയും കൊച്ചിയുമായി ബന്ധിപ്പിക്കാൻ ഉണ്ടാക്കിയ തുരങ്കം, അതിന്റെ സുവർണ്ണകാലം പകർത്താൻ ഭാഗ്യം ലഭിച്ച സർക്കാർ ഫോട്ടോ ഗ്രാഫർ "സീനിയർ ഡിക്രൂസ്",,,,,പിന്നെ അതിന്റെ ഇന്നത്തെശോചനീയാവസ്ഥ പകർത്തിയ" ജൂനിയർ ഡിക്രൂസ്"😃 എല്ലാം നമ്മെ വിസ്മയത്തുമ്പത്ത് നിർത്തുന്നു... 
മനുഷ്യന്റെ അജയ്യതയും അധ്വാനശക്തിയും(അശ്വമേധം...വയലാർ) വെളിവാക്കുന്നതോടൊപ്പം അവന്റെ അഹന്തയും അനാസ്ഥയും നിഷ്ക്രിയതയും കൂടി വ്യക്തമാക്കുന്ന ചിത്രങ്ങൾ,, വിവരണം,, എല്ലാം ഗംഭീരമാക്കിയ അശോക് സാറിന് അഭിനന്ദനങ്ങൾ😀🌹
✅ തുടർന്നു നടന്ന ചർച്ചയിൽ രജനി ടീച്ചർ ,റീത ടീച്ചർ ,അനിൽ മാഷ് എന്നിവർ പങ്കെടുത്തു .
മാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ടു വന്ന ഒരു പത്രവാർത്ത ജ്യോതിടീച്ചർ അനുബന്ധമായി ചേർത്തു .

📚 വ്യാഴാഴ്ചയിലെ 9 മണി പംക്തിയായ രജനി ടീച്ചറുടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ✍🏽✍🏽 എന്ന പംക്തിയിൽ സാഹിത്യ പോഷണത്തിൽ മുഖ്യപങ്കുവഹിച്ച ഡോ.സുവർണ്ണ നാലപ്പാട്ട്, സുലോചന നാലപ്പാട്ട്, തോട്ടയ്ക്കാട്ട് ഇക്കാവമ്മ, നളിനി ബേക്കൽ തുടങ്ങിയ എഴുത്തുകാരികളെ പരിചയപ്പെടുത്തി, 

🌘 തുടർന്ന് അവതരണത്തെ വിലയിരുത്തിക്കൊണ്ട് രതീഷ് മാഷ്, അനിൽമാഷ്, സ്വപ്ന ടീച്ചർ, സീതാദേവി ടീച്ചർ,, എന്നിവർ ചർച്ചയിൽ പങ്കെടുത്തു...

🔔 വെള്ളിയാഴ്ചകളിലെ ആട്ടക്കഥാ പരിചയത്തിന് ചെറിയൊരു ഇടവേളക്കു ശേഷം സീതാദേവി ടീച്ചർ വിളക്കു തെളിച്ചിരിക്കയാണ് .

ഇരട്ടക്കുളങ്ങര രാമവാര്യർ രചിച്ച എക്കാലത്തെയും പ്രശസ്തമായ കിരാതം ആട്ടക്കഥയാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത് .
കഥാ സംഗ്രഹവും വിശദമായ റിപ്പോർട്ടും ചിത്രങ്ങളോടൊപ്പം ടീച്ചർ പോസ്റ്റ് ചെയ്തു .

🔴 അനുബന്ധമായി പ്രജിത ടീച്ചർ കിരാതം കഥകളിയുടെ വീഡിയോ ലിങ്ക് പോസ്റ്റ് ചെയ്തു.
അനിൽ ,മിനി താഹിർ ,അശോക് സാർ ,രമ ,വിജു ,രജനി ,ജ്യോതി ,ശിവശങ്കരൻ, വാസുദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .

📚 ശനിയാഴ്ചയിലെ നവ സാഹിതിയിൽ ഇത്തവണ ആറ് രചനകളാണ് സ്വപ്ന ടീച്ചർ പരിചയപ്പെടുത്തിയത് .

✅ പ്രസീദ പി.എം. രചിച്ച ഒരു വട്ടം കൂടി , രതീഷ് കെ. എസ്. രചിച്ച പുരുഷ ലാബുകൾ ,അന്താക്ഷരി - ഒരു സദാചാരക്കളി ,ദേവ് ന നാരായണന്റെ താക്കോൽ, ഫാത്തിമ വഹീദയുടെ വിദ്യാലയം , റോഷൻ മാത്യുവിന്റെ ശില്‌പം എന്നിവയാണ് ഇന്ന് നവ സാഹിതിയിൽ പരിചയപ്പെടുത്തിയത് .

✳ ഇന്നും വിലയിരുത്തലുകളും വിശകലനങ്ങളും കുറവു തന്നെയായിരുന്നു , സ്വപ്ന ടീച്ചർ ,അനിൽ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

⛱ മഴക്കാലത്തണുപ്പ് നമ്മുടെ ചർച്ചകളേയും വിശകലനങ്ങളേയും ബാധിച്ചു എന്നു തോന്നുന്നു .. പലരും മൂടിപ്പുതച്ച് ഉറങ്ങുക തന്നെയാണ് . രംഗത്തേക്ക് ഇറങ്ങാൻ ഇപ്പോഴും മടി .
കളിത്തട്ടിൽ സ്ഥിരം കളിക്കാർ മാത്രം ..
രതീഷ് മാഷ് ,പ്രവീൺ മാഷ് തുടങ്ങിയ പ്രഗത്ഭർ പോലും മൗനികളായി പോകുന്നു ..
ആട്ടക്കഥ തിരിച്ചു വന്നപ്പോൾ കാർട്ടൂൺ കാഴ്ചകൾ തിരിച്ചു പോയി .. കഥാപ്രസംഗത്തിനും കാഫ്കയുടെ രചനകൾക്കും തുടർച്ചയില്ലാതായി ...


⭐ ഇനി ഈ
 വാരത്തിലെ താരം 

താരോദയമൊന്നുമില്ലാത്ത ഒരു വാരമായിപ്പോയി ഇത് . എങ്കിലും ഒരു താരത്തെ കാണാതിരിക്കാനും വയ്യ .
പുതുമകളോടെ ആട്ടക്കഥകളുമായി തിരിച്ചെത്തിയ നമ്മുടെ പ്രിയപ്പെട്ട സീതാദേവി ടീച്ചറാണ് ഈ വാരത്തിലെ താരപദവിക്ക് അർഹത നേടിയിരിക്കുന്നത് .

സ്റ്റാർ ഓഫ് ദ വീക്ക്
സീതാദേവി ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം അവസാനിപ്പിക്കുന്നു .

**********************************     
               
പ്രവീണ്‍ വര്‍മ്മ: നല്ല വിലയിരുത്തലിന് വാരാന്ത്യവലോകനക്കാർക്കും
സ്റ്റാറായി തിളങ്ങിയതിന്
സീതാദേവി ടീച്ചർക്കും
അഭിനന്ദനങ്ങൾ       

സ്വപ്ന: അവലോകനക്കാർക്ക് അഭിനന്ദനങ്ങൾ....💐💐💐                        

വിജു: മാഷേ ചിലർ കളി കാണുന്നു! ചിലർ കളിപ്പിക്കുന്നു 'എ
ങ്കിലും എല്ലാവരും എപ്പോഴെങ്കിലും പ്രൈം ടൈമിൽ എത്തി നോക്കാറുണ്ട്! ചിലർക്ക് അവർക്കാവശ്യമുള്ളതു കിട്ടിയ സന്തോഷം! എന്തായാലും വാരാന്ത്യാ വലോകനം കേ മമായി! ആശംസകൾ!🙏🙏🙏🙏🙏                        
                       
വാസുദേവന്‍: അവലോകനത്തിന്നും
വാരത്തിലെ താരത്തിനും അഭിനന്ദനങ്ങൾ🌺🌺🌺🌺                        

അനില്‍: അവലോകനം മികച്ച നിലവാരത്തിലേക്ക് മാറിക്കൊണ്ടേയിരിക്കുന്നു... അഭിനന്ദനങ്ങൾ💐💐💐                        
രതീഷ് കൃഷണൻ: ഇത്തവണേം ഞാൻ താരായില്ല....
നിങ്ങൾക്ക് ഇതെനിക്ക് തരാൻ താല്പര്യമുണ്ടോ...?
ഒരു താരപദവിയല്ലേ ഞാൻ ചോദിക്കണുള്ളൂ...
ചെറിയ ഉള്ളിയൊന്നുമല്ലല്ലോ...🤓
അസൂയ തോന്നണുണ്ട് സി സി ടി വിയും പിടിച്ച് ഈ അവലോകനം ചെയ്യണോരോട്...
ആശംസകൾ അഭിവാദ്യങ്ങൾ...👏🏿👏🏿👍🏿🙏🏿✍🏾  
                      
ശിവശങ്കരൻ: അവലോകനം വായിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തവർക്ക് കൂപ്പുകൈ
🙏🙏🙏🙏

**********************************************************************