ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

9-7-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ജൂലൈ 3 മുതൽ 8 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ) ബുധൻ ,വ്യാഴം ,വെള്ളി

ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) തിങ്കൾ ,ചൊവ്വ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിത് .  കൂടുതൽ ഇടപെടലുകൾ ഉണ്ടാവാതെ ഗ്രൂപ്പിന് മുന്നോട്ട് പോകൽ പ്രയാസമായിരിക്കും എന്നൊരു ആശങ്കയുമുണ്ട് . ഇരുന്നൂമ്പതിലധികം അംഗങ്ങളുള്ള ഒരു സാഹിത്യ ഗ്രൂപ്പാണിതെന്ന് ഓർക്കണം .


ഇനി അവലോകനത്തിലേക്ക് ..

🌗 തിങ്കളാഴ്ച സർഗ സംവേദനത്തിൽ അനിൽ മാഷ് പിരിയൻ ഗോവണിക്ക്കീഴിലെ ഒറ്റജീവിതങ്ങൾ എന്ന പേരിൽ "വി എം ദേവദാസിന്റെ 'അവനവൻ തുരുത്ത് ' എന്ന കഥാസമാഹാരത്തിന് ഫൈസൽ ബാവ തയ്യാറാക്കിയ വായനാനുഭവം പങ്കുവെച്ചു.
കുളവാഴ, ചാച്ച, നാടകാന്തം,അവനവൻ തുരുത്ത്, മാന്ത്രികപ്പിഴവ്. അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങിയ കഥകളുടെ വ്യത്യസ്തമായ വായനാനുഭവമാണ് അവനവൻ തുരുത്ത്......

📘പ്രജിത ടീച്ചർ സന്ദർഭോചിതമായ കൂട്ടിച്ചേർക്കലുകളും സ്വപ്ന ടീച്ചർ അഭിനന്ദനങ്ങളുമായും കഥയരങ്ങിലെത്തി.....􏜹🌹🌹🌹🌹🌹


🎇ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ മുപ്പത്തിമൂന്നാമത് ദൃശ്യകലയായി  പ്രജിത ടീച്ചർ'കേരളീയ മാപ്പിള കലാരൂപം ഒപ്പന,യുമായി രംഗത്തെത്തി .
 ആണൊപ്പനയും പെണ്ണൊപ്പനയും 'വിശദമായി,, മറ്റുള്ളവർക്ക് കൂട്ടിച്ചേർക്കാനവസരം കൊടുക്കാത്ത വിധത്തിൽ ' അഭിനന്ദനീയവും, ഏകപക്ഷീയവുമായി 'പരിചയപ്പെടുത്തി.😀😜

🔴വർമ്മ മാഷ്, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ്‌, സ്വപ്ന ടീച്ചർ, രതീഷ് മാഷ്‌, സൈനബ് ടീച്ചർ ..എല്ലാവരും അഭിവാദ്യ  പ്പൂച്ചെണ്ടുകളുമായ് മുൻവരിയിലുണ്ടായിരുന്നു....😀🌹🌹

📚ബുധൻ
ലോകസാഹിത്യമെന്ന വായനയുടെ വിശാല ലോകവുമായി നെസിടീച്ചർ ബുധനാഴ്ച കടന്നു വന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും,ദാർശനികനുമായിരുന്ന നിക്കോസ് കസൻദ് സാക്കിസിനെയും അദ്ദേഹത്തിന്റെ കൃതികളെയുമാണ് ടീച്ചർ പരിചയപ്പെടുത്തിയത്. സമഗ്രവും,സമ്പൂർണവുമായിരുന്നു അവതരണം.
അദ്ദേഹത്തിന്റെ  സർപ്പവും ലില്ലിയും എന്ന കഥതൊട്ട് ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന വിവാദകൃതി വരെയുള്ള രചനകളെ വിശദമായിത്തന്നെ നസിടീച്ചർ പ്രതിപാദിച്ചിട്ടുണ്ട്.👍👍👍

📕രതീഷ് മാഷ്,ജ്യോതിടീച്ചർ, വാസുദേവൻമാഷ്, പ്രവീൺമാഷ്, സീതാദേവി ടീച്ചർ, ശിവശങ്കരൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🛎 ഹെെക്കു പോസ്റ്റുകളുടെ ഒമ്പതാം ദിനത്തിൽ 5 ഹെെക്കു കവിതകൾ പ്രവീൺമാഷും,നിഴലിന് പുതിയമാനങ്ങൾ നൽകിയ 2 കാപ്സ്യൂൾ കവിതകൾ സെെനബ് ടീച്ചറും പോസ്റ്റ് ചെയ്തു.
കവിതാവായനയ്ക്കുശേഷം കഥയരങ്ങ് ഉണർന്നു.
പതിനഞ്ചാം കഥയായി ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സിന്റെ ഒരു മണിക്കൂർ ഉറക്കം മൂന്ന് സ്വപ്നങ്ങൾ എന്ന കഥയാണ് പ്രവീൺ മാഷ് പോസ്റ്റ് ചെയ്തത്.ലോകസാഹിത്യവും,ഹെെക്കുകവിതകളും,കഥയും ചേർന്ന് ബുധനാഴ്ച പ്രെെംടെെം കേമാക്കി👍👍👍

📀 ഇനി വ്യാഴാഴ്ച കാഴ്ചകളിലേയ്ക്ക്....
ചിത്രം വിചിത്രം കാത്തിരുന്നവർക്ക് നിരാശ നൽകിയ ദിവസമായിരുന്നു വ്യാഴം.
തന്റെ സങ്കീർണവും അതിലേറെ രസകരവുമായ സാഹചര്യങ്ങളിലൂടെ ദിവസം കടന്നുപോയിക്കൊണ്ടിരിക്കുന്നതിനാൽ 'ചിത്രം വിചിത്രം' അവതരിപ്പിക്കാൻ കഴിയാത്തതിൽ സങ്കടം രേഖപ്പെടുത്തി അശോക് സാറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
📗രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, ഹമീദ് മാഷ് തുടങ്ങിയവരുടെ അഭിപ്രായപ്രകടനം ചിത്രം വിചിത്രത്തിന്റെ സ്വീകാര്യത വെളിവാക്കുന്നതായിരുന്നു.
നിരാശയ്ക്ക് തൽക്കാല ശമനമേകി 1927ലെ ഇന്ത്യയുടെ അവസ്ഥ കാണിക്കുന്ന മൂന്ന് ഫോട്ടോ പോസ്റ്റ് ചെയ്തു.

അടുത്ത പംക്തിയ്ക്ക് 9 മണി വരെ കാത്തിരിക്കേണ്ടതിനാൽ പ്രവീൺ മാഷ് ത്രിശങ്കു സ്വർഗം എന്നതിനു സമാനമായി ചെെനയിലുള്ള ശ്മശാനത്തെക്കുറിച്ചുള്ള ലേഖനവും,ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഈ പുതിയ അറിവിന്🙏🙏🙏

📣 കൃത്യം 9 മണിയ്ക്ക് തന്നെ മലയാളത്തിലെ പ്രിയ എഴുത്തുകാരികൾ എന്ന പംക്തിയിൽ രജനിടീച്ചർ സജിനി പവിത്രൻ,സഹീറ തങ്ങൾ,സബീന M സാലി,ശ്രീദേവി ഏളപ്പില എന്നീ നാല് സാഹിത്യകാരികളെ പരിചയപ്പെടുത്തി.

🔵 ശിവശങ്കരൻ മാഷ് അഭിപ്രായം രേഖപ്പെടുത്തുകയും,പ്രജിത കൂട്ടിച്ചേർക്കൽ നടത്തുകയും ചെയ്തു.ഇതിനിടയിലാണ് നവാമുകുന്ദയിലെ ശ്രീകുമാർ മാഷിന്റെ അമ്മ മരിച്ചെന്ന ദു:ഖവാർത്ത വരുന്നത്.
മാഷിന്റെ അമ്മയ്ക്ക് തിരൂർമലയാളത്തിന്റെ കണ്ണീർപ്രണാമം.
10മണിയ്ക്ക് ഹെെക്കു കവിതകളുടെ 10ാം ദിനവുമായി എത്തിയ പ്രവീൺ മാഷ് അഞ്ച് ഹെെക്കു കവിതകളും, സെെനബ് ടീച്ചർ നിഴലിനെക്കുറിച്ചുള്ള ക്യാപ്സ്യൂൾ കവിതയും പോസ്റ്റ് ചെയ്തു. കഥയരങ്ങിൽ കേർട്ട് കുസൻബർഗിന്റെ 'ഈ പറയുന്നപോലുള്ള വ്യത്യാസമൊന്നുമില്ല'എന്ന കഥയാണ് പ്രവീൺമാഷ് പറഞ്ഞുതന്നത്.തുടർന്ന് പ്രവീൺ മാഷ് തന്നെ പോസ്റ്റ് ചെയ്ത വ്യത്യസ്ത രാജ്യങ്ങളിലെ രാമായണപാരമ്പര്യത്തെക്കുറിച്ചുള്ള ലേഖനം വിജ്ഞാനപ്രദമായിരുന്നു.

🔔പ്രെെംടെെം പംക്തിയായ ആട്ടക്കഥ പരിചയം സ്ഥിരം കെെകാര്യം ചെയ്തിരുന്ന സീതാദേവി ടീച്ചർ വെള്ളിയാഴ്ച അവധിയിലായിരുന്നു.
പരിചയപ്പെടുത്തേണ്ട കഥ രാവണോത്ഭവ'മായതിനാലാണാവോ ടീച്ചർ വിട്ടുനിന്നതെന്ന ആമുഖത്തൊടെയാണ് പകരം വന്ന വാസുദേവൻമാഷ് ആട്ടക്കഥ അവതരിപ്പിച്ചത്. 

മണലൂർ എഴുത്തച്ഛന്റെ രാവണോത്ഭം ആട്ടക്കഥയെ മൂലകഥ,കഥാസംഗ്രഹം,ചാന്തോടിപ്പുറപ്പാട്,വേഷം,പുറപ്പാട് എന്നീ ഘട്ടങ്ങളിലൂടെ അവതരിപ്പിച്ചു.അവതരണത്തിന് മിഴിവേകാൻ ചിത്രങ്ങളുമുണ്ടായിരുന്നു.
മണലൂർ എഴുത്തച്ഛനെ പരിചയപ്പെടുത്തൽ,രാവണോത്ഭവം ആട്ടക്കഥയുടെ യു ട്യൂബ് ലിങ്ക് എന്നിവ പ്രജിത കൂട്ടിച്ചേർത്തു. 

🔴ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, ജ്യോതിടീച്ചർ  അഭിപ്രായം രേഖപ്പെടുത്തി. 


📚 വെള്ളിയാഴ്ചയിലെ 9 മണി പംക്തിയിൽ സബുന്നിസ ടീച്ചർ ആനുകാലികങ്ങളുടെ അവലോകനം നടത്തി .

 പംക്തിയിൽ കുരുവിള സാർ തയ്യാറാക്കിയ മാധ്യമം,മാതൃഭൂമി ആഴ്ചപ്പതിപ്പുകളുടെ അവലോകനം പോസ്റ്റ് ചെയ്തു.അവലോകനം അത്യുഗ്രമായിരുന്നു.

🔵ശിവശങ്കരൻ മാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന തന്റെ സഹപ്രവർത്തകയായ മീനാംബിക ടീച്ചറുടെ ലേഖനവും പോസ്റ്റ് ചെയ്തു.

തുടർന്ന് ഹെെക്കു ,കഥ എന്നിവയുമായി പ്രവീൺമാഷും പതിവുപോലെ വന്നു.മാഷിന്റെ ഈ ശ്രമത്തിന്💐💐💐

📚 ശനിയാഴ്ചയിലെ നവ സാഹിതി അൽപ്പം വൈകിയാണ് സ്വപ്ന ടീച്ചർ ആരംഭിച്ചത് .

നൂറ വി.യുടെ 'പെണ്ണാഴങ്ങൾ പറയുന്നു' വിജയലക്ഷ്മിയുടെ 'മഴ' സജിത് കുമാർ പോസ്റ്റ് ചെയ്ത 'എം.എൻ.വിജയൻ' എന്നിവ യായിരുന്നു ഇന്നത്തെ നവ സാഹിതി രചനകൾ ..

നിർഭാഗ്യകരമെന്നു പറയട്ടെ വിലയിരുത്താനോ അഭിപ്രായം പറയാനോ ആരും കടന്നു വന്നില്ല

തുടർന്ന് 10 മണിക്ക് പ്രവീൺ മാഷിന്റെ ഹൈക്കു ,കഥ തുടങ്ങിയ പ്രതിദിന പംക്തികൾ ...

ഇനി

നമ്മൾ മുൻപ് ചർച്ച ചെയ്തിരുന്നതും പലരും നിർദേശിച്ചിരുന്നതുമായ പാഠഭാഗങ്ങളുടെ വിശകലനം ഇതുവരെയും യാഥാർത്ഥ്യമായില്ല .
പ്രൈം ടൈമിൽ അതിനും ഒരു സമയം കണ്ടെത്തേണ്ടതു തന്നെയാണ് .
പാഠഭാഗങ്ങളും പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നത് പലർക്കും സഹായകമാവും ...

സ്റ്റാർ ഓഫ് ദ വീക്ക്

ഇനി വാരത്തിലെ താരത്തെ അന്വേ ഷിക്കാം . ചർച്ചകളും കൂട്ടിച്ചേർക്കലുകളും വളരെ കുറവായ ഈ വാരത്തിൽ താരമായിരിക്കുന്നത് ഒരു അവതാരകൻ തന്നെ .
തിങ്കളാഴ്ചകളിൽ സർഗ സംവേദനവുമായി നമ്മുടെ മുൻപിലെത്തുന്ന ,ഒരിക്കൽ പോലും പംക്തിക്കു മുടക്കം വരുത്താത്ത പ്രിയ അവതാരകൻ അനിൽ മാഷ്

അനിൽ മാഷിന് അഭിനന്ദനങ്ങൾ ..
✴✴✴✴✴✴✴✴✴                        

നെസി ശിവശങ്കരൻ മാഷിനും അനിൽ മാഷിനും അഭിനന്ദനത്തിന്റെ💐💐

സീത ശിവശങ്കർ മാഷേ അവലോകനം സമഗ്രം.താരത്തിന്💐

പ്രവീണ്‍ വര്‍മ്മ അവലോകനം ഭംഗിയായിരിക്കുന്നു.
താരപദവിയേകിയതും അപ്രകാരം തന്നെ.
അവലോകനം തയ്യാറാക്കിയവർക്കും താരത്തിനും അഭിനന്ദനങ്ങൾ.

അനില്‍ നല്ല വാക്കുകൾക്ക് നന്ദി..💐💐
******************************************